ഹൂസ്റ്റണ്‍: പ്രശസ്ത ചലച്ചിത്രതാരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍.ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് ക്ഷേത്ര മേല്‍ശാന്തി ശ്രീകക്കാട്ടുമന ശശീധരന്‍ കാര്‍മികത്വത്തിലായിരുന്നു വിവാഹം.
എഞ്ചിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ് താമസം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. 2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്.
ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി. സിനിമയല്‍ കത്തി നില്‍ക്കുന്ന സമയത്ത് 21ാം വയസിലായിരുന്നു ദിവ്യ ഉണ്ണിയുടെ യുടെ ആദ്യ വിവാഹം. അമേരിക്കന്‍ മലയാളിയായ ഡോ സുധീറായിരുന്നു വരന്‍. തുടര്‍ന്ന് ഇവര്‍ മേരിക്കയിലേക്ക് പോയി. അവിടെ നൃത്തപരിപാടികളുമായി അവര്‍ സജീവമായിരുന്നു.
ആദ്യ ഭര്‍ത്താവുമായുള്ള വിവാഹ മോചനം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്തിലായിരുന്നു വിവാഹമോചനം.ഈ ബന്ധത്തില്‍ ദിവ്യയ്ക്ക് രണ്ട് മക്കളുണ്ട്.നൃത്ത പരിപാടികളില്‍ അവര്‍ സജീവമാവുകയും ഹൂസ്റ്റണില്‍ തന്നെ സ്വന്തമായി മൂന്ന് നൃത്തവിദ്യാലയങ്ങളും തുടങ്ങിയതോടെ സുധീറിന് ഈഗോ മൂത്തെന്നും ഇതാണ് വിവാഹ മോചനത്തില്‍ കലാശിച്ചതെന്നുമായിരുന്നു വാര്‍ത്ത.
വിവാഹ മോചനത്തിന് ശേഷം നടി ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുറന്ന് ആരാധകരുമായി സംവദിക്കാന്‍ തുടങ്ങി.തുടര്‍ന്ന് തന്‍റെ നൃത്തപരിപാടികളും നൃത്തസ്കൂളുകളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെച്ചു.സൂപ്പര്‍ ഹിറ്റ് ചിത്രമായ കല്യാണ സൗഗന്ധികത്തിലൂടെ നായികയായി സിനിമയിലേക്കെത്തിയ ദിവ്യ ഉണ്ണി വര്‍ണ്ണ പകിട്ട്, ഉസ്താദ് ,ചുരം, പ്രണയവര്‍ണ്ണങ്ങള്‍,ഫ്രണ്ട്‌സ്, ആകാശഗംഗ, കഥാനായകന്‍ തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.