ആദ്യമായി അഭിനയിച്ചത് പരസ്യ ചിത്രത്തില്‍, അന്ന് ദുല്‍ഖറിന് ലഭിച്ച പ്രതിഫലം ഇതായിരുന്നു, ഞെട്ടി ആരാധകര്‍

78

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.

Also Read: വലിയ റെസ്‌റ്റോറന്റില്‍ മാതാപിതാക്കളെയും കൂട്ടി ഡിന്നറിന് പോയി റിയാസ് സലീം, ഈ ചെലവ് ഇപ്പോള്‍ തനിക്ക് താങ്ങാന്‍ കഴിയുമെന്ന് ബിഗ് ബോസ് താരം, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. സിനിമകള്‍ ഹിറ്റാവുന്നതോടെ ദുല്‍ഖറിന്റെ പ്രതിഫലവും വര്‍ധിക്കുന്നുണ്ട്.

3 കോടി മുതല്‍ 8 കോടി രൂപ വരെയാണ് നിലവില്‍ ഒരു ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ വാങ്ങുന്ന പ്രതിഫലം. അടുത്തിടെ തനിക്ക് ആദ്യമായി അഭിനയിച്ചപ്പോള്‍ ലഭിച്ച പ്രതിഫലത്തെക്കുറിച്ച് ദുല്‍ഖര്‍ തുറന്നുപറഞ്ഞിരുന്നു. സിനിമയില്‍ വരുന്നതിന് മുമ്പ് താന്‍ ഒരു പരസ്യ ചിത്രത്തിലായിരുന്നു അഭിനയിച്ചിരുന്നതെന്ന് കേര്‍ളി ടെയില്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു.

Also Read: മേക്കപ്പ് ഇട്ടില്ലെങ്കിലും ഞാന്‍ സുന്ദരിയാണ് എന്ന് അന്‍ഷിത, ചിത്രത്തിന് താഴെ കിടിലന്‍ കമന്റുമായി ആരാധകരും

തന്റെ പത്താം വയസ്സിലായിരുന്നു ദുല്‍ഖര്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ചലച്ചിത്ര സംവിധായകന്‍ കൂടിയായ രാജീവ് മേനോന് പരസ്യചിത്രം ഒരുക്കിയത്. ആ അവസരം യാദൃശ്ചികമായി തേടിയെത്തിയതാണെന്നും മമ്മൂട്ടിയുടെ മകന് എന്ന നിലയ്ക്കല്ലെന്നും ദുല്‍ഖര്‍ പറയുന്നു. ആ പരസ്യത്തില്‍ അഭിനയിച്ചതിന് 2000 രൂപയാണ് അന്ന് തനിക്ക് ലഭിച്ചതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement