ഇങ്ങനെ പോയാല്‍ ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് പല തവണ പറഞ്ഞു, കേട്ടില്ല; വിവാഹ ജീവിത തകര്‍ച്ച വെളിപ്പെടുത്തി സാധിക

1863

സിനിമ-സീരിയൽ രംഗത്ത് ഒരുപോലെ നിന്ന് ആരാധകരെ വാരിക്കൂട്ടിയ നടിയാണ് സാധിക വേണു ഗോപാൽ. കുറഞ്ഞ കാലയളവിലാണ് നടി പ്രേക്ഷകരുടെ മനസിൽ ഇടം ഉറപ്പിച്ചത്. അഭിനയ മികവുകൊണ്ടും ഒരു സ്ഥാനം നേടിയെടുക്കാൻ സാധികയ്ക്ക് കഴിഞ്ഞുവെന്നതാണ് സത്യം. സിനിമ-സീരിയൽ പോലെ നടി സജീവമായി സോഷ്യൽമീഡിയയിലും ഉണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലാകാറുള്ളത്.

Advertisements

എന്നാൽ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലും മറ്റും നടി സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. കൂടാതെ ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള മറ്റു ചൂഷണങ്ങൾക്ക് എതിരെയും തന്റേതായ രീതിയിൽ ശബ്ദമുയർത്താനും സാധിക മടി കാണിക്കാറില്ല. അശ്ലീലം പറയുന്നവനും വിമർശിക്കുന്നവനും അതേ നാണയത്തിൽ തന്നെ നടി തിരിച്ചടിക്കാറുമുണ്ട്. ഈ മറുപടികൾ വൈറലാകാറുമുണ്ട്.

Also read; വീടും വീട്ടുകാരെയും വിട്ട് ബഷീര്‍ ബഷി; കരച്ചില്‍ അടക്കി പിടിക്കാന്‍ കഴിയാതെ മഷൂറ, ഉറച്ച മനസോടെ യാത്രയാക്കി സുഹാന, ഓള്‍ ഇന്ത്യ ട്രിപ്പിന്റെ വിശേഷങ്ങള്‍

നടിയുടെ ഈ ഉറച്ച നിലപാടാണ് പ്രേക്ഷകർക്കും പ്രിയം. ഇപ്പോൾ വിവാഹ ജീവിതത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 2015ലാണ് ബിബിൻ മനാരിയുമായി വിവാഹം നടന്നത്. പക്ഷേ ജീവിതം പരാജയമായിരുന്നു, പിന്നാലെ മോചനം നേടുകയായിരുന്നുവെന്ന് താരം പറയുന്നു. ഈ തീരുമാനം തന്റെ ജീവിതത്തിൽ ശരിയായിരുന്നുവെന്നും സാധിക കൂട്ടിച്ചേർത്തു.

വിവാഹ മോചനം എന്നത് ബിബിന്റെ ഭാഗത്തുനിന്ന് വന്ന അഭിപ്രായമല്ല, അത് താൻ എടുത്ത തീരുമാനമാണെന്നും താരം പറയുന്നു. ഒരു നിമിഷം പോലും ചേർന്ന് പോകാൻ കഴിയാത്ത ഒരു ബന്ധമായിരുന്നു അത്. അത് കൊണ്ട് തന്നെ ഏറ്റവും ഭംഗിയായി അത് അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് മനസ് പറഞ്ഞു, വെറുതെ ബന്ധം വഷളാക്കി കൊണ്ടുപോയി ശത്രക്കൾ ആക്കുന്നതിലും നല്ലതെന്ന് തോന്നിയത് കൊണ്ടാണ് വിവാഹമോചനം നേടിയതെന്നും സാധിക പറയുന്നു.

ഞങ്ങൾ രണ്ടു പേരുടെയും ജാതകവും ചേരില്ലായിരുന്നു. അത് ഞങ്ങൾക്ക് അറിയാവുന്നതു കൊണ്ടാണ് ജാതകം നോക്കാതെ തന്നെ വിവാഹം ചെയ്തത്. ജാതകം നോക്കാത്തതുകൊണ്ട് തന്നെ നിശ്ചയവും നടത്തിയിട്ടില്ലായിരുന്നു. ഞങ്ങളുടെ നിശ്ചയവും നടത്തിയിട്ടിലായിരുന്നു. പക്ഷേ താലികെട്ടലും മറ്റു ചടങ്ങുകളും എല്ലാം തന്നെ ഉണ്ടായിരുന്നു.

Also read; എന്നെക്കുറിച്ച് പോലും എന്തൊക്കെയാണ് വരുന്നത്, മനസിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ചില യൂട്യൂബ് ചാനലിൽ കൊടുക്കുന്നത്: മോശമാക്കി വാർത്തകൾ കൊടുക്കുന്നവർക്ക് എതിരെ നമിത പ്രമോദ്

ഒരാൾ അയാളുടെ വീടും വീട്ടുകാരെയും ഉപേക്ഷിച്ച് നമ്മുടെ അടുത്ത് വന്ന് നിൽക്കുമ്പോൾ അയാളുടെ അറ്റൻഷൻ നമ്മുക്ക് തീർച്ചയായും വേണം. അത് ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു. ഇങ്ങനെ പോയാൽ ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് പല തവണ പറഞ്ഞിട്ടും അതൊന്നും കേൾക്കാൾ കൂടി കൂട്ടാക്കിയില്ല. പിന്നീട് ഒട്ടും യോജിക്കാൻ കഴിയാതെ വന്നു. അതോടെ വേർപിരിയാൻ തീരുമാനിച്ചുവെന്ന് സാധിക വെളിപ്പെടുത്തി.

Advertisement