അഭിനയ രംഗത്ത് എത്തി അമ്പതിൽ ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോൾ മലയാളത്തിന്റെ താരരാജാവായി നിറഞ്ഞു നിൽക്കുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒരു പ്രത്യക കഴിവുതന്നെയാണ് അദ്ദേഹത്തിന്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ നിരിവധി ചരിത്ര നായകൻമാരും ഉൾപ്പെടുന്നവയാണ്.
എംടി ഹരിഹരൻ മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ഒരു വടക്കൻ വീരഗാഥയും പഴശ്ശിരാജയും ഒക്കെ അതിന്റെ ഉത്തമ ഉദാഹരണങ്ങൾ ആണ്. ഒരിക്കൽ വടക്കൻ വീരഗാഥ സിനിമയെ കുറിച്ചുള്ള ഒരു പിന്നാമ്പുറകഥ പ്രമുഖ സിനിമാ എഴുത്തുകാരൻ പല്ലിശ്ശേരി എഴുതിയത് വൈറൽ ആയി മാറിയിരുന്നു. ആ കുറിപ്പ് ഇങ്ങനെ:
വീരയോദ്ധാവായി ചന്തുവിനെ എംടി ചിത്രീകരിച്ച സിനിമയാണ് ഒരു വടക്കൻ വീരഗാഥ. ആ സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സംവിധായകൻ ഹരിഹരൻ ക്യാമറമാൻ രാമചന്ദ്രബാബു നടീ നടൻമാർ മറ്റ് ടെക്നീഷ്യൻമാർ എന്നുവേണ്ട ആ സിനിമയോട് സഹകരിച്ച എല്ലാവർക്കും പങ്കുണ്ട്.
ഒരു പിണക്കത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞാണ് മമ്മൂട്ടി ഹരിഹരൻ ചിത്രത്തിൽ അഭിനയിച്ചത്. നല്ല നടനാണ് മമ്മൂട്ടി ആർക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാൽ മമ്മൂട്ടിയുടെ ചില പിടിവാശികൾ സഹിക്കാൻ കഴിയില്ല. അങ്ങനെ ടി മുഖേന ഹരിഹരന് ചില അനുഭവങ്ങൾ ഉണ്ടായിരുന്നു.
ഒരു വടക്കൻ വീരഗാഥ സമയത്ത് ചന്തുവായി അഭിനയിക്കാൻ മമ്മൂട്ടി ആഗ്രഹിച്ചു. കോഴിക്കോട് അളകാപുരി ഹോട്ടലിൽ വച്ച് എന്റെ നേതൃത്വത്തിൽ ഇരുവരുടേയും പിണക്കം തൽക്കാലം മാറ്റി. യാതൊരു പ്രശ്നവും ഉണ്ടാക്കില്ലെന്ന് സത്യം ചെയ്തിട്ടാണ് മമ്മൂട്ടി ഒരു വടക്കൻ വീരഗാഥയിൽ അഭിനയിച്ചത്.
എന്നാൽ ആ ചിത്രത്തിലും തലവേദന അറിഞ്ഞോ അറിയാതെയോ മമ്മൂട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും പകരം വയ്ക്കാനില്ലാത്ത നടൻ എന്ന നിലയിൽ മമ്മൂട്ടിയെ സഹിക്കുകയായിരുന്നു. ഒരു വടക്കൻ വീരഗയിൽ കളരി ഒരു പ്രധാന ഘടകമാണ്. സുരേഷ്ഗോപിയും മമ്മൂട്ടിയും പുത്തൂരം തറവാട്ടിൽ ഏറ്റുമുട്ടുന്ന ഒരു രംഗത്തിന്റെ ചിത്രീകരണം.
ഉയർന്നുചാടണം, അതിന് റോപ്പ് റെഡിയാക്കി. അത് അരയിൽ മുറുക്കി മുകളിലൂടെ തോർത്തുമുണ്ട് കെട്ടിവച്ച് റോപ്പ് പുറത്തു കാണാത്ത വിധം ഒരുക്കണം. ഫ്രെയിമിൽ ബാക്ക് ഗ്രൗണ്ടിന്റെ നിറമനുസരിച്ച് റോപ്പിന്റെ നിറം മാറണം. ഇന്നത്തെ പോലെ മായിച്ചു കളയാൻ പറ്റില്ല. കനം കുറഞ്ഞ ആ സ്റ്റീൽക്കമ്പി കണ്ടപ്പോൾ ക്യാമറമാൻ രാമചന്ദ്ര ബാബുവിനൊരു സംശയം.
ഇത് ഭാരം താങ്ങുമോ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനോട് രാമചന്ദ്രബാബു ചോദിച്ചു. അതു കേട്ടുകൊണ്ടാണ് മമ്മൂട്ടി വന്നത്. നൂറ് ക്വിന്റൽ സുഖമായി പൊങ്ങും എന്ന് ത്യാഗരാജൻ മറുപടി കൊടുത്തു. എങ്കിൽ ആദ്യം റോപ്പിൽ ഡ്യൂപ്പായ പഴനി കയറട്ടെ. അതനുസരിച്ച് ഡ്യൂപ്പിനെ കയറിൽ ബന്ധിച്ചു. ത്യാഗരാജനും സംഘവും റോപ്പിന്റെ മറ്റേത്തലക്കൽ നിന്ന് ആഞ്ഞുവലിച്ചു.
പഴനി കുതിച്ചു മുകളിലേക്കു പോയി. പെട്ടെന്ന് റോപ്പ് പൊട്ടി പഴനി മലർന്നടിച്ചു വീണു. മമ്മൂട്ടി ഞെട്ടി നിന്നു. സംവിധായകൻ ഹരിഹരനും രാമചന്ദ്രബാബുവും വിശ്വസിക്കാൻ കഴിയാതെ ത്യാഗരാജനെ നോക്കി. ഞാനാണ് കയറിയിരുന്നതെങ്കിൽ നടുവൊടിഞ്ഞു കിടക്കുമായിരുന്നില്ലെ? ദേഷ്യത്തോടെ മമ്മൂട്ടി ചോദിച്ചു. മമ്മൂട്ടി പിന്നെ ആ സീൻ അഭിനയിച്ചില്ലെന്നും പല്ലിശ്ശേരി കുറിക്കുന്നു.
കടപ്പാട്: പല്ലിശ്ശേരി ജനയുഗം