തങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ ട്രോളുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന ഒരുപാട് നടിമാരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി സാനിയ ഇയപ്പന്‍. ബാലതാരമായി സിനിമയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. പിന്നീട് നായികയായി മാറുകയായിരുന്നു.
ക്വീന്‍, ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് കൈയ്യടി നേടിയിരുന്നു. നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. കൃഷ്ണന്‍കുട്ടി പണി തുടങ്ങിയാണ് സാനിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സല്യൂട്ട് ആണ് പുതിയ സിനിമ.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ ഇയ്യപ്പന്‍. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും മറ്റും സാനിയ കൈയ്യടി നേടാറുണ്ട്. താരത്തിന്റെ ഫാഷന്‍ സെന്‍സിന് ധാരാളം ആരാധകരുണ്ട്. എന്നാല്‍ പലപ്പോഴും ഗ്ലാമറസായ വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുള്ള താരം കൂടിയാണ് സാനിയ ഇയ്യപ്പന്‍.
എന്നാല്‍ ഒരു വിമര്‍ശനവും തന്നെ ബാധിക്കില്ലെന്നാണ് സാനിയയുടെ നിലപാട്. വളരെ ബോള്‍ഡാണ് സാനിയയെന്ന് ഈ പെരുമാറ്റത്തിലൂടെ തന്നെ ആരാധകര്‍ക്ക് മനസ്സിലായിട്ടുണ്ട്. ഇപ്പോഴിതാ സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനെ കുറിച്ച് പറയുകയാണ് സാനിയ.
സിനിമകളിലെ ചുംബന രംഗങ്ങള്‍ അടക്കമുള്ള ഇന്റിമേറ്റ് സീനുകള്‍ ഒരിക്കലും ഒരുപാട് പേരുടെ മുന്നില്‍ വെച്ചല്ല ഷൂട്ട് ചെയ്യുന്നതെന്നും ആര്‍ട്ടിസ്റ്റിന്റെ കംഫര്‍ട്ടബിളാണോ അല്ലയോ എന്നാണ് പ്രധാനമായും നോക്കുകയെന്നും സാനിയ പറയുന്നു.
ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ അടുത്ത് ആരൊക്കെ വേണമെന്ന് ആര്‍ട്ടിസ്റ്റിന് തീരുമാനിക്കാമെന്നും എന്നാല്‍ ചിലര്‍ ചോദിക്കുന്നത് എന്താണ് ഇത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത് കണ്ടാല്‍, സിനിമ ഇറങ്ങുമ്പോള്‍ എത്ര പേര്‍ കാണുന്നതാണെന്നൊക്കെ ആണെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അഭിനയിക്കുമ്പോള്‍ അടുത്ത് ആളുകള്‍ ഉണ്ടാവുന്നത് ബുദ്ധിമുട്ടാവുമെന്നും അതുകൊണ്ട് തന്നെ താന്‍ കംഫര്‍ട്ടബിളായാല്‍ മാത്രമേ അത്തരം രംഗങ്ങള്‍ ചെയ്യാന്‍ സാധിക്കൂവെന്നും സാനിയ പറയുന്നു.