പ്രസവ വേദ ന ശ്രദ്ധിച്ചില്ല; അല്‍പം വൈകിയിരുന്നു എങ്കില്‍ ലൂക്കയെ ആംബുലന്‍സില്‍ പ്രസവിച്ചേനെ; അത്ര വേ ദനിക്കാതെ പ്രസവിച്ച കഥ പറഞ്ഞ് മിയ!

411

ലോക്ക്ഡൗണ്‍ കാലത്ത് തന്നെ വിവാഹവും കുഞ്ഞിന്റെ ജനനവും എല്ലാം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ ലോക്ക്ഡൗണ്‍ മാറിയപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ സജീവമായ താരമാണ് മിയ ജോര്‍ജ്. അപ്രതീക്ഷിതമായാണ് താരം വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ലോക്ക്ഡൗണ്‍ സമയം ആയതിനാല്‍ തന്നെ മനസമ്മതവും വിവാഹവും എല്ലാം വളരെ ലളിതമായ ചടങ്ങിലായിരുന്നു നടന്നതെന്ന് മിയ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ മകന്‍ ലൂക്ക ജനിച്ചതിന്റെ വിശേഷങ്ങളും കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ഡയറ്റിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. അവതാരകയും നടിയുമായ ശില്‍പ ബാലയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മിയയുടെ വെളിപ്പെടുത്തല്‍. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ചേച്ചിയ്ക്ക് ആദ്യത്തെ കുഞ്ഞ് ഉണ്ടായത്. ആ മോളെ സെക്കന്റ് മദര്‍ എന്ന നിലയിലാണ് ഞാന്‍ നോക്കിയത്. പിന്നീട് രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചപ്പോഴും എനിക്ക് അവരെ വളര്‍ത്തുന്നതില്‍ പരിചയ കുറവ് ഉണ്ടായിരുന്നില്ല. മൂന്ന് മക്കളെ നോക്കിയ പരിചയം അപ്പോള്‍ തന്നെയായി. അതുകൊണ്ട് എനിക്ക് കുഞ്ഞ് ഉണ്ടായപ്പോഴും ഒന്നും പുതുമയായി തോന്നുകയോ പേടിയെ ഉണ്ടായില്ലെന്ന ്പറയുകയാണ് മിയ.

Advertisements

മകന്‍ ലൂക്ക ജമിച്ചത് പ്രി മെച്വേഡ് ആയിട്ടാണ് എന്നും മിയ പറയുന്നു. ഏഴാം മാസത്തിലാണ് അവനെ പ്രസവിച്ചത്. പ്രസവം നടന്നതിന്റെ തലേ ദിവസമാണ് ഞാന്‍ പാലയിലുള്ള എന്റെ വീട്ടില്‍ വന്നത്. നന്നേ രാവിലെ തന്നെ എനിക്ക് പെയിന്‍ വന്ന് തുടങ്ങിയിരുന്നു. പക്ഷെ ഞാനും ഭര്‍ത്താവ് അശ്വിനും ഇത് ആ വേദന തന്നെയായിരിയ്ക്കുമോ എന്ന് ഗൂഗിള്‍ ചെയ്തു നോക്കുകയായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം അങ്ങനെ തന്നെ അങ്ങ് പോയെന്നാണ് മിയ പറയുന്നത്.

ALSO READ- ഓടി വന്ന് മലയുടെ മുകളിൽ നിന്ന് ചാടുന്ന ഒരു രംഗം ഉണ്ട്, ആ സീനിൽ എന്റെ ഓട്ടം കണ്ട് പേടിച്ച് കട്ട് വരെ പറഞ്ഞു; ഭാവനയുടെ രസകരമായ ഓർമ ഇങ്ങനെ

പിന്നീട് ഇക്കാര്യം പറയാനായി റൂമില്‍ നിന്ന് പുറത്തിറങ്ങി മമ്മിയുടെ അടുത്തെത്തയപ്പോഴേ മമ്മിയ്ക്ക് കാര്യം മനസ്സിലായി. പെട്ടന്ന് തന്നെ ഡോക്ടറെ വിളിച്ചു. എന്നെ സ്ഥിരമായി കാണിക്കുന്ന ഗൈനക്കിന്റെ അടുത്തെത്തിയപ്പോഴാണ് അറിയുന്നത്, ഇത് ഡെലിവറിയോട് അടുത്തു എന്ന്. അവിടെ എന്‍ഐസിയു ഇല്ലാത്തതിനാല്‍ പെട്ടന്ന് ആംബുലന്‍സ് വരുത്തിച്ച് വേറെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തി പതിനഞ്ച് മിനിട്ട് കഴിയുമ്പോഴേക്കും പ്രസവം നടന്നു.

അതേസമയം, താന്‍ ശരിക്കും പ്രസവ വേദന അറിഞ്ഞിട്ടില്ലെന്നാണ് മിയ പറയുന്നത്. അല്ലെങ്കില്‍ തിരിച്ച് അറിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഭയങ്കര വേദനയായിരിക്കും എന്ന് പലരും പറഞ്ഞ അറിവ് വച്ച് പേടിച്ച് ഇരിക്കുകയായിരുന്നു. പക്ഷെ എന്റെ ഡെലിവറി പെയിന്‍ മുഴുവന്‍, ആ സമയത്ത് ചുറ്റും നടന്ന തിരക്കുകളിലും ടെന്‍ഷനിലും മുങ്ങിപ്പോയി. വേദന എന്താണ് എന്ന് തിരിച്ചറിയാനോ ശ്രദ്ധിക്കാനോ ഉള്ള സമയം എനിക്ക് കിട്ടിയില്ലെന്നാണ് താരത്തിന്റെ വാക്കുകള്‍.

ALSO READ- 10 വർഷത്തെ സൗഹൃദയം പ്രണയമായി, അത് വിവാഹത്തിലുമെത്തി; യഥാർത്ഥത്തിൽ ശ്രീനാഥ് പാവമാണെന്ന് ഭാര്യ റീത്തു, 2 കാര്യങ്ങൾ മാത്രം അൽപ്പം പ്രശ്‌നമാണ്

വിവാഹ ശേഷവും അഭിനയിക്കും എന്ന് ആദ്യമേ അപ്പു(ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പ്) വിനോട് പറഞ്ഞ് സമ്മതം വാങ്ങിയിരുന്നു. ലൂക്ക ജനിച്ചതിന് ശേഷം അവന് ഒരു വയസ്സ് എല്ലാം ആവുമ്പോഴേക്ക് ഡയറ്റും മറ്റ് കാര്യങ്ങളും ആരംഭിക്കാം എന്നാണ് കരുതിയത്. അവന് ഏഴ് മാസം എത്തുമ്പോഴേക്കും ഞാന്‍ ഡയറ്റും, വര്‍ക്കൗട്ടും തുടങ്ങി. പത്ത് കിലോ ആണ് ഞാന്‍ പ്രവസ സമയത്ത് കൂടിയത്. പതിനൊന്ന് മാസം എത്തുമ്പോഴേക്കും എട്ട് കിലോയോളം കുറഞ്ഞു, പിന്നെ ഞാനത്ര ബലം പിടിച്ചില്ലെന്നും ഇപ്പോവും അതേ സൈസിലാണ് നില്‍ക്കുന്നതെന്നും മിയ പറയുന്നു.

Advertisement