സിനിമാ ലോകത്തെ വിവാഹങ്ങളും വിവാഹമോചനങ്ങളും വാർത്തകളിൽ നിറയാറുണ്ട്. വിവാഹിതരായി വർഷങ്ങൾ കഴിയുമ്പോൾ പിരിയുന്നവരും ഒരു വർഷം വരെ ജീവിച്ച് പിരിയുന്നവരും ഉണ്ട്. വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്ന താരങ്ങളും ഉണ്ട്. എന്നാൽ പിരിഞ്ഞവർ തമ്മിൽ ഒരുമിക്കുന്നത് അപൂർവ്വ കാഴ്ചകളിൽ ഒന്നാണ്. സാധാരണക്കാരുടെ ജീവിതത്തിൽ ഡിവോഴ്സ് വക്കിൽ എത്തിയവർ കൗൺസിലിങ്ങിലൂടെ ഒന്നാകുന്നവരുണ്ട്.
എന്നാൽ സിനിമാ മേഖലയിൽ ഇത്തരത്തിലൊരു കാഴ്ച കുറവാണ്. എന്നാൽ ഇപ്പോൾ വിവാഹമോചിതരാകാൻ ഒരുങ്ങി നിന്ന താരദമ്പതിമാർ വീണ്ടും ഒരുമിച്ചിരിക്കുകയാണ്. സുസ്മിത സെന്നിന്റെ സഹോദരനായ രാജീവ് സെന്നും ചാരു അസോപയുമാണ് വീണ്ടും തെറ്റിദ്ധാരണകൾ പറഞ്ഞ് തീർത്ത് വീണ്ടും ഒരുമിക്കുന്നത്. ഇരുവരും ടെലിവിഷൻ പ്രേമികൾക്ക് സുപരിചിതവുമാണ്. താരദമ്പതികൾ 2019 ജൂണിൽ ആണ് വിവാഹിതരായത്.
എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോഴേയ്ക്കും ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങളും സ്വരചേർച്ചകളും രൂപപ്പെട്ടു. ഇതിനിടയിൽ ഇരുവരും അച്ഛനും അമ്മയും ആയി. പക്ഷേ താരങ്ങൾ രണ്ടും രണ്ടിടത്തായി. ഈ വാർത്ത ആരാധകരിൽ സങ്കടം നിറച്ചിരുന്നു. പിന്നാലെയാണ് വീണ്ടും ഒരുമിക്കുന്നുവെന്ന സന്തോഷ വാർത്ത താരദമ്പതികൾ പങ്കുവെച്ചത്. ഒറ്റ രാത്രി കൊണ്ട് മാറിയ തീരുമാനമായിരുന്നു അതെന്നാണ് ഇപ്പോൾ ചാരു അസോപ വെളിപ്പെടുത്തുന്നത്.
വിവാഹ മോചന വാർത്തകൾ ശക്തമായി പ്രചരിയ്ക്കുന്നതിന് ഇടയിലാണ്, അതെ ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചിരുന്നു, പക്ഷെ ഇപ്പോൾ വീണ്ടും ഒന്നായി എന്ന് പറഞ്ഞുകൊണ്ടുള്ള സന്തോഷ കുറിപ്പ് താരം പങ്കുവെച്ചത്. വീണ്ടും ഒരുമിക്കാനുള്ള കാരണം ചോദിച്ചപ്പോഴാണ് ചാരു ഈ തീരുമാനം ഒറ്റ രാത്രി കൊണ്ട് എടുത്തതാണെന്ന് വെളിപ്പെടുത്തിയത്.
മകൾക്കൊപ്പം സ്വന്തം നാട്ടിലായിരുന്ന ചാരു, വിവാഹ മോചനത്തിന് കോടതിയിൽ പോകാനായിട്ടാണ് മുംബൈയിൽ താരങ്ങൾ എത്തിയത്. ആഗസ്റ്റ് 29 ന് ചാരുവും രാജീവും മുംബൈയിൽ എത്തി. ആഗസ്റ്റ് 30 ന് കുടുംബ കോടതിയിൽ പോകാം എന്നായിരുന്നു തീരുമാനം. മുറിയിൽ ഇരിക്കെ പരസ്പരം തുറന്ന് സംസാരിച്ചു.
Also read; ഈ ഗുണങ്ങൾ എന്റെ ഭാവി ഭർത്താവിന് ഉണ്ടാകണം; മാളവിക ജയറാമിന്റെ സങ്കൽപ്പങ്ങൾ ഇങ്ങനെ
ആ സംസാരത്തിൽ പല തെറ്റിദ്ധാരണകളു പറഞ്ഞ് തീർത്തു. പലയിടത്തും നിലനിന്ന പുകമറ മാറി തെളിഞ്ഞു. പിന്നെ എന്തിനാണ് പിരിയുന്നത് എന്ന് പരസ്പരം പറഞ്ഞു. ഇതോടെ മകൾക്ക് വേണ്ടി പരസ്പരം ഒരുമിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പറഞ്ഞ താരം ഞങ്ങളുടെ കുഞ്ഞിന്റെ ഭാഗ്യമാണ് ഈ തീരുമാനമെന്നും പറഞ്ഞു.