ഗുരു നിർദ്ദേശിച്ചു, വീണ്ടും വിവാഹത്തിന് ഒരുങ്ങി സാമന്ത; സന്തോഷത്തിൽ ആരാധകർ

837

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് സാമന്ത. പുഷ്പ 2 വിലെ ഐറ്റം ഡാൻസിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ ഓളം സൃഷ്ടിച്ച താരം അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. വിവാഹിതയായതോടെ നടിയുടെ ഓരോ വിശേഷങ്ങളും ചർച്ചയായിരുന്നു. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹ ജീവിതത്തിലേയ്ക്ക് കടന്ന നടി സാമന്തയും നടൻ നാഗചൈതന്യയുടെയും വിവാഹ മോചനം തന്നെയായിരുന്നു.

Advertisements

വർഷങ്ങളോളം പ്രണയിച്ച ഇരുവരും വിവാഹിതരായതോടെ നിരവധി പൊരുത്തക്കേടുകൾ കണ്ടുതുടങ്ങി. ഒടുവിൽ നാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും രണ്ട് വഴിക്ക് തിരിഞ്ഞിരുന്നു. ഇരുവരുടെയും ഈ തീരുമാനം ആരാധകരെ ഒന്നടങ്കമാണ് ഞെട്ടിച്ചത്. ഏവരെയും നോക്കി നിൽക്കാൻ പോലും പ്രേരിപ്പിച്ച പ്രണയം പാതിവഴിയിൽ അവസാനിച്ചത് എന്തിനെന്ന ചോദ്യം ഇനിയും ബാക്കിയാണ്.

Also read; എന്റെ കാമുകിയെ കാണാൻ എനിക്കൊപ്പം ഹോസ്റ്റലിൽ ഞാൻ ഇടവേള ബാബുവിനെ കൊണ്ടുപോയി, പിന്നെ സംഭവിച്ചത് ഇങ്ങനെ: പഴയ കഥ പറഞ്ഞ് ഷമ്മി തിലകൻ

വിവാഹ മോചനത്തിലേയ്ക്ക് വഴിവെച്ചതിന്റെ കാരണം വെളിപ്പെടുത്താൻ ഇനിയും സാമന്തയോ നാഗചൈതന്യയോ തയ്യാറായിട്ടില്ല. താദരമ്പതിമാർക്കിടയിലെ പ്രശ്‌നം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. അഭിമുഖങ്ങളിലെയും പ്രൊമോഷൻ പരിപാടികൾക്കിടെയും ഉയർന്നുവന്ന വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്നും ഇരുവരും ഒഴിഞ്ഞു മാറുകയും ചെയതിരുന്നു.

വിവാഹ മോചനത്തിന് പിന്നാലെ നാഗചൈതന്യ മറ്റൊരു ബന്ധത്തിലാണെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഈ വാർത്തകളിലെല്ലാം നടിയും മുൻഭാര്യയുമായിരുന്ന സാമന്ത മൗനം പാലിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ നടി സാമന്ത വിവാഹിതയാകുന്നുവെന്നാണ് ഒടുവിലായി എത്തിയിരിക്കുന്ന വാർത്ത. ഇതോടെ ആരാധകരും ആവേശത്തിലാണ്. വാർത്ത സത്യമാകട്ടെ എന്ന് ആശംസിക്കുന്നവരും സത്യമാകണേ എന്ന് പ്രാർത്ഥിക്കുന്നവരുണ്ട്.

തന്റെ രണ്ടാം വിവാഹത്തിന് സാമന്ത സമ്മതം മൂളിയെന്നാണ് വിവരം. നടി ഗുരുവായി കരുതുന്ന സാധ്ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിർദേശ പ്രകാരമാണ് വിവാഹത്തിന് സമ്മതം നൽകിയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, കരൺ ജോഹറിന്റെ ടാക് ഷോ കോഫീ വിത്ത് കരൺ പരിപാടിയിൽ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സാമന്ത പറഞ്ഞിരുന്നു. ഇനിയൊരു പ്രണയത്തിനും വിവാഹത്തിനും തന്റെ ഹൃദയം സജ്ജമല്ല എന്നാണ് താരം പറഞ്ഞത്.

Also read; രണ്ടുപേരെ ഒരേസമയം ഞാൻ പ്രണയിച്ചിരുന്നു, ശ്വേത മേനോന്റെ വെളിപ്പെടുത്തൽ കേട്ട് അമ്പരന്ന് ആരാധകർ

എന്നാൽ വീണ്ടും റിപ്പോർട്ടുകളിൽ സാമന്ത രണ്ടാം വിവാഹത്തിന് സമ്മതം നൽകിയെന്നാണ് വിവരം. വാർത്തകൾ തകൃതിയായി നിറയുമ്പോൾ നടി തന്റെ ചികിത്സകൾക്കായി അമേരിക്കയിലേയ്ക്ക് പറന്നതായും റിപ്പോർട്ടുണ്ട്. സാമന്ത അപൂർവ്വ ചർമ്മ രോഗം അനുഭവിക്കുകയാണെന്നും ഇതിനായുള്ള ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് കടന്നുവെന്നുമാണ് റിപ്പോർട്ട്. വേഗം സുഖംപ്രിപിച്ച് തിരിച്ചെത്തട്ടെ എന്ന് ആരാധകർ ആശംസിച്ചു. സാമന്തയുടെ അസാന്നിദ്ധ്യം മൂലം നിരവധി സിനിമാ പ്രൊജക്ടുകളും പ്രതിസന്ധിയിലാണ്. യശോദ, ശാകുന്തളം എന്നീ ചിത്രങ്ങളാണ് സാമന്തയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.

Advertisement