പ്രസവ സമയത്ത് ഏട്ടൻ ഒപ്പമുണ്ടായിരുന്നു, മകളെ കൈയ്യിൽ കിട്ടിയപ്പോൾ ആദ്യം ചെയ്തത് അതായിരുന്നു; ഇപ്പോൾ സത്യം പുറത്ത് വരും വരെ ആയുസ് തരണമേ എന്ന പ്രാർത്ഥന മാത്രം, കാവ്യയുടെ പ്രതികരണം

287

മലയാളത്തിലെ ശാലീന സൗന്ദര്യം എന്നറിയിപ്പെടുന്ന താരം ഏതെന്ന് ചോദിച്ചാൽ ആരാധകർക്കുള്ള ഒറ്റ ഉത്തരം കാവ്യ മാധവൻ എന്ന് തന്നെയാണ്. ഇടതൂർന്ന് നീളത്തിൽ കിടക്കുന്ന മുടിയും മൂക്കൂത്തി പോലുള്ള മറുകും വിടർന്ന കണ്ണുകളും ചിരിയും ഒക്കെയാണ് കാവ്യയെ ആരാധകരുടെ ഇഷ്ട താരമാക്കിയത്.

Advertisements

വാലിട്ടെഴുതിയ ഉണ്ടക്കണ്ണുകൾ, ശ്രീത്വം വിളങ്ങുന്ന മുഖം, ശാലീന സൗന്ദര്യം, ഇതെല്ലാം ഒത്തുചേരുന്ന താരമായിരുന്നു നടി കാവ്യ. മുൻകാലങ്ങളിൽ കാവ്യ മലയാള സിനിമാ ലോകത്ത് സൃഷ്ടിച്ച ഓളം ചെറുതായിരുന്നില്ല. ബാലതാരമായി എത്തിയ കാവ്യ പിന്നീട് സിനിമകളിൽ നായികയായി എത്തി പ്രേക്ഷകരുടെ മനംകവർന്നു. ഒരു കാലത്ത് മലയാളത്തിലെ യുവാക്കളുടെ ഹരം എന്ന് പറയുന്നതും കാവ്യ തന്നെയായിരുന്നു.

Also read; ഞങ്ങൾ പ്രതീക്ഷിച്ചത് പോലെ തന്നെ, ഒരു മൂലയിലെ വേസ്റ്റ് ബാസ്‌ക്കറ്റിൽ പ്രിയന്റെ തിരക്കഥ കിടന്നു; സോമൻ വലിച്ചുകീറി ദൂരെ എറിഞ്ഞ അക്കഥ വിവരിച്ച് എംജി ശ്രീകുമാർ

ആദ്യ വിവാഹം പരാജയമായിരുന്നുവെങ്കിലും രണ്ടാം വിവാഹ ജീവിതം വിജയകരമായി മുൻപോട്ട് പോവുകയാണ്. നടി മഞ്ജു വാരിയരിൽ നിന്നും വിവാഹമോചനം നേടി നിന്ന നടൻ ദിലീപിനെയാണ് കാവ്യ മാധവൻ വിവാഹം ചെയ്തത്. പിന്നീട് നടി സിനിമയിൽ നിന്നും അപ്രത്യക്ഷമായി. കുടുംബ ജീവിതവുമായി ക്യാമറയ്ക്ക് മുൻപിൽ നിന്ന് മാറി നിൽക്കുകയാണ് നടി ഇപ്പോൾ.

എങ്കിലും താരം വാർത്തകളിൽ നിറയാറുണ്ട്. അപൂർവ്വമായി പ്രത്യക്ഷപ്പെടുന്ന നടിയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഒരു മാഗസിന് കാവ്യാ നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് വൈറലാകുന്നത്. തങ്ങളുടെ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസങ്ങൾ മുതൽ പ്രശ്‌നങ്ങളാണെന്നും ഞാൻ ആണെങ്കിൽ വീട്ടിൽ നിന്നും മാറിനിന്ന വിഷമം മാറുന്നതിന് മുമ്പായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നതെന്ന് കാവ്യ മാധവൻ പറയുന്നു.

സത്യത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം സാന്ത്വനിപ്പിച്ച് എല്ലാവരും ഒപ്പം നിന്നുവെന്നും പറഞ്ഞ നടി ദിലീപേട്ടനും ഒപ്പമുണ്ടായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ആ സാന്ത്വനത്തിൽ ആണ് താൻ പിടിച്ചുനിന്നതെന്നും കാവ്യ പറയുന്നു. എല്ലാവർക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് നടി കൂട്ടിച്ചേർത്തു.

ഇത്രയും നാളായി മാനസികമായി ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് തന്നെയാണ് മുൻപോട്ട് പോയത്. ഇപ്പോൾ, സത്യം തെളിയുന്ന കാലം വരെ എനിക്ക് ജീവനുണ്ടാവണേ എന്നാണ് പ്രാർത്ഥിക്കുന്നതെന്നും താരം പറയുന്നു. എന്നെ ആശ്രയിച്ച് നിൽക്കുന്നവർക്ക് വേണ്ടി ഇനി ജീവിക്കണം, അവർക്ക് വേണ്ടി പോരാടണം എന്ന് മനസിൽ ഉറപ്പിച്ചു.

കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോവരുതെന്ന് ദിലീപേട്ടനോട് പല ആവർത്തി താൻ പറഞ്ഞിട്ടുണ്ടെന്നും കാവ്യ പറയുന്നു. അനുഭവിച്ച ഓരോ കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരും, അന്ന് എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറയണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും കാവ്യ വെളിപ്പെടുത്തി. ഇതിനിടയിൽ, മകളാണ് എല്ലാത്തിനും ഇടയിൽ ഒരു വലിയ സന്തോഷവും സമാധാനവും നൽകുന്നതെന്നും കാവ്യ പറയുന്നു.

Also read; പിറന്നാൾ ദിനത്തിൽ മാജിക് പ്ലാന്റിലെ കുട്ടികൾക്കൊപ്പം ലക്ഷ്മി നക്ഷത്ര; ഇത് ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനം, കണ്ണും മനസും നിറച്ചൊരു വീഡിയോ

ഇപ്പോൾ എല്ലാം മഹാലക്ഷ്മിയാണ്. എന്റെ പ്രസവ സമയത്തും ദിലീപേട്ടൻ ലേബർ റൂമിൽ തന്നെ ഉണ്ടായിരുന്നു. മകളെ കൈയ്യിൽ കിട്ടിയതോടെ അദ്ദേഹം മഹാലക്ഷ്മി എന്നാണ് വിളിച്ചത്. എത്ര ദേഷ്യം വന്നാലും മകളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനുള്ള കഴിവ് ഏട്ടന് ഉണ്ടെന്നും, എന്നാൽ തനിക്ക് ആ ക്ഷമ ഇല്ലെന്നും ചെറിയ അടി ഒക്കെ വെച്ച് കൊടുക്കാറുണ്ടെന്നംും കാവ്യ പറയുന്നു.

Advertisement