അച്ഛൻ കിങ്ങ് ആണല്ലോ, അപ്പോൾ ദുൽഖർ ആരാണ്; പ്രിൻസ് എന്ന് പറയുമെന്ന് കരുതി, പക്ഷേ താരം നൽകിയ മറുപടി ഞെട്ടിച്ചു; വെളിപ്പെടുത്തലുമായി ആർ.ജെ ഷാൻ

489

പ്രശസ്ത റേഡിയോ ജോക്കിയാണ് ആർജെ ഷാൻ. മധുരമൂറുന്ന ശബ്ദം നൽകുന്നതിന് പുറമെ, മികച്ച കഥാകൃത്ത് കൂടിയാണ് ആർ.ജെ ഷാൻ. കെയർ ഓഫ് സൈറാ ബാനു, പാപ്പൻ എന്നിവയാണ് ഷാൻ എഴുതിയ പ്രധാനപ്പെട്ട തിരക്കഥകൾ. കൂടാതെ അനുപമ പരമേശ്വരൻ, ഹക്കിം ഷാജഹാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തതും ഷാൻ തന്നെയാണ്. ഹിറ്റുകൾ മാത്രമാണ് ഷാനിന്റെ പിറവികളിൽ ഉള്ളത്.

Advertisements

സിനിമ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് കമൽ ഹാസനാണെന്ന് താരം പലതവണ പറഞ്ഞിരുന്നു. ആർ.ജെ. ആയി ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ യുവതാരം ദുൽഖർ സൽമാനെ ഷാൻ ഇന്റർവ്യു ചെയ്തിട്ടുണ്ട്. ഇപ്പോൾ ദുൽഖർ സൽമാനുമായുള്ള അഭിമുഖത്തിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ഷാൻ. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഷാൻ തന്റെ ഓർമകൾ പങ്കുവെച്ചത്.

Also read; ഈ ടാറ്റു ചെയ്തതിൽ അതിയായ സങ്കടമുണ്ട്, കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു; ആളുകളുടെ മനസിലിരുപ്പ് മനസിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആഗ്രഹം; മനസ് തുറന്ന് അഭയ

ഏറ്റവും ഇഷ്ടപ്പെട്ട അഭിമുഖങ്ങൾ കമൽ ഹാസന്റേതാണ്. അദ്ദേഹമാണ് എന്റെ പേഴ്സ്പെക്റ്റീവ് മാറ്റിമറിച്ചത്. സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചത് അൻപേ ശിവം കണ്ടിട്ടാണ്. ഇന്നും എന്നും അൻപേ ശിവം എന്റെ ഒരു ടെക്സ്റ്റ് ബുക്കാണ്. പിന്നെ ദുൽഖറുമായിട്ടുള്ള ഷോ. ദുൽഖറിന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂ ഞാനാണ് ചെയ്തത്. ആൽഫബെറ്റ്സിൽ ഏറ്റവും പ്രിയപ്പെട്ട ആൽഫബെറ്റ് ഏതാണെന്ന് താൻ ഇന്റർവ്യൂവിൽ ദുൽഖറിനോട് ചോദിച്ചു.

ഒന്നുകിൽ ഡി എന്നോ അല്ലെങ്കിൽ ക്യു എന്നോ എം എന്നോ ഉത്തരം നൽകുമെന്നാണ് ധരിച്ചത്. എന്നാൽ എന്നെയും അമ്പരപ്പിച്ച് എക്‌സ് എന്ന ആൽഫബെറ്റ് ആണ് താരം പറഞ്ഞതെന്ന് ഷാൻ പറയുന്നു. അതിനുള്ള കാരണവും നടൻ പറഞ്ഞതായി ഷാൻ പറഞ്ഞു. എക്‌സ് എന്ന അക്ഷരം സിമിട്രിക്കാണെന്നാണ് ദുൽഖർ പറഞ്ഞത്. അങ്ങോട്ടും ഇങ്ങോട്ടും ഒരേ അളവിലാണ് പോവുന്നത്.

Also read; ഞെട്ടിക്കാൻ ഇളയദളപതി, വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടിൽ പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു; ബജറ്റ് 300 കോടി, ആകാംക്ഷയോടെ ആരാധകർ

ലൈഫിനെ ഒരുപാട് പഠിപ്പിക്കുന്ന അക്ഷരമായി ഫീൽ ചെയ്യുന്നതാണ് എക്സ് എന്നാണെന്ന് ദുൽഖർ പറഞ്ഞതെന്നാണ് പിന്നെ ദുൽഖറിന്റെ അച്ഛൻ കിങ്ങാണല്ലോ, അപ്പോൾ ദുൽഖർ ആരാണെന്ന് ചോദിച്ചപ്പോൾ നൽകിയ മറുപടി അതിനേക്കാളും ഞെട്ടിക്കുന്നതായിരുന്നുവെന്ന് ഷാൻ പറയുന്നു. പ്രിൻസ് എന്ന് പറയുമെന്ന ധരിച്ച എനിക്ക് തെറ്റി, അയാം ജസ്റ്റ് ദി സൺ ഓഫ് എ കിങ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ഒരുപാട് രസം നൽകുന്നതായിരുന്നുവെന്ന് ഷാൻ പറയുന്നു.

Advertisement