അവളുമാരുടെ വേഷം കണ്ടാൽ ആർക്കും കയറി പിടിക്കാൻ തോന്നുമെന്നുള്ള കമന്റുകൾ വേദനിപ്പിക്കുന്നു, ഇവർക്കൊന്നും ഒരു അടി പോരാ; അനുമോൾ പറയുന്നു

215

മലയാള സിനിമാ പ്രേമികൾക്ക് ഇന്ന് സുപരിചിതയായ നടിയാണ് അനു മോൾ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലും പ്രേക്ഷകരുടെ ഇടയിലും വളരെ പെട്ടെന്ന് തന്നെ് ഇടംപിടിച്ചുപറ്റിയ താരമാണ് അനുമോൾ. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സറ്റാർ എന്നീങ്ങനെയുളള ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്.

Advertisements

ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് താരം എപ്പോഴും പ്രേക്ഷകരുടെ മുന്നിൽ എത്താറുള്ളത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരം തന്റെ മുഖം പരിചയപ്പെടുത്തിയിട്ടുണ്ട്. അഭിനേത്രി എന്നതിന് ഉപരി നർത്തകി കൂടിയാണ അനുമോൾ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അനുമോൾ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്.

Also read; ഇക്കാലത്ത് ഇങ്ങനെ തുറന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ്, പക്ഷേ പറയാതെ വയ്യ; താനൊരു ഇടതുപക്ഷക്കാരനാണെന്ന് സെയ്ഫ് അലി ഖാൻ

ഇപ്പോൾ സമൂഹത്തിൽ ജീവിക്കുമ്പോഴുള്ള പേടികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി അനുമോൾ. കോഴിക്കോട് മാളിൽ യുവനടിമാരെ കയറിപ്പിടിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അനു. മാനസികമായി അനാരോഗ്യമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നത് പേടിപ്പെടുത്തുന്ന കാര്യമാണെന്ന് അനുമോൾ പറയുന്നു.

സ്ത്രീകൾ എന്നുപറഞ്ഞാൽ പുരുഷന്മാർക്ക് കയറിപ്പിടിക്കാനുള്ള വസ്തുവാണെന്ന പൊതു ധാരണയുള്ള സമൂഹമായി മാറുകയാണെന്ന് അനു പറയുന്നു. ഇതെല്ലാം മാറി സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന സമൂഹമാണ് വരേണ്ടതെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ ആക്രമണത്തിന് ഇരയായ നടിമാർക്ക് അനുമോൾ തന്റെ പിന്തുണയും പ്രഖ്യാപിച്ചു. നമ്മൾ ഇപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് തന്നെ സങ്കടമാണെന്ന് അനുമോൾ പറയുന്നു.

സമൂഹത്തിൽ മാറ്റങ്ങൾ വരുന്നുണ്ട്, സ്ത്രീകളുടെ പ്രശ്‌നം ചർച്ച ചെയ്യാൻ സംഘടനകൾ വരുന്നുണ്ട് അത് നമ്മുടെ ജോലി സ്ഥലത്ത് ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട് എങ്കിലും സമൂഹം ഇനിയും മാറിയിട്ടില്ലെന്ന് ഇക്കാര്യത്തിൽ തന്നെ വ്യക്തമാകുന്നുവെന്നും താരം കൂട്ടിച്ചേർത്തു. അവളുമാരുടെ വേഷം കണ്ടാൽ ആർക്കും കയറി പിടിക്കാൻ തോന്നുമെന്നുള്ള കമന്റുകൾ വരെ ഞെട്ടിപ്പിക്കുന്നതാണെന്നും താരം പറയുന്നു.

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ഒരു അടിയേ കൊടുക്കാൻ പറ്റിയുള്ളല്ലോ എന്നോർത്താണ് തനിക്ക് സങ്കടമെന്നും അനു പറയുന്നു. ഈ പ്രശ്‌നത്തിൽ രണ്ടു പെൺകുട്ടികൾ രണ്ടു തരത്തിലാണ് പ്രതികരിച്ചത്. ഒരാൾ എന്ത് ചെയ്യണം എന്നറിയാതെ ട്രോമയിൽ ആയിപ്പോയി, അടുത്ത ആൾ ശക്തമായി പ്രതികരിച്ചു. ഇത് തന്നെ സമൂഹത്തിലെ പെൺകുട്ടികളുടെ ഒരു റിഫ്‌ലെക്ഷൻ ആണെന്നും അനു പറയുന്നു. പ്രതികരിക്കാൻ കഴിയാതെ തരിച്ചു നിൽക്കുന്ന ഒരുപാട് പെൺകുട്ടികളുണ്ട്.

നമ്മൾ എന്ത് വസ്ത്രം ധരിച്ചാലും ഇനി വസ്ത്രം ഇട്ടില്ലെങ്കിലും നമ്മുടെ ദേഹത്ത് നമ്മുടെ അനുവാദമില്ലാതെ തൊടാൻ ആർക്കും അവകാശമില്ലെന്നും അനു കൂട്ടിച്ചേർത്തു. കൊലയും വെട്ടും റേപ്പും ഒക്കെ കൂടി വരുന്നത് രാജ്യത്ത് നിത്യ സംഭവമായിട്ടുണ്ട്. അത് വാർത്തകളിൽ നിന്ന് തന്നെ അറിയാം. നിരാശ മൂത്ത് വട്ടായതാണോ എന്ന് അറിയില്ല.

Also read; ഞാൻ ദുർബലയാണ്, ഈ കണ്ണീർ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വർണ്ണ തൊപ്പികളിൽ മുത്തായി ധരിക്കാം; കണ്ണീർ ചിത്രവുമായി അഭിരാമി സുരേഷ്

എന്തുതന്നെയായാലും നമ്മൾ ഒരു മോശം കാലഘട്ടത്തിലാണ് ജീവിക്കുന്നത് ഇനിയും മോശമാകുമോ എന്നാണ് തന്റെ പേടിയെന്ന് അനു പറയുന്നു. പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ ആണുങ്ങൾക്ക് കയറിപ്പിടിക്കാനുള്ള വസ്തുക്കളല്ല എന്ന വസ്തുത എല്ലാവരും മനസ്സിലാക്കണം എന്നാൽ മാത്രമേ ഇതിനൊക്കെ മാറ്റം വരൂ എന്നും അനുമോൾ കൂട്ടിച്ചേർത്തു.

Advertisement