മലയാളത്തില്‍ തിളങ്ങി തമിഴിലേക്ക് ചേക്കേറി പിന്നീട് തെന്നിന്ത്യയില്‍ തന്ന ഒൊളം ഉണ്ടാക്കിയ താരമാണ് നയന്‍താര ഡയാന കുര്യന്‍. ഇപ്പോള്‍ സംവിധായകനും നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്ത് തമിഴ്‌നാടിന്റെ മരുമകളും ആയിരിക്കുകയാണ് താരം.
സമൂഹ മാധ്യമങ്ങളില്‍ നിന്ന് അടക്കം അകലം പാലിക്കുന്ന നയന്‍സിന്റെ വിശേഷങ്ങള്‍ അറിയുന്നത് സംവിധായകനും നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവനിലൂടെയാണ്. വിഘ്‌നേഷാണ് താരത്തിന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഇത് നിമിഷ നേരം കൊണ്ട് വൈറല്‍ ആകാറുമുണ്ട്. സോഷ്യല്‍ മീഡിയയിലും തെന്നിന്ത്യന്‍ സിനിമാ കോളങ്ങളിലും ഏറ്റവു കൂടുതല്‍ ചര്‍ച്ചയാവുന്ന പ്രണയമായിരുന്നു ഇവരുടേത്.
താരങ്ങളുടെ ബന്ധവുമായി ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടക്കത്തില്‍ മൗനം പാലിച്ച ഇവര്‍ പിന്നീട് തുറന്ന് സമ്മതിക്കുക ആയിരുന്നു.പിന്നീട് വിവാഹദിനവും എല്ലാം താരങ്ങള്‍ പങ്കുവെച്ചു. ിവവാഹശേഷം വീണ്ടും സിനിമാലോകത്ത് സജീവമായിരിക്കുകയാണ് നയന്‍താര.അതേസമയം, വിഘ്‌നേഷ് ആകട്ടെ തന്റെ കുടുംബത്തോടൊപ്പം സയമയം ചെലവഴിക്കുന്ന തിരക്കിലാണ്. ഇപ്പോള്‍, പിറന്നാള്‍ ദിനത്തില്‍ അമ്മയോടൊപ്പം ദുബായില്‍ ചെലവഴിച്ച ദിനങ്ങളെപ്പറ്റി ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ്.
‘വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അമ്മയുടെ മുഖത്ത് വിടര്‍ന്ന ചിരിയും സന്തോഷവുമാണ് ഇതുവരെയുള്ള നേട്ടങ്ങളില്‍ ഏറ്റവും മഹത്തരം എന്ന് വിഘ്നേഷ് ശിവന്‍ പറയുന്നു. കുടുംബത്തോടൊപ്പം ചെലവഴിച്ച ഈ പിറന്നാളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാള്‍’ എന്നും താരം പറയുന്നു.
”അമ്മയെ വിദേശ രാജ്യങ്ങളില്‍ കൊണ്ടുപോയി, അംബര ചുംബികളായ കെട്ടിടങ്ങളും പുതിയ പുതിയ ആളുകളും ഇതുവരെ കണ്ടിട്ടില്ലാത്ത വസ്തുക്കളും ഒക്കെ കാണിക്കുമ്പോള്‍ അമ്മയുടെ മുഖത്തുണ്ടാകുന്ന വ്യത്യസ്ത ഭാവങ്ങള്‍ കണ്ട് ആസ്വദിക്കുക എന്നത് എക്കാലത്തെയും എന്റെ സ്വപ്നമായിരുന്നു. അമ്മയുടെ മുഖത്ത് മിന്നിമായുന്ന ഈ സന്തോഷം എന്റെ ജീവിതത്തെ സംതൃപ്തമാക്കുന്നു.’- വിഘ്‌നേഷ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
‘താന്‍ ചെയ്യുന്ന എല്ലാ കഠിനാധ്വാനങ്ങള്‍ക്കും അര്‍ഥമുണ്ടാകുന്നതും ജീവിതം പൂര്‍ണമാകുന്നതും ഇപ്പോള്‍ മാത്രമാണ്. അമ്മയുടെ ഈ സന്തോഷം ജീവിതം എനിക്ക് തന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും മുകളിലാണ്. എന്റെ ഈ ജന്മദിനത്തിന് കുടുംബത്തോടൊപ്പം ദുബായ് സന്ദര്‍ശിച്ച ഈ കുറച്ച് ദിവസങ്ങളും അവരോടൊപ്പം ഞാന്‍ നെഞ്ചേറ്റിയ എല്ലാ ആവേശവും സന്തോഷവും എപ്പോഴും എന്റെ ഹൃദയത്തില്‍ കുളിര്‍മയായുണ്ടാകും.’
‘തന്റെ ബക്കറ്റ് ലിസ്റ്റിലെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളില്‍ ഭൂരിഭാഗവും സത്യമാകാന്‍ സഹായിച്ച ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി.”- എന്ന് പറഞ്ഞാണ് വിഘ്‌നേഷിന്റെ കുറിപ്പ് അവസാനിക്കുന്നത്.