ഇന്ത്യൻ സിനിമയിൽ തന്നെ വലിയ ഓളം ഉണ്ടാക്കിയ ചിത്രമാണ് ദിലീപും നയൻതാരയും ഒരുമിച്ചെത്തിയ ‘ബോഡിഗാർഡ്’. തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും റീമേക്ക് ചെയ്ത പടം എല്ലാ ഭാഷകളിലും വലിയ വിജയമാണ് കൈവരിച്ചത്. എല്ലാ ഭാഷകളിലും സിനിമ സംവിധാനം ചെയ്തതും മലയാളി സംവിധായകനായ സിദ്ദിഖ് തന്നെ ആയിരുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്.
2010 ലാണ് മലയാളത്തിൽ ബോഡിഗാർഡ് റിലീസായത്. പിന്നീടാണ് മറ്റ് ഭാഷകളിൽ ചിത്രം എത്തിയത്. നേരത്തെ, സിനിമയിലേക്ക് നയൻതാര നായികയായെത്തിയതിനെ കുറിച്ച് സംവിധായകൻ സിദ്ധിഖ് മനസ് തുറന്നിരുന്നു. തുടക്കത്തിൽ, നായികയായി നടി ശാലിനിയുടെ അനിയത്തി ആയ ശ്യാമിലിയെ ആണ് ആദ്യം പരിഗണിച്ചത്. പിന്നീടാണ് ലേഡീ സൂപ്പർ സ്റ്റാർ ചിത്രത്തിലേയ്ക്ക് എത്തിയതെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.
ഇപ്പോൾ ചിത്രത്തിൽ നയൻതാരയുടെ പ്രതിഫലത്തെ കുറിച്ച് ടെൻഷൻ അടിച്ച കാര്യങ്ങളാണ് സിദ്ധിഖ് വെളിപ്പെടുത്തുന്നത്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് സിദ്ധിഖ് താൻ അനുഭവിച്ച ആശങ്കകളെ കുറിച്ച് വെളിപ്പെടുത്തിയത്. നടൻ ദിലീപ് ആണ് നയൻതാരയെ ചിത്രത്തിൽ നായികയാക്കാമെന്ന് പറഞ്ഞതെന്ന് സിദ്ധിഖ് പറയുന്നു. നയൻസ് വലിയ സ്റ്റാറാണ്, കഥ കേട്ട് ഇഷ്ടപ്പെട്ടാൽ ഒടു മടിയും ഇല്ലാതെ ചെയ്യുമെന്ന് ഒക്കെ പറഞ്ഞ് ധൈര്യം തന്നു.
പക്ഷേ പ്രതിഫലമാണ് ടെൻഷൻ അടിപ്പിച്ചതെന്ന് സിദ്ധിഖ് പറയുന്നു. അങ്ങനെ ആശങ്ക നിന്നപ്പോഴും വിളിച്ചു, ഇതിനായി മദ്രാസ് വരെ യാത്ര ചെയ്യേണ്ട, ഫോണിൽ വിളിച്ചാൽ മതിയെന്നും അവർ പറഞ്ഞു. അങ്ങനെ കഥാപാത്രവും കഥയും ഫോണിലൂടെ പറഞ്ഞുകൊടുത്തു. കേട്ടപ്പാടെ നടി ഓക്കെ പറഞ്ഞു. ഡേറ്റ് മാത്രം ഒന്ന് അഡ്ജസ്റ്റ് ചെയ്യണമെന്ന് അറിയിച്ചത്. അങ്ങനെ ആളുടെ ഡേറ്റ് വാങ്ങി ദിലീപിന്റെയും ഒപ്പിച്ചു.
നടിയായി നയൻസ് ആണ് എത്തുന്നതെന്ന് പറഞ്ഞപ്പോൾ പ്രൊഡ്യൂസർക്ക് വലിയ ടെൻഷനായി. ഇവർക്ക് ഇത്രയും വലിയ പൈസ കൊടുക്കാൻ തന്റെ കൈയ്യിൽ ഉണ്ടാകില്ലെന്ന് അറിയിച്ചു. ഇക്കാര്യം ഞാൻ അറിയിച്ചപ്പോൾ റെമ്യൂണറേഷന്റെ കാര്യത്തിലോ എന്റെ സ്റ്റാഫിന്റെ കാര്യത്തിലോ ഒന്നും ടെൻഷനാവണ്ട, അവർക്ക് എന്താണ് അഫോർഡ് ചെയ്യാൻ പറ്റുന്നത് അത് മതിയെന്നാണ് നയൻസ് പറഞ്ഞതെന്ന് സിദ്ധിഖ് വെളിപ്പെടുത്തി. ഇതോടെയാണ് ആ ആശങ്കയ്ക്ക് വിരാമമായതെന്ന് അദ്ദേഹം പറയുന്നു.