ഒന്നാം സമ്മാനം വേണ്ടിയിരുന്നില്ല, അയൽവാസികൾ പോലും ശത്രുക്കളായി; ഓണം ബംപർ അടിച്ച അനൂപിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം, സങ്കടം പറച്ചിൽ ഇങ്ങനെ

173

ഒരു സാധാരണക്കാരന്റെ ജീവിതം അടിമുടി മാറ്റുന്ന ഒന്നാണ് കേരള സംസ്ഥാന ലോട്ടറി. ജീവിതം താറുമാറായി എന്ന് ചിന്തിക്കുന്നവന്റെ പ്രതീക്ഷകൾ കൂടിയാണ് ലോട്ടറി. അങ്ങനെ ഒരുപാട് ജീവിതങ്ങൾ ആണ് മാറി മറിഞ്ഞിട്ടുള്ളത്. ജപ്തി ഭീഷണിയിൽ നിൽക്കുന്ന ഒരുപാട് പേരിലേക്ക് ഭാഗ്യം ഒഴുകി എത്തിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒറ്റ നിമിഷം കൊണ്ട് ജീവിതം അടിമുടി മാറിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി അനൂപ്.

Advertisements

ഓട്ടോ ഡ്രൈവറായ അനൂപിനെ കോടിപതിയാക്കി മാറ്റിയത് ഇത്തവണത്തെ ഓണം ബംപറാണ്. 25 കോടി രൂപയുടെ അവകാശിയായി മാറിയിരിക്കുകയാണ് അനൂപ്. ഇപ്പോഴും കോടികൾ കൈകളിൽ എത്തിയതിന്റെ അമ്പരപ്പ് ഇനിയും അനൂപിനും കുടുംബത്തിനും മാറിയിട്ടില്ല. നിരവധി പേരാണ് അനൂപിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് വീടുകളിലേയ്ക്ക് എത്തുന്നത്. 25 കോടി അടിച്ചതിൽ 15 കോടിയോളം രൂപയാണ് അനൂപിന് ലഭിക്കുന്നത്.

Also read; ഞാൻ ജനിക്കുന്നതിന് മുൻപേ എടുത്ത തീരുമാനങ്ങൾ ആണ് അത്, അമ്മയ്ക്കല്ലാതെ അതിൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല; സുപ്രധാന തീരുമാനങ്ങളെ കുറിച്ച് മാളവിക ജയറാം

ടാക്സും മറ്റുള്ളവയും കുറച്ച് 15 കോടി രൂപയ്ക്ക് അടുത്താണ് അനൂപിന്റെ കൈകളിൽ എത്തുന്നത്. TJ 750605 എന്ന ടിക്കറ്റിനാണ് അനൂപിനെ തേടി കോടികളുടെ ഭാഗ്യം എത്തിയത്. ഓട്ടോ ഡ്രൈവർ ജോലി ഉപക്ഷേിച്ച് പ്രവാസിയാകാൻ ഒരുങ്ങുന്നതിനിടെയാണ് അനൂപിനെ ഭാഗ്യദേവത കടാക്ഷിച്ചത്. എന്നാൽ ഇപ്പോൾ ഒന്നാം സമ്മാനം തനിക്ക് ലഭിക്കേണ്ടിയിരുന്നില്ലെന്നാണ് ഈ കോടീശ്വരൻ പറയുന്നത്.

തന്റെ ദയനീയ അവസ്ഥ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അനൂപ് വെളിപ്പെടുത്തി രംഗത്ത് വന്നത്. പണം ചോദിച്ച് നിരവധി പേരാണ് തന്റെ വീട്ടിലേയ്ക്ക് എത്തുന്നതെന്നും പണം ചോദിക്കുന്നവരെ കൊണ്ട് പൊറുതി മുട്ടിയെന്നും അനൂപ് പറയുന്നു. പൈസ ലഭിച്ചില്ലെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. പൈസ കിട്ടിയാലും ഈ ടാക്‌സിനെ കുറിച്ചൊന്നും തനിക്ക് യാതൊരു അറിവും ഇല്ലെന്നും പറയുന്നു.

ആളുകളെ സഹായിക്കണം എന്നുണ്ട്, എന്നാൽ ഈ പൈസ രണ്ട് വർഷം ഉപയോഗിക്കുന്നില്ലെന്നും, മാധ്യമങ്ങളിലൂടെ തന്നെ കണ്ടത് കൊണ്ട് പുറത്ത് പോകാനും കഴിയാത്ത സ്ഥിതിയാണെന്നും അനൂപ് വെളിപ്പെടുത്തി. ആളുകൾ പണം ചോദിച്ച് നിരന്തരം എത്തുകയാണെന്നും അനൂപ് പറഞ്ഞു. ആളുകളെ പേടിച്ച് ബന്ധുവീട്ടിലും മറ്റും ഒളിച്ചു കഴിയേണ്ട സ്ഥിതിയാണെന്നും അനൂപ് പറയുന്നു. സ്വന്തം വീട്ടിൽ കയറാൻ കഴിയാതെ ഒളിവിൽ പോകേണ്ട അവസ്ഥയിലാണ് തനിക്കിപ്പോളെന്ന് അനൂപ് കൂട്ടിച്ചേർത്തു.

Also read; അച്ഛൻ ഹിന്ദു അമ്മ ക്രിസ്ത്യാനി; മകൾ മോണിക്ക ജീവിതത്തിൽ സ്വീകരിച്ചത് മുസ്ലീം യുവാവിനെ; ഇസ്ലാം മതം സ്വീകരിച്ച് റഹീമ ആയ താരത്തിന്റെ ജീവിതം ഇങ്ങനെ

കുഞ്ഞിന് സുഖമില്ല, അതിനാലാണ് വീട്ടിൽ വന്നത്, വയ്യാത്ത കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ പോലും പോകാൻ കഴിയാത്ത തന്റെ ദുരവസ്ഥ മനസിലാകണമെന്നും അനൂപ് കൂട്ടിച്ചേർത്തു. ഇപ്പോൾ തോന്നുന്നത് ഇത്രയും വലിയ തുക കിട്ടേണ്ട എന്നാണ്. മൂന്നാം സമ്മാനം അടിച്ചാൽ മതിയായിരുന്നു എന്നാണ്. എന്തെങ്കിലും താ മോനെ പറഞ്ഞു ആളുകൾ എത്തും. അയൽവാസികൾ പോലും ശത്രുക്കൾ ആയി മാറുന്ന അവസ്ഥയാണെന്നും അനൂപ് തന്റെ അവസ്ഥ വെളിപ്പെടുത്തി.

Advertisement