കൈയിൽ പ്രണയിനിയുടെ പച്ചവരെ കുത്തി; ബാലയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗോപി സുന്ദർ അഭയ ഹിരൺമയി ആയുള്ള പ്രണയത്തെ കുറിച്ച് പറഞ്ഞത് കേട്ടോ

6906

ഇന്ന് ആരാധകരും സോഷ്യൽമീഡയയിലും ഒരുപോലെ ചർച്ചയാകുന്ന ഒന്നാണ് പിന്നണി ഗായിക അമൃത സുരേഷിന്റെയും സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെയും പ്രണയവും ഒരുമിച്ചുള്ള ജീവിതവും. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്നു പ്രമുഖ സംഗിത സംവിധായകൻ ഗോപി സുന്ദർ.

Advertisements

പിന്നാലെയാണ് ആ ബന്ധവും ഉപേക്ഷിച്ച് പിന്നണി ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ പ്രണയത്തിലായത്. ഇതാണ് ഏറെ ചർച്ചയ്ക്ക് വഴിവെച്ചതും. പ്രണയം തുറന്നു പറഞ്ഞതിൽ പിന്നെ നിരവധി വിമർശനങ്ങളും നേരിട്ടിരുന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ തങ്ങളുടെ സന്തോഷത്തിൽ മുൻപോട്ട് പോവുകയാണ് താരങ്ങൾ.

Also read; കെട്ടിയൊരു പിടിത്തം പിടിച്ചു ഞാൻ, മൂസാ എന്നെ ചേർത്തുനിർത്തി; അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലപ്പുറമെന്ന് കണ്ണൻ സാഗർ

ഇതിനിടെ ഗോപി സുന്ദറിന്റെ പഴയകാല പ്രണയങ്ങളും ഒപ്പം ചർച്ചയാകുന്നുണ്ട്. ഇപ്പോൾ അത്തരത്തിലൊരു പഴയ കാല വീഡിയോ ആണ് വീണ്ടും വൈറലാകുന്നത്. രണ്ട് വർഷം മുൻപ് ഗോപി സുന്ദർ നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. അഭിമുഖം ചെയ്യുന്നത് ആകട്ടെ, ഗോപി സുന്ദറിന്റെ ഇപ്പോഴത്തെ ജീവിത പങ്കാളി അമൃത സുരേഷിന്റെ, മുൻ ഭർത്താവ് ബാല ആയിരുന്നു. അക്കാലത്ത് ഗോപി സുന്ദർ അഭയ ഹിരൺ മയിയുമായി ലിവിംഗ് ടു ഗെതറിലായിരുന്നു.

അന്ന് അഭിമുഖത്തിൽ അഭയ ഹിരൺ മയിയെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാമാണ് ഗോപി സുന്ദർ വാചാലനാകുന്നത്. 2020ൽ നടന്ന അഭിമുഖമാണ് ഇത്. അന്ന് ബാല തന്റെ യൂട്യൂബ് ചാനലിൽ കൂടുതലായും പങ്കിട്ടിരുന്നത് താരങ്ങളുമായുള്ള അഭിമുഖ സംഭാഷണങ്ങളായിരുന്നു. നവ്യ നായർ, മമ്ത മോഹൻദാസ്, ടൊവിനോ തുടങ്ങി നിരവധി പേർക്കൊപ്പം ബാല അഭിമുഖം നടത്തുന്നുണ്ട്. അതിലൊരു അഭിമുഖമായിരുന്നു ഗോപി സുന്ദറിനൊപ്പവും നടത്തിയത്.

വളരെ നല്ല സൗഹൃദത്തോടെയാണ് ഇരുവരും അഭിമുഖത്തിൽ സംസാരിക്കുന്നത്. പരസ്പരം രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും പ്രശംസിച്ചാണ് അഭിമുഖം മുൻപോട്ട് പോയത്. അഭിമുഖത്തിൽ ബാല ഗോപി സുന്ദറിനോട് ബാച്ചിലറാണോ എന്ന് ചോദിക്കുന്നുണ്ട്. താൻ വിവാഹ ബന്ധത്തിലല്ല, പക്ഷെ അഭയ ഹിരൺമയിക്കൊപ്പം ലിവിങ് റിലേഷനിലാണ് എന്നാണ് ഗോപി സുന്ദർ പറഞ്ഞത്. തന്റെ കൈ തണ്ടയിൽ പ്രണയിനിയുടെ പേര് പച്ച കുത്തിയതും ഗോപി സുന്ദർ കാണിക്കുന്നുമുണ്ട്.

Also read; താരസുന്ദരി ഐശ്വര്യ റായിയുടെ കൈ പിടിച്ച് വേദിയിലേയ്ക്ക് തൃഷയുടെ വരവ്; താരറാണിമാരുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

അത്ര നല്ല പ്രണയം ഉള്ളിൽ സൂക്ഷിക്കുന്ന ആൾക്ക് മാത്രമേ ഇത്രയും നന്നായി പ്രണയ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ കഴിയൂ എന്ന് ബാല ഗോപി സുന്ദറിനോടായി പറഞ്ഞു. ഏതായാലും അഭിമുഖം നടത്തിയ അവതാരകന്റെ ഭാര്യയുമായി പ്രണയത്തിലായി ലിവിംഗ് ടു ഗെതർ വരെ എത്തിയ ഗോപി സുന്ദറിനെ ആശംസിക്കുകയാണ് ആരാധകർ. വീഡിയോ ഇതിനോടം ചർച്ചയായി കഴിഞ്ഞു.

Advertisement