വീടും പറമ്പും എല്ലാം നഷ്ടപ്പെട്ട് വാടക വീട്ടിലേയ്ക്ക് മാറുമ്പോഴായിരുന്നു ഞങ്ങളുടെ വിവാഹം; കുടുംബ ജീവിതത്തെ കുറിച്ച് ശ്രീനിവാസൻ പറയുന്നു

1823

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് നടൻ ശ്രീനിവാസൻ. അഭിനയം, സംവിധാനം, തിരക്കഥാ രചന, നിർമ്മാണം തുടങ്ങി സിനിമാ മേഖലയിൽ താരം കൈയ്യൊപ്പ് പതിപ്പിക്കാത്ത ഒരിടം പോലും ബാക്കിയില്ല. എല്ലാ മേഖലയിലും ഒരുപോലെ തിളങ്ങിയാണ് താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത്. പ്രേക്ഷകരെ ചിരിപ്പിക്കാനും, അതിനുമപരി ചിന്തിപ്പിക്കാനും കഴിവുള്ള നടൻ കൂടിയായിരുന്നു ശ്രീനിവാസൻ.

Advertisements

ഇപ്പോൾ അനാരോഗ്യം മൂലം വീട്ടിൽ വിശ്രമത്തിലാണ് ശ്രീനിവാസൻ. രണ്ട് രാഷ്ട്രീയം ഒരു വീട്ടിൽ എത്തിയാൽ എങ്ങനെയിരിക്കുമെന്ന് സന്ദേശം എന്ന ചിത്രത്തിലൂടെ കാണിച്ച് ഞെട്ടിച്ച നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസൻ. പകരം വെയ്ക്കാനില്ലാത്ത പ്രതിഭ കൂടിയാണ് ശ്രീനിവാസൻ.അധികം പുറത്തിറങ്ങാത്ത താരം അടുത്തിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. ശ്രീനിവാസൻ വേദിയിലേക്ക് കയറി വന്നപ്പോൾ മോഹൻലാൽ അദ്ദേഹത്തെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.

Also read; എന്നെ ഒഴിവാക്കിയെന്ന് മനസിലായി! കൂടെ വന്ന മോഹന്‍ലാലും ശങ്കറും താരങ്ങളായപ്പോള്‍, ഞാന്‍ ഭക്ഷണം പോലുമില്ലാതെ കാട്ടില്‍; സിനിമ ഉപേക്ഷിച്ചതിനെ കുറിച്ച് സിബി മലയില്‍

ആ കാഴ്ച ആരാധകർക്ക് കുളിർമയേകുന്നതായിരുന്നു. വീഡിയോ നിമിഷ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ആശുപത്രിയിൽ കിടന്ന സമയത്തെ ചിത്രം ആരാധകർക്ക് നൊമ്പര കാഴ്ചയായിരുന്നു. ഇതിന് പിന്നാലെ താരം മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയിൽ പങ്കെടുത്തതോടെയാണ് ആരാധകർക്ക് കുറച്ച് ആശ്വാസം പകർന്നത്. മികച്ച ആരോഗ്യത്തോടുകൂടിയുള്ള നടന്റെ വരവിനായി കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

വിശ്രമത്തിൽ കഴിയുന്ന ശ്രീനിവാസനെ കാണാൻ നടി സ്മിനു സിജോ വീട്ടിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട താരം ഇപ്പോൾ പുതിയ ചിത്രത്തിനായുള്ള തിരക്കഥാ രചനയിലാണ്. ഇപ്പോഴിതാ ഭാര്യ വിമലയെ ആദ്യം കാണുന്നതും ലളിതമായി വിവാഹം കഴിച്ചതിനെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് ശ്രീനിവാസൻ. അന്നത്തെ കാലത്ത് ഡിഗ്രി പാസായവർക്കുള്ള ആദ്യ ആശ്രയം പാരലൽ കോളേജിൽ പഠിപ്പിക്കുക എന്നതാണ്.

അങ്ങനെ കുറച്ച് നാൾ അധ്യാപകനായി ജോലി ചെയ്തു. കതിരൂർ ഓവർ കോളേജിലാണ് പഠിപ്പിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു. കൊട്ടിയോടിയിൽ നിന്ന് പൂക്കോട് ജംഗ്ഷൻ വരെ നടന്നാണ് അന്ന് കോളേജിലേക്ക് പോവുന്നത്. ആ യാത്രയിലാണ് താൻ ആദ്യമായി വിമലയെ കണ്ടതെന്ന് താരം പറയുന്നു. അന്ന് കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു വിമല. അങ്ങനെ പരസ്പരം കണ്ടു, സംസാരിച്ചു.

പക്ഷേ, വീട്ടിലെ സാഹചര്യം മോശമായിരുന്നത് കൊണ്ട് പ്രണയം, വിവാഹം തുടങ്ങിയ ചിന്തകളിലേയ്‌ക്കൊപ്പം കടന്നില്ലെന്ന് ശ്രീനിവാസൻ പറയുന്നു. അങ്ങനെ പോകുന്ന സമയത്ത് അഡയാർ ഫിലിം ഇൻസ്റ്റ്യൂട്ടിൽ നിന്ന് എനിക്ക് ഇന്റർവ്യു എത്തി. അവിശ്വാസിയാണെങ്കിലും ഞാൻ വിമലയോട് ഇന്റർവ്യൂ പാസാകണമെന്ന് പ്രാർത്ഥിക്കാൻ പറഞ്ഞു. പക്ഷേ നിങ്ങൾക്ക് കിട്ടാതിരിക്കാൻ വേണ്ടി ഞാൻ പ്രാർഥിക്കുമെന്നാണ് വിമല പറഞ്ഞതെന്ന് ശ്രീനിവാസൻ പറഞ്ഞു.

Also read; അത്രയും ആൾക്കാരുടെ ഇടയിൽ വെച്ച് അത് സംഭവിച്ചപ്പോ വല്ലാതായി, ആരൊക്കെ മൊബൈലിൽ പകർത്തിയെന്ന് അറിയില്ല; പരിപാടിക്കിടെ നടി സ്വാസികയ്ക്ക് സംഭവിച്ചത്

പ്രാർത്ഥിച്ചോ ഇല്ലയോ എനിക്ക് അവിടെ കിട്ടി. പിന്നെയുള്ള ആശയവിനിമയം കത്തുകളിലൂടെയായിരുന്നു. ഒടുവിൽ, വീടും പറമ്പുമൊക്കെ ജപ്തി ചെയ്തതിന് ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം നടത്തിയത്. ഒരു തരത്തിൽ ജപ്തി ചെയ്തത് നന്നായെന്ന് ഞാൻ വിമലയോട് പറഞ്ഞു. ആശ്വാസത്തോടെ വാടക വീട്ടിലേയ്ക്ക് മാറി. പക്ഷേ അച്ഛൻ അവിടെ നിന്നില്ല. ഒരു ബന്ധുവീട്ടിലേയ്ക്ക് മാറി, ശ്രീനിവസാൻ തന്റെ ഓർമകൾ പങ്കിട്ടു.

Advertisement