മലയാള സീരിയില്‍ പ്രേക്ഷകര്‍ക്ക് വളരെയേറെ സുപരിചിതമായ നടിയാണ് വിജയ കുമാരി. അതിഗംഭീരമായ അഭിനയ പ്രകടനം കാഴ്ചവെക്കാറുള്ള വിജയ ലക്ഷ്മിയെ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമാണ. മിക്ക സീരിയലുകളിലും താരം അമ്മയായും വില്ലത്തിയായുമൊക്കെയാണ് എത്തിയിട്ടുള്ളത്.
എന്നാല്‍ വില്ലത്തി സ്വഭാവമുള്ള താരത്തിന്റെ കഥാപാത്രങ്ങളാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളത്. നാടകത്തിലൂടെയാണ് വിജയ കുമാരി അഭിനയലോകത്തേക്ക് ചേക്കേറിയത്. സിനിമയിലും അഭിനയിച്ച താരം ഇപ്പോള്‍ മിനി സ്‌ക്രീനില്‍ സജീവമായി തുടരുകയാണ്.
താരം പാട്ടിലും കഴിവ് തെളിച്ചിട്ടുണ്ട്. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയിലൂടെ ഇപ്പോഴിതാ ആരാധകരുടെ മുന്നില്‍ മനസ്സുതുറക്കുകയാണ് നടി. നാടകത്തില്‍ തന്റെ ഒപ്പം അഭിനയിച്ചിരുന്ന രമേശേട്ടനാണ് ഭര്‍ത്താവ്, പ്രണയവിവാഹമായിരുന്നുവെന്നും വിജയമാരി പറയുന്നു.
വിവാഹത്തെ ആദ്യം വീട്ടുകാര്‍ എതിര്‍ത്തിരുന്നു, ഇപ്പോള്‍ സന്തുഷ്ട കുടുംബമാണ്. പാട്ടുകാരി ആയിട്ടായിരുന്നു തുടക്കം,ആദ്യമൊക്കെ ഗാനമേളയ്‌ക്കൊക്കെ പോയിരുന്നു. ഇപ്പോള്‍ അതൊക്കെ വി്ട്ടു. തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് ഗുരു എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നും ശ്രീനാരായണ ഗുരുവിന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചതെന്നും നടി പറയുന്നു.
നാടകത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. ചേച്ചി പ്രസന്നയും നാടകത്തില്‍ ഉണ്ടായിരുന്നുവെന്നും നടന്‍ സായി കുമാറിന്റെ ആദ്യ ഭാര്യയും നടി വൈഷ്ണവിയുടെ അമ്മയുമാണ് തന്റെ ചേച്ചിയെന്നും നടി കൂട്ടിച്ചേര്‍ത്തു. പല പ്രേക്ഷകരും ടിഎസ് രാജുവാണ് തന്റെ ഭര്‍ത്താവെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും നടി പറയുന്നു.
കൂടുതല്‍ സീരിയലുകളിലും താന്‍ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചതുകൊണ്ടാവാം അങ്ങനെ തെറ്റിദ്ധരിച്ചതെന്നും നടി വിജയകുമാരി പറയുന്നു.