മകള്‍ ഇത്ര പെട്ടെന്ന് മുതിര്‍ന്നെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; ആര്യയുടെ മകള്‍ ഋതുമതിയായി; മഞ്ഞളില്‍ കുളിപ്പിച്ച്, പൂജ ചെയ്ത് ആഘോഷം; വൈറല്‍

810

സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കുന്നതിന്റെ സന്തോഷം ഒന്നുവേറെ തന്നെയാണ് എന്ന് തുറന്നു പറയുന്ന ആളാണ് ആര്യ. ബഡായി ബംഗ്ലാവിലെ പൊട്ടിപ്പെണ്ണായ ആര്യയായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യ പക്ഷെ ജീവിതത്തില്‍ വളരെ ബോള്‍ഡാണ്.

സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആര്യ ആങ്കറിംഗും മോഡലിംഗും ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ചുമൊക്കെയാണ് ജീവിതത്തില്‍ മുന്നേറുന്നത്. ഇപ്പോള്‍ താരം യൂട്യൂബ് ചാനലും ആരംഭിച്ചിരിക്കുകയാണ്.

Advertisements

താന്‍ ജീവിതത്തില്‍ നേരിട്ട തിരിച്ചടികള്‍ പറയാന്‍ മടി കാണിക്കുന്ന ആളല്ല ആര്യ. തന്റെ അച്ഛന്റെ അപ്രതീക്ഷിത വിയോഗം ജീവിതത്തിലുണ്ടാക്കിയ ശൂന്യതയെക്കുറിച്ചും അച്ഛന്റെ ആഗ്രഹത്തിന് അനുസരിച്ച് സഹോദരിയുടെ വിവാഹം മനോഹരമായി നടത്തിയതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. തന്റെ ഭര്‍ത്താവുമായി താന്‍ വേര്‍പിരിഞ്ഞു. അതിനു അതിന്റെതായ കാരണമുണ്ടായിരുന്നു.അച്ഛനും അമ്മയും യോജിച്ചു പോകാന്‍ കഴിയാത്തത് തങ്ങളുടെ മകള്‍ കാണണ്ട എന്നു വെച്ചാണ് പെട്ടെന്ന് ആ തീരുമാനം എടുത്തതെന്നായിരുന്നു ഡിവോഴ്‌സിനെ കുറിച്ച് താരം പറഞ്ഞത്.

ALSO READ- അന്നത്തെ കലാതിലകം വി ധന്യ ഇന്നത്തെ ആരാധകരുടെ പ്രിയങ്കരി നവ്യ നായര്‍; എന്നാല്‍ അന്നത്തെ കലാപ്രതിഭയ്ക്ക് എന്ത് സംഭവിച്ചു? കൂടുതലറിയാം!

ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആര്യ. താരത്തിന്റെ മകള്‍ റോയ ഋതുമതിയായിരിക്കുകയാണ്. മകളുടെ പതിനൊന്നാം വയസിലാണ് വലിയ കുട്ടിയായി മാറിയിരിക്കുന്നത്. റോയയുടെ ഈ വയസറിയിക്കല്‍ ചടങ്ങ് വലിയ രീതിയില്‍ തന്നെ ആഘോഷമാക്കിയിരിക്കുകയാണ് ആര്യ .

ഒരു പൂജാരിയുടെ മേല്‍ നോട്ടത്തിലായിരുന്നു ചടങ്ങ്. മകളെ മഞ്ഞളില്‍ കുളിപ്പിക്കുന്ന വീഡിയോയും ആഘോഷങ്ങളുടെ ചിത്രങ്ങളും ആര്യ പങ്കുവെച്ചിട്ടുണ്ട്. ഇവയെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ചടങ്ങിന് ആര്യയുടെ അടുത്ത ബന്ധുക്കളും കുടുംബക്കാരുമായിരുന്നു എത്തിയത്. മകള്‍ക്ക് ഇപ്പോള്‍ പതിനൊന്നു വയസായി. എന്റെ മകള്‍ ഇത്രയും പെട്ടെന്ന് മുതിര്‍ന്നവളായി എന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല. മകള്‍ കാരണമാണ് ഞാന്‍ അതിജീവിച്ചതെന്നും ആര്യ പറയുന്നു.

ALSO READ- എന്തൊരു ഭംഗിയാടാ കാണാൻ, നിന്റെ ഫാം കാണാൻ ഞാൻ വരുമെന്ന് മമ്മൂക്ക പറഞ്ഞു, പിന്നാലെ പ്രളയം വന്ന് എല്ലാം ഒറ്റയടിക്ക് അങ്ങ് കൊണ്ട് പോയി; പിന്നെ ഞാനൊരു വിളിയായിരുന്നു; ജയറാം പറയുന്നു

അതേസമയം, ആര്യ സിംഗിള്‍ പേരെന്റ്‌റിംഗ് നല്ല രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടുപോകുകയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ആര്യ നല്ലൊരു അമ്മയാണെന്നു പറയുന്നുണ്ട്.

Advertisement