ഇഷ്ടപ്പെട്ട ആളെ തന്നെ സ്വന്തമാക്കണമെന്നത് വാശിയായിരുന്നു; തുടക്കത്തില്‍ എതിര്‍ത്ത വീട്ടുകാരും പതിയെ അംഗീകരിച്ചു; പ്രതിസന്ധികളെ ധീരമായി നേരിട്ടതിനെ കുറിച്ച് അനന്യ

830

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയ മലയാളി താരമാണ് അനന്യ. ആയില്യ എന്നായിരുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് സിനിമയില്‍ എത്തിയപ്പോഴാണ് മാറ്റി അനന്യ എന്നാക്കിയത്.

മലയാളത്തില്‍ മാത്രമല്ല തമിഴിലും സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അനന്യ തനിക്ക് സിനിമയില്‍ ഏത് തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ നൃത്തപരിപാടികളിലും താരം സജീവമായിരുന്നു.

Advertisements

മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം അഭിനയ രംഗത്ത് സജീവമാണ്. പോസിറ്റീവ് എന്ന മലയാള സിനിമയിലൂടെ ആയിരുന്നു നായികയായി അനന്യ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ, എന്നീ ഭാഷകളിലെ ചിത്രങ്ങളില്‍ സജീവം ആവുകയായിരുന്നു.

ALSO READ- നിങ്ങള്‍ക്ക് തല്ലാണ് തരേണ്ടത്! ശരിക്കും കണ്ണില്‍ നിന്ന് വെള്ളം വന്ന് പോയി, ദേഷ്യമല്ല സങ്കടമാണ് വരുന്നത്; മമ്മൂട്ടിയോട് സംസാരിച്ച് കഴിഞ്ഞപ്പോള്‍ പറ്റിക്കപ്പെട്ട് അന്‍സിബ

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ അധികം സെലക്ടീവാണ് അനന്യ. വിവാഹ ശേഷവും അഭിനയം തുടരുന്ന നടി വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലാണ് ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. 2018 ല്‍ പുറത്തിറങ്ങിയ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന് ശേഷം. 2019 ല്‍ ഒരു തെലുങ്ക് ചിത്രവും 2020 ല്‍ ഒരു തമിഴ് ചിത്രവും അനന്യ ചെയ്തു. പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിച്ച ഭ്രമം ആയിരുന്നു മലയാളത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. വിവാഹ ശേഷം ചെറിയ ഇടവേള എടുത്തെങ്കിലും താരം സഹോദരന്‍ അര്‍ജുന്റെ വിവാഹത്തില്‍ തിളങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് വൈറലായിരുന്നു. ഭര്‍ത്താവ് ആഞ്ജനേയനോട് ഒപ്പം സന്തോഷവതിയായി ആണ് അനന്യ വിവാഹത്തില്‍ പങ്കെടുത്തത്.

ഇപ്പോഴിതാ, ആഞ്ജനേയനുമായുള്ള വിവാഹം വിവാദമായി മാറിയത് എങ്ങനെയെന്ന ചോദ്യത്തിന് മറുപടി നല്‍കിയ അനന്യയുടെ അഭിമുഖം വീണ്ടും വൈറലാവുകയാണ്. നാദിര്‍ഷയുമായുള്ള അഭിമുഖത്തിലായിരുന്നു അനന്യ വിവാഹത്തെക്കുറിച്ചും അതിന് ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിച്ചത്. ‘വിവാഹം ഞങ്ങള്‍ക്കതൊരു വിവാദമല്ലായിരുന്നു. അതൊരു വിവാഹമാണ് അത്രേയുള്ളൂ. ഒരു പണിയുമില്ലാതെ ഇരിക്കുന്നവരാണ് അത് വിവാദമാക്കിയത്. ഇഷ്ടദൈവം ആഞ്ജനേയനാണോയെന്ന് ചോദിച്ചപ്പോള്‍ അല്ലെന്നും അനന്യ തുറന്നു പറഞ്ഞിരുന്നു.

ALSO READ- ഇനി അലറേണ്ട എന്ന് പറഞ്ഞത് ഞാനാണ് എന്ന് ആരതി; തോല്‍ക്കാന്‍ മനസില്ലാത്ത ഞങ്ങളെ ആര്‍ക്കും പിരിക്കാന്‍ കഴിയില്ലെന്ന് റോബിന്‍ രാധാകൃഷ്ണനും

‘പ്രണയവിവാഹത്തില്‍ വിവാഹത്തിന് മുന്‍പ് തന്നെ പങ്കാളിയെ അടുത്തറിയാനുള്ള അവസരമുണ്ട്. അതാണ് തനിക്ക് താല്‍പര്യം. അങ്ങനെയാണ് പ്രണയിച്ച് വിവാഹിതരായത്. ഒന്നിച്ച് പോവുമെന്ന് മനസിലാക്കിയപ്പോഴാണ് പ്രണയം വിവാഹത്തിലേക്കെത്തിയത്. ഇഷ്ടപ്പെട്ട ആളിനെത്തന്നെ സ്വന്തമാക്കണമെന്നുള്ളത് വാശിയുള്ള കാര്യമായിരുന്നു. തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും വീട്ടുകാരും പിന്നീട് ഞങ്ങളെ അംഗീകരിച്ചു’ എന്നും താരം പറഞ്ഞു.

‘താന്‍ ആഞ്ജനേയനെ വിവാഹം ചെയ്തതിന് പിന്നാലെ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടു. താനൊറ്റയ്ക്കാണ് ഇതെല്ലാം നേരിട്ടതെന്നും അനന്യ പറഞ്ഞിരുന്നു. ബോഡി ഷെയ്മിങുള്‍പ്പടെ ആഞ്ജനേയനെക്കുറിച്ച് വളരെ മോശം കാര്യങ്ങളായിരുന്നു പ്രചരിച്ചത്. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞുതന്നെയാണ് വിവാഹം ചെയ്തത്. അധികമാരുമറിയാത്ത സാധാരണക്കാരനായിരുന്ന അദ്ദേഹം വിവാഹത്തോടെ എല്ലാവരും അറിയുന്ന ആളായി മാറി.

അതേസമയം, അനന്യയുടെ സഹോദരനായ അര്‍ജുനും സിനിമയില്‍ സജീവമാണ്. അനിയന് വേണ്ടി പെണ്ണന്വേഷിക്കാന്‍ പോയത് ഞാനാണെന്നും ഇത് നമുക്ക് ചേരുന്ന ബന്ധമാണെന്ന് മനസിലാക്കിയതോടെയാണ് വിവാഹം തീരുമാനിച്ചതെന്നും അനന്യ പറയുന്നുണ്ട്.

Advertisement