വീടും വീട്ടുകാരെയും വിട്ട് ബഷീര്‍ ബഷി; കരച്ചില്‍ അടക്കി പിടിക്കാന്‍ കഴിയാതെ മഷൂറ, ഉറച്ച മനസോടെ യാത്രയാക്കി സുഹാന, ഓള്‍ ഇന്ത്യ ട്രിപ്പിന്റെ വിശേഷങ്ങള്‍

7864

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.

Advertisements

സോഷ്യൽ മീഡിയ വഴിയാണ് ബഷീർ ബഷിയേയും കുടുംബത്തേയും പ്രേക്ഷകർ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീർ ബഷിയെ ബിഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷകർ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ ആയിരുന്നു ബഷീർ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീർ ബിഗ് ബോസിൽ നിന്നത്.

Also read; എന്നെക്കുറിച്ച് പോലും എന്തൊക്കെയാണ് വരുന്നത്, മനസിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ചില യൂട്യൂബ് ചാനലിൽ കൊടുക്കുന്നത്: മോശമാക്കി വാർത്തകൾ കൊടുക്കുന്നവർക്ക് എതിരെ നമിത പ്രമോദ്

ബിഗ് ബോസിൽ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യൽ മീഡിയയിലും ബഷീറിന് ആരാധകർ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകൾ, പാചക പരീക്ഷണങ്ങൾ, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകൾ ആണുള്ളത്. അടുത്തിടെയാണ് താരം പുതിയ കാർ വാങ്ങിയത്.

ഫോർച്യൂണർ സ്വന്തമാക്കിയതിൽ പിന്നെ നിരന്തരം യാത്രകളിലാണ് ബഷീർ. രണ്ടാം ഭാര്യ മഷൂറ ഗർഭിണിയായതിനാൽ ഫാമിലി ട്രിപ്പ് കുറയുമെന്ന് ബഷീർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തവണ ആരംഭിച്ച ഓൾ ഇന്ത്യ ട്രിപ്പിൽ ബഷീർ സുഹൃത്തിനൊപ്പമാണ് പോകുന്നത്. ചമ്മു എന്ന് വിളിയ്ക്കുന്ന സുഹൃത്ത് ആണ് ഇത്തവണവും ബഷിയുടെ സന്തത സഹചാരിയായി കൂടെയുള്ളത്.

ഭാര്യമാരോടും മക്കളോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ബഷി കുറച്ച് സങ്കടത്തിലാണ്. മുൻപ് ഗോവ ട്രിപ്പിന് പോകുമ്പോൾ സന്തോഷത്തോടെയാണ് കുടുംബം യാത്രയാക്കിയിരുന്നത്. അതിൽ നിന്ന് വിപരീതമാണ് ഇത്തവണ. ഗർഭിണിയായ മഷൂറയാണ് കൂടുതൽ വികാരഭരിതമായത്. വീഡിയോ എടുത്തുകൊണ്ടിരിക്കുമ്പോഴും മഷൂറ കരയുകയായിരുന്നു. എന്നാൽ സുഹാന കുറച്ച് സ്ട്രോങ് ആണ്. അന്നത്തെ പോലെ തന്നെ കളി ചിരി തമാശയോടെയാണ് ബഷീർ ബഷിയെ യാത്രയാക്കിയത്.

ബഷി തന്റെ യാത്ര കുറേ മുന്നോട്ട് പോയതിന് ശേഷമാണ് ആദ്യത്തെ ഡെസ്റ്റിനേഷൻ തീരുമാനിച്ചത്. ബാഗ്ലൂരിലെ നന്ദി ഹിൽസിൽ പോയി സൂര്യോദയം കാണുക എന്നതായിരുന്നു ആദ്യം ലക്ഷമിട്ടത്. വഴിയിൽ കുറേ നേരം നിർത്തിയിട്ടും, ചായ കുടിച്ചും ആവശ്യത്തിന് വിശ്രമിച്ചും ഒക്കെയാണ് രസകരമായ മാത്ര. യാത്രയിലെ കാഴ്ചകളും വിശേഷങ്ങളും ബഷി പങ്കുവയ്ക്കുന്നുണ്ട്.

Also read; ആണുങ്ങൾക്ക് കയറി പിടിക്കാനുള്ള വസ്തുവല്ല പെണ്ണുങ്ങൾ, അവളുമാരുടെ വേഷം കണ്ടാൽ ആർക്കും കയറി പിടിക്കാൻ തോന്നും എന്നൊക്കെ പറയുന്നത് പേടിപ്പിക്കുന്നു: അനുമോൾ

അതേസമയം, വെറുതേ ഒരു ട്രാവൽ വ്ളോഗ് എന്നതിനപ്പുറം ഗിവ് എവേയും ഈ ട്രിപ്പിൽ ഉണ്ട്. ഓൾ ഇന്ത്യൻ ട്രിപ്പുമായി ബന്ധപ്പെട്ട് തുടർച്ചയായി വീഡിയോകൾ പങ്കുവയ്ക്കും ആ വീഡിയോയിൽ പറയുന്ന കാര്യം വച്ച് ചില ചോദ്യങ്ങളുണ്ടാവും. അതിന് മറുപടി നൽകുന്നവരിൽ പത്ത് പേരെ തിരഞ്ഞെടുത്ത് സമ്മാനം നൽകാനാണ് ബഷീർ ബഷി തീരുമാനിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകൾ നൽകുന്നത്.

Advertisement