ആ രാത്രി ആ ഡയറക്ടർ റൂമിലേക്ക് വിളിച്ചു, ചെന്നപ്പോൾ പുള്ളി കുളിച്ച് കുട്ടപ്പനായി പൗഡറൊക്കെ ഇട്ട് അത്തറൊക്കെ പൂശി നിൽക്കുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: സൂര്യ ജെ മേനോൻ വെളിപ്പെടുത്തുന്നു

787

മലയാളി ടെലിവിഷൻ പ്രേക്ഷകർ ഏറെ ആവേശത്തോടെ സ്വീകരിച്ച ഒരു ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസൺ. ഹിന്ദിയിൽ ആരംഭിച്ച ഈ ഷോ പിന്നീട് പ്രാദേശിക ഭാഷകളിലും തുടങ്ങുക ആയിരുന്നു.

അടുത്തിടെ ആണ് ബിഗ്‌ബോസ് നാലാം സീസൺ അവസാനിച്ചത്. ആദ്യമായി വനിത മൽസരാർഥി ആയിരുന്നു ദിൽഷ പ്രസന്നൻ ആയിരുന്നു നാലാം സീസണിന്റെ വിജയി. മലയാളം ബിഗ്‌ബോസിൽ ആദ്യമായി ആയിരുന്നു ഒരു വനിത വിജയി ആയി മാറിയത്.

Advertisements

അതേ സമയം ബിഗ് ബോസിന്റെ മൂന്നാം സീസണിലൂടെ മലയാളകൾക്ക് പ്രിയപ്പെട്ടവളായി മാറിയ താരമാണ് നടിയും മോഡലുമായ സൂര്യ ജെ മേനോൻ. നിരവധി സിനിമകളുടെയും ഭാഗമായിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ നേടുന്നത് ബിഗ് ബോസ് മലയാളത്തിലൂടെ ആയിരുന്നു.

Also Read
ഞങ്ങളുടെ ജീവിതം പ്രണയിച്ച് വിവാഹം കഴിക്കുന്നവരെ അപമാനിക്കുന്നവര്‍ക്കുള്ള മറുപടി, എല്ലാ പ്രണയവിവാഹങ്ങളും പരാജയമല്ലെന്ന് നിര്‍മല്‍ പാലാഴി

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ സൂര്യ ജെ മനോൻ തുറന്നു പറഞ്ഞതാണ് വൈറൽ ആയി മാറുന്നത്. സിനിമാ സെറ്റുകളിൽ നിന്ന് തനിക്ക് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് സൂര്യാ മേനോൻ വെളിപ്പെടുത്തിയത്.

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ ആയിരുന്നു സൂര്യ ജെ മേനോന്റെ തുറന്നു പറച്ചിൽ.
കുറെ ദുരനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. എല്ലാവർക്കും എനിക്ക് സംഭവിച്ചത് പോലെ സംഭവിക്കണം എന്നില്ല. എന്നെ ചിലർ അങ്ങനെ അപ്രോച്ച് ചെയ്തിട്ടുണ്ട്.

അതിലൊരു അനുഭവം എന്താണെന്ന് വച്ചാൽ ഞാൻ ഒരു സിനിമ ചെയ്യാൻ പോയി. അതിൽ രണ്ടു നായികമാർ ആയിരുന്നു. ഞാൻ ആദ്യം ചെന്നപ്പോൾ ഒരു 4 സ്റ്റാർ ഹോട്ടലിൽ ഒക്കെയാണ് താമസം ഒരുക്കിയിരുന്നത്. അന്ന് രാത്രി ആയപ്പോൾ ഡയറക്ടർ എന്നോട് സൂര്യ ഒന്ന് റൂമിലേക്ക് വരണം.

സ്‌ക്രിപ്റ്റിന്റെ കുറച്ചു കാര്യങ്ങൾ ഡിസ്‌കസ് ചെയ്യണം എന്ന് പറഞ്ഞു. പുള്ളി ഉദ്ദേശിച്ചത് ഞാൻ ഒറ്റയ്ക്ക് ചെല്ലുമെന്നാണ്. ഞാൻ എന്റെ അമ്മ ആയിട്ട് ആണ് ചെന്നത്. അവിടെ ചെന്നപ്പോൾ പുള്ളി കുളിച്ച് കുട്ടപ്പനായി പൗഡറൊക്കെ ഇട്ട് റൂമിൽ അത്തറൊക്കെ പൂശി നിൽക്കുകയായിരുന്നു.

പുള്ളി ചോദിച്ചു ഞാൻ സൂര്യയെ ഒറ്റയ്ക്ക് അല്ലെ വിളിച്ചത് അമ്മ എന്തിനാ കൂടെ വന്നത് എന്ന്. അപ്പോൾ ഞാൻ ചോദിച്ചു അമ്മ വന്നതിന് എന്താണ് കുഴപ്പമെന്ന്. അപ്പോൾ പുള്ളി വേറെ മീറ്റിംഗ് ഉണ്ട് പിന്നെ വിളിക്കാം പൊയ്‌ക്കോളു എന്ന് പറഞ്ഞ് പറഞ്ഞുവിട്ടു. അപ്പോഴേക്കും നമുക്ക് കാര്യം മനസിലായി.

Also Read
മുന്‍ ഭര്‍ത്താവ് അബീഷിന്റെ വാക്കുകളാണ് എന്റെ ജീവിതം മാറ്റിയത്, സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തിയതിനെക്കുറിച്ച് അര്‍ച്ചന കവി പറയുന്നു

റൂമിൽ ചെന്നപ്പോൾ അമ്മയ്ക്ക് ടെൻഷൻ ആയി മോളെ നമ്മുക്ക് പോകാം എന്നൊക്കെ പറഞ്ഞു. പിറ്റേ ദിവസം ഞാൻ ലൊക്കേഷനിൽ എത്തിയപ്പോൾ പുള്ളി വളരെ ഹാർഷ് ആയിട്ടായിരുന്നു പെരുമാറ്റം. എന്റെ ടേക്ക് ഒന്നും ശരിയാവുന്നില്ല എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. അന്ന് രാത്രി എന്നെ ഒരു തേർഡ് ക്ലാസ് ലോഡ്ജിലേക്ക് മാറ്റി.

ഒരു കാര്യവും ഇല്ലെന്ന് കരുതിയിട്ടാകണം. സെറ്റിൽ വച്ച് എന്നെ ഒരു സൈഡിലേക്ക് വിളിച്ചിട്ട് ഞാൻ അന്ന് ഒറ്റയ്ക്ക് അല്ലെ വിളിച്ചത് എന്ന് ചോദിച്ചു. ഞാൻ ഒറ്റയ്ക്ക് ഒന്നും വരില്ല സാർ എന്ന് പറഞ്ഞു. പള്ളിയ്ക്ക് അത് ഇഷ്ടമായില്ല. ഒരാഴ്ചത്തെ ഷൂട്ട് ഒക്കെ കഴിഞ്ഞു നായിക ആണെന്ന് ഒക്കെയാണ് പറഞ്ഞിരുന്നത്. ഒരു ദിവസം പുള്ളി പറഞ്ഞു ഒരു പാട്ട് സീൻ കൂടിയുണ്ട്. സൂര്യ വീട്ടിലേക്ക് പൊക്കോളൂ. ഞാൻ വിളിക്കാമെന്ന് പറഞ്ഞെന്നും സൂര്യ ജെ മേനോൻ വ്യക്തമാക്കുന്നു.

Advertisement