8 വർഷത്തിന് ശേഷം ആ പദവിയിലേയ്ക്ക് വീണ്ടും എത്തുന്നു; സന്തോഷം പങ്കുവെച്ച് വീണ നായർ

1091

ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ വീണ നായരെ പ്രേക്ഷകർ അടുത്ത് അറിഞ്ഞു തുടങ്ങിയത് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. ബിഗ്ഗ് ബോസ്സ് സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു നടി. ഒരുവിധം എല്ലാമേഖലകളിലും കൈയ്യൊപ്പ് പതിപ്പിച്ച നടിക്ക് ആരാധകരും കുറവല്ല.

Advertisements

ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെയാണ് വീണ സിനിമയിലേയ്ക്ക് ചേക്കേറിയത്. മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഇതിലൂടെയാണ് താരത്തിന് സിനിമയിലേയ്ക്കും അവസരം എത്തിയത്.

Also read; മുരളിയുടെ മകളുടെ വിവാഹം സ്വകാര്യ ചടങ്ങാണെന്ന് അറിഞ്ഞ് നേരത്തെ പോയി അനുഗ്രഹിച്ചു; പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഞാന്‍ അവന് ശത്രുവായി മാറി; കാരണമറിയില്ല; കണ്ണീരണിഞ്ഞ് മമ്മൂട്ടി

ഇതിനെല്ലാം പുറമെ, വീണ നായർ ഒരു പ്രഗല്ഭയായ നർത്തകി കൂടെയാണ്. അടുത്തിടെ നടി വാർത്തകളിൽ നിറഞ്ഞിരുന്നു. താരം വിവാഹമോചിതയാകുന്നു എന്ന വാർത്തയാണ് ഇതിനടിസ്ഥാനം. എന്നാൽ ഈ വാർത്തകളിൽ പ്രതികരണവുമായി വീണ നായർ രംഗത്ത് വരികയും ചെയ്തു. ചെറിയ ചെറിയ പ്രശ്‌നങ്ങൾ കാരണം വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും എന്നാൽ ഇത് വരെയും ഡിവോഴ്സ് ആയിട്ടില്ലെന്നുമാണ് നടി പറഞ്ഞത്.

ഇപ്പോൾ താരം തന്റെ പുതിയ വിശേഷം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ്. നീണ്ട എച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി എത്തുന്നുവെന്നാണ് നടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സന്തോഷം പങ്കിട്ടിരിക്കുന്നത്. നടൻ ബിജു മേനോൻ നായകനായി എത്തിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലാണ് വീണ നായർ പഞ്ചായത്ത് പ്രസിഡന്റായി എത്തിയത്.

വെള്ളിമൂങ്ങ എന്ന ചിത്രം എട്ട് വർഷം പിന്നിടുമ്പോഴാണ് തന്നെ തേടി പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവി വീണ്ടും എത്തുന്നതെന്ന് വീണ പറയുന്നു. ഇത് തനിക്ക് അഭിനയ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്നും വീണ കൂട്ടിച്ചേർത്തു. കൂടാതെ സിനിമയിലേക്ക് തന്നെ വിളിക്കുകയും നല്ല കഥാപാത്രങ്ങളെ തനിക്ക് സമ്മാനിക്കാൻ കാരണക്കാരനാവുകയും ചെയ്ത തന്റെ ഗുരുതുല്യനായ ജിബു ജേക്കബിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും വീണ കൂട്ടിച്ചേർത്തു.

Also read; എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ സ്‌നേഹിക്കുന്നു, നീ ആരാണെന്ന് എനിക്കറിയാം, അത് പോരെ; തളർന്നുപോകുന്ന നിമിഷങ്ങളിൽ ശക്തി പകരുന്ന വാക്ക്, നവീനെ കുറിച്ച് ഭാവന പറയുന്നത്

മേഹൂം മൂസ എന്ന ചിത്രത്തിലൂടെയാണ് വീണ വീണ്ടും പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ എത്തുന്നത്. എല്ലാവരുടെയും പ്രാർത്ഥനയും പ്രോത്സാഹനം എല്ലാം വേണമെന്നും വീണ തന്റെ കുറിപ്പിൽ പറയുന്നു. സെപ്റ്റംബർ 30നാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തുന്നത്. ആരാധകരും ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

Advertisement