വിജയും സൂര്യയും ഒരുമിച്ച് അഭിനയിക്കുന്നത് കുടുംബം പോലും എതിര്‍ത്തു; ജ്യോതിക നായികയാവാന്‍ തയ്യാറായില്ല; ആ കഥ ഇങ്ങനെ

820

കോമഡിയും സെന്റിമെന്റ്‌സും ഡ്രാമയും ആക്ഷനും എല്ലാം ചേര്‍ന്ന് സൂപ്പര്‍ ഹിറ്റ് ആയി മാറിയ മലയാള സിനിമയാണ് ഫ്രണ്ട്‌സ്. 1999 ലിറങ്ങിയ ചിത്രം ഇന്നും ടെലിവിഷനില്‍ വന്നാല്‍ ആരാധകര്‍ കാണാന്‍ മടിക്കില്ല. ജയറാം, മുകേഷ്, ശ്രീനിവാസന്‍, മീന തുടങ്ങിയവരുടെ മികച്ച പ്രകടനമാണ് ചിത്രത്തെ വേറെ ലെവലില്‍ എത്തിച്ചത്.

ഈ ചിത്രം മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. സംവിധായകന്‍ സിദ്ദിഖ് തന്നെയായിരുന്നു തമിഴിലും ഈ ചിത്രം ഒരുക്കിയത്. വിജയ്, സൂര്യ, മുകേഷ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായ സുഹൃത്തുക്കളെ അവതരിപ്പിച്ചത്. സൂര്യയും വിജയും ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്. സൂര്യയും വിജയും സൂപ്പര്‍ താരങ്ങളാവുന്നതിന് മുമ്പുള്ള ചിത്രം കൂടിയാണ് ഫ്രണ്ട്‌സ്.

Advertisements

മലയാളത്തില്‍ മീന നയികയായപ്പോല്‍ തമിഴില്‍ ആ വേഷത്തിലെത്തിയത് നടി ദേവയാനി ആയിരുന്നു. സൂര്യയ്ക്കും വിജയ്ക്കും ആരാധകരെ സൃഷ്ടിക്കാന്‍ പാകത്തിനുള്ള പ്രകടനം നടത്താനുള്ളത് ഈ ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും സൂര്യയും വിജയും ഒരുമിച്ച് അഭിനയിക്കുന്നതില്‍ സൂര്യയുടെ കുടുംബത്തിന് താല്‍പര്യം ഇല്ലായിരുന്നു എന്നാണ് സംവിധായകന്‍ സിദ്ദിഖ് വെളിപ്പെടുത്തുന്നത്. സഫാരി ചാനലിലെ പരിപാടിയിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍.

ALSO READ- ആ കാരണം കൊണ്ട് അച്ഛന്‍ 18ാം വയസില്‍ കല്യാണം നടത്തി; ഇതുവരെ വീട് സ്വന്തമാക്കിയിട്ടില്ല; വീഡിയോയില്‍ ഉള്ളത് മമ്മൂട്ടിയുടെ വീടെന്ന് ആര്യ

‘മലയാളം ഫ്രണ്ട്‌സിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് തന്നെ വിജയുടെ വേറെ ഏതോ ഒരു പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ആനന്ദകുട്ടന്‍ ആണ് ആ സിനിമയുടെ ക്യാമറാമാന്‍. ആനന്ദകുട്ടന്‍ വഴിയാണ് വിജയ്‌യെ ആദ്യമായി പരിചയപ്പെടുന്നത്. അദ്ദേഹം നിങ്ങളുടെ സിനിമകളൊക്കെ ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞു. അത് കഴിഞ്ഞിട്ടാണ് ഫ്രണ്ട്‌സ് കൊണ്ടു പോയിക്കാണിച്ചത്. ചിത്രം വിജയ്ക്ക് വളരെ ഇഷ്ടമായി. നമുക്കിന് പെട്ടെന്ന് ചെയ്യാമെന്നാണ് അദ്ദേഹം അപ്പോള്‍ പറഞ്ഞത്. അതേസമയം, രണ്ടാമത്തെ കഥാപാത്രത്തെ അവതരിപ്പിക്കാനായി സൂര്യയെ സമീപിക്കുകയും ചെയ്തു. ‘

‘സൂര്യയെ സിനിമ കാണിച്ചപ്പോഴും അദ്ദേഹത്തിനും ആ സിനിമ ഇഷ്ടമായി. പക്ഷെ സൂര്യയും വിജയും കൂടി അതിന് മുമ്പ് ഒരു സിനിമ ചെയ്തിരുന്നു. നേര്‍ക്ക് നേര്‍ എന്നായിരുന്നു ആ സിനിമയുടെ പേര്. അത് വലിയ വിജയം ആയിരുന്നില്ല. അതുകൊണ്ടു തന്നെ സൂര്യ ഈ സിനിമയില്‍ അഭിനയിക്കുന്നതില്‍ സൂര്യയുടെ കുടുംബത്തില്‍ നിന്നും എതിര്‍പ്പുണ്ടായി. ഇത് ശരിയാവില്ല എന്നായിരുന്നു പറഞ്ഞത്. പക്ഷെ സൂര്യക്ക് ഈ സിനിമ ചെയ്യണമെന്ന് വലിയ ഇഷ്ടമായിരുന്നു’

ALSO READ- വാശി പിടിക്കില്ല, പക്ഷെ അതിലേക്ക് എത്തിക്കും; പാപ്പുവിന്റെ ഈ സ്വഭാവം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ലെന്ന് അഭിരാമി; സര്‍പ്രൈസ് സമ്മാനവുമായി അഭിരാമിയും അമ്മയും!

‘തുടക്കത്തില്‍ ജ്യോതിക ആയിരുന്നു ആദ്യത്തെ ഹീറോയിന്‍. പൊള്ളാച്ചിയിലാണ് ഷൂട്ട് പ്ലാന്‍ ചെയ്തത്. അവസാന ഘട്ടത്തില്‍ ജ്യോതികയ്ക്ക് വേറൊരു സിനിമയുമായി ക്ലാഷ് വന്നു. ആറേഴ് ദിവസത്തെ ഡേറ്റിന്റെ ക്ലാഷ് ആയിരുന്നതിനാല്‍ ഞാനത് അഡ്ജസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. പ്രൊഡക്ഷന്‍ സൈഡില്‍ അവരത് വാശിപോലെ എടുക്കുകയും ചെയ്തു.

വിജയ്‌യും ജ്യോതികയും ജോഡിയായെത്തിയ ഖുശി വലിയ സക്‌സസ് ആയിരുന്നു. അതിന് ശേഷം വരുന്ന സിനിമയായിരുന്നു ഫ്രണ്ട്‌സ്. എന്നാല്‍ പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും ഡേറ്റ് മാറ്റാന്‍ പറ്റില്ലെന്ന് വാശി വന്നതോടെ ജ്യോതികയ്ക്ക് പകരം സിമ്രാനെ തീരുമാനിച്ചെങ്കിലും അവര്‍ക്കും എത്താനായില്ല, ഒടുവില്‍ പല നടിമാരോടും ചോദിച്ചിട്ട് അവസാനം ദേവയാനിയെ തന്നെ നായികയാക്കു ആയിരുന്നു എന്ന് സിദ്ദിഖ് പറയുന്നു.

Advertisement