ലക്ഷക്കണക്കിന് ആരാധകരുള്ള തമിഴ് സിനിമാതാരമാണ് വിജയ്. നിരവധി അടിപൊളി ചിത്രങ്ങളാണ് വിജയ് ഇതിനോടകം ആരാധകര്‍ക്ക് സമ്മാനിച്ചത്. ഓരോ വര്‍ഷവും വിജയിയുടെ പുതിയ പുതിയ സിനിമകള്‍ക്കായുള്ള കാ്ത്തിരിപ്പിലാണ് ആരാധകര്‍ ഒന്നടങ്കം.
ആരാധകര്‍ ഒത്തിരി പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘വരിശ്’. വിജയ്യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. ചിത്രത്തില്‍ നായികയായി എത്തുന്നത് താരറാണ് രശ്മിക മന്ദാനയാണ്. ഇതും ആരാധകര്‍ക്ക് ആകാംഷ വര്‍ധിപ്പിക്കുകയാണ്.
അടുത്തിടെ വിജയിയും രശ്മികയും ഒന്നിച്ചുള്ള ഒരു സെല്‍ഫി സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിജയ്ക്കും രശ്മിക മന്ദാനയ്ക്കും പുറമേ ചിത്രത്തില്‍ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
#Varisu last schedule starts tomorrow. Just 2 action sequences and 2 songs left for the wrap.
Gear up for a grand #VarisuPongal 2023 #Varisu #Vaarasudu#Thalapathy @ActorVijay @directorvamshi @SVC_official
— Sri Venkateswara Creations (@SVC_official) September 24, 2022
അവസാനഘട്ട പണിയിലാണ് വരിശ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ രണ്ട് ഗാനങ്ങളും രണ്ട് ആക്ഷന്‍ രംഗങ്ങളും മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്. വംശി പൈഡിപ്പള്ളിയാണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. വംശി പൈഡിപ്പള്ളിയും അഹിഷോര് സോളമനും ഹരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.
കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പൊങ്കല് റിലീസായിട്ടാണ് എത്തുകയെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.