വളറെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കിരായായി മാറിയ നടിയാണ് സനാ ഖാൻ. ബോളിവുഡിന് പുറമേ തെന്നിന്ത്യയിലും തിളങ്ങിയ താരം കൂടിയാണ് സനാ ഖാൻ. ഇസ്ലാംമത വിശ്വാസിയായ സനാ ഖാൻ ഇപ്പോൾ അഭിനയ രംഗം വിട്ട് നടി തികച്ചും ഭക്തിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
അതേ സമയം തനിക്ക് സിനിമ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന പീ ഡ ന ങ്ങ ളെ കുറിച്ച് മുമ്പ് ഒരുക്കൽ തുറന്ന് സനാ ഖാൻ പറഞ്ഞിരിന്നു. സിനിമാ രംഗത്തു നിൽക്കുന്ന കാസ്റ്റിങ് കൗച്ച് സംഭവങ്ങളെ കുറിച്ചും അവർ തുറന്നു പറഞ്ഞു. തനിക്കും ധാരാളം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു സനാ ഖാൻ വ്യക്തമാക്കിയിരുന്നു.
അത്തരം ആളുകളെ ചെന്നുകണ്ട് നല്ല ബന്ധം സ്ഥാപിക്കണം എന്നും അവർ പറഞ്ഞു. അതിന് സാധിക്കാത്തതിനാൽ നിരവധി അവസരങ്ങൾ നഷ്ടമായി. ഇത്തരക്കാരെ പ്രീതിപ്പെടുത്തിയാൽ മാത്രമേ നിലനിൽക്കാനാകൂ എന്ന സ്ഥിതി ആയിരിക്കുന്നു എന്നും സന പറഞ്ഞിരുന്നു.
ഒരാളെക്കുറിച്ച് ഇത്തരമൊരു കാര്യം തുറന്നു പറഞ്ഞു കഴിഞ്ഞാൽ പിന്നീട് മറ്റാരും അവസരം തരില്ല. അവരേപ്പറ്റിയും തെറ്റിദ്ധാരണ ഇണ്ടാകാൻ അത് കാരണം ആകുമെന്നതിനാൽ ആണത്. എന്നാൽ സിനിമയിൽ മാത്രമല്ല ഇത്തരം പ്രശ്‌നക്കാരെന്നും സന പറയുന്നു.ഇത്തരം പല കാസ്റ്റിങ് കൗച്ചുകളും സഹിക്കേണ്ടതായി വന്നിട്ടുണ്ട്.
ഈ ഇൻഡസ്ട്രിയുമായി ബന്ധമില്ലായിരുന്നു. ഹോട്ടലിൽ മുറിയൊക്കെ എടുത്തുതന്ന് നല്ല സ്വീകരണം നൽകും. പതുക്കെയേ കാര്യം മനസിലാകൂ എന്നും സനാ ഖാൻ പറയുന്നു. അതേ സമയം കാസ്റ്റിങ് കൗച്ച് ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് വേറെയുംനടിമാർ രംഗത്ത് എത്തിയിരുന്നു. പലപ്പോഴും പേരുകൾ വെളിപ്പെടുത്താതെ ആണ് ഇത്തരം തുറന്നു പറച്ചിലുകൾ ഉണ്ടാകാറുള്ളത്.