എന്നെ ഒഴിവാക്കിയെന്ന് മനസിലായി! കൂടെ വന്ന മോഹന്‍ലാലും ശങ്കറും താരങ്ങളായപ്പോള്‍, ഞാന്‍ ഭക്ഷണം പോലുമില്ലാതെ കാട്ടില്‍; സിനിമ ഉപേക്ഷിച്ചതിനെ കുറിച്ച് സിബി മലയില്‍

1748

എക്കാലത്തും മലയാളികള്‍ക്ക് ഓര്‍ത്തുവെയ്ക്കാവുന്ന ഒരുപാട് പ്രിയപ്പെട്ട സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. മോഹന്‍ലാല്‍ മുതല്‍ ആസിഫ് അലി വരെ പല താരങ്ങള്‍ക്കും നിര്‍ണായകമായ കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് സിബി മലയില്‍. കിരീടം, ദശരഥം, ഭരതം, സദയം, തനിയാവര്‍ത്തനം തുടങ്ങി നിരവധി ക്ലാസിക്കുകള്‍ അദ്ദേഹത്തിന്റേതായി പ്രേക്ഷകര്‍ സ്വീകരിച്ചു.

ഒട്ടേറെ കാലത്തിന് ശേഷം സിബി മലയില്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കൊത്തിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സിബി മലയില്‍ ചിത്രം പുറത്തെത്തുന്നത്.

Advertisements

പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. നിഖില വിമലാണ് നായിക. റോഷന്‍ മാത്യു, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, വിജിലേഷ് കരയാട് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം, ഒരിക്കല്‍ മലയാള സിനിമയെ തന്നെ ഉപേക്ഷിച്ച് സൂപ്പര്‍വാസര്‍ ജോലിക്ക് പോയ കഥ ഓര്‍ത്തെടുക്കുകയാണ് സിബി മലയില്‍ ഇപ്പോള്‍. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യത്തെ കുറിച്ച് പറയുന്നത്.

ALSO READ- ആക്ഷന്‍ പടത്തിലെ നായകന് ദേശീയ അവാര്‍ഡ്! നിങ്ങളുടെ ഇപ്പോഴത്തെ പ്രതിഫലമാണ് ഈ സിനിമയുടെ ആകെ ബജറ്റെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ

സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയ സംഭവത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം സിനിമ ചെയ്യുന്നതെല്ലാം ഉപേക്ഷിച്ച് പോയത്. ‘നവോദയ എപ്പോഴും പുതിയ ആള്‍ക്കാരെ കൊണ്ടുവരാന്‍ ശ്രമിക്കും. ഫാസിലിനെ കൊണ്ടുവന്നത് പോലെ എന്നെ കൊണ്ടുവരാനുള്ള പരിപാടി ഉണ്ടായിരുന്നു എന്നാണ് സിബി മലയില്‍ പറയുന്നത്.

എന്നാല്‍, തനിക്ക് എഴുതാനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടെന്നുള്ള തോന്നലില്‍ താന്‍ തന്നെ ഒരു സ്‌ക്രിപ്റ്റ് എഴുതാന്‍ ശ്രമിച്ചു. എന്നാല്‍ കഥ എഴുതി കഴിഞ്ഞപ്പോള്‍ അവരെ കാണിക്കാന്‍ കോണ്‍ഫിഡന്‍സ് ഉണ്ടായില്ലെന്നാണ് സിബി പറയുന്നത്. ഇതോടെ വേറെ ആരേയേലും കൊണ്ടെഴുതിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ എത്തിയത് രഘുനാഥ് പാലേരിയുടെ സഹായത്തോടെ കഥ പൂര്‍ത്തിയാക്കി.

ALSO READ-ഇങ്ങനെ പോയാല്‍ കല്യാണം ഒന്നും വരില്ല; പുറത്തിറങ്ങുമ്പോള്‍ അത് മറക്കരുതെന്ന് സഹോദരന്‍ ഓര്‍മ്മിപ്പിക്കുമായിരുന്നു; വെളിപ്പെടുത്തി സീനത്ത്

താരങ്ങളെ കുറിച്ചുള്ള ചിന്തകളും ആരംഭിച്ചു. സിനിമ ഓണ്‍ ആകുമെന്ന ഘട്ടത്തിലെത്തി. ഇനി വേണ്ടത് അപ്പച്ചനില്‍ നിന്നുമുള്ള അനുവാദമായിരുന്നു. ഇതിന് വേണ്ടി തിരക്കഥ വായിക്കാനായി മദ്രാസിലേക്ക് പോയി. പക്ഷെ മൂന്ന് ദിവസമായിട്ടും തിരക്കഥ വായിക്കാന്‍ സാധിച്ചില്ല. പിന്നീട് പിന്നെ വായിക്കാം പൊക്കോളൂവെന്ന് അവിടെ നിന്നും നിര്‍ദേശം ലഭിച്ചു എന്നും സിബി മലയില്‍ പറയുന്നു.

പിന്നീട് ആണ് അറിഞ്ഞത് അവര്‍ പുതിയ സിനിമ തുടങ്ങിയെന്ന്. ഇതോടെ തന്നെ ഒഴിവാക്കിയതാണെന്ന് മനസിലായി. പിന്നാലെ, താന്‍ പിന്നെ സിനിമ വിട്ടുവെന്നാണ് സിബി മലയില്‍ പറയുന്നത്. ഇക്കാലത്ത് സഹോദരന്‍ കോയമ്പത്തൂരില്‍ ടാറിങ്ങ് വര്‍ക്ക് ഒക്കെ ചെയ്യുകയായിരുന്നു. സിനിമ വിടാന്‍ തീരുമാനിച്ച ഞാനും അവിടെ വന്ന് സൂപ്പര്‍ വൈസറായി നിന്നോളാമെന്ന് പറഞ്ഞു.

ALSO READ- പ്രണയം തുറന്നുപറഞ്ഞതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടു; ചതിച്ചതോടെ ശാരീരിക പ്രശ്‌നങ്ങളായി ആശുപത്രിയില്‍ കിടന്നു; വെളിപ്പെടുത്തി സൂര്യ

അന്ന് ശിരുവാണിയില്‍ നിന്നും കോയമ്പത്തൂര് വരെയാണ് റോഡ് പണി. രാവിലെ ആറ് മണിയുടെ വണ്ടിക്ക് പോയാലേ ശിരുവാണിയില്‍ എത്തൂ. രാവിലെ ആറ് മണിക്കൊന്നും ഭക്ഷണം കൊണ്ടുപോകാന്‍ പറ്റില്ല. ഉച്ചയ്ക്ക് പണിക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഞാന്‍ അടുത്തുള്ള കാട്ടിലേക്ക് കയറും, അവിടെ ഇരിക്കുകയായിരുന്നു പതിവ്.

ആ സമയത്ത് വളരെ മോശം മാനസികാവസ്ഥയായിരുന്നു. തന്റെ കൂടെ സിനിമയില്‍ കയറിയ ശങ്കറും മോഹന്‍ലാലും ലൈവായി നില്‍ക്കുന്നു, ഞാന്‍ ഈ കാടിന്റെ നടുക്കായി പോയല്ലോ എന്ന് വലിയ സങ്കടം ആയി. പിന്നീട് ചേട്ടന് മനസിലായി ഞാന്‍ ഭയങ്കര ഡിപ്രഷനിലാണെന്ന്. ഇതോടെ പൂനെയില്‍ പോയി സിനിമ പഠിക്കണമോയെന്ന് ചോദിച്ചു. അതിനുള്ള സമയം കഴിഞ്ഞ് പോയി, ഇനി ഇപ്പോള്‍ വേണ്ടെന്ന് പറയുകയായിരുന്നു എന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു.

പിന്നീട് താന്‍ സിനിമയിലേക്ക് തിരിച്ചു വരിക തന്നെ ചെയ്തു. ആലപ്പുഴയില്‍ പോയപ്പോള്‍ നവോദയയുടെ സ്റ്റുഡിയോയില്‍ വെറുതെ പോയി. അന്ന് അവിടെ വച്ച് സംവിധായകന്‍ ഫാസിലിനെ കണ്ടപ്പോള്‍ അദ്ദേഹം സിനിമയിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അങ്ങനെയാണ് മാമാട്ടിക്കുട്ടിയമ്മയുടെ അസോസിയേറ്റ് ഡയറക്റ്ററായി താന്‍ വീണ്ടും സിനിമയിലേക്ക് വന്നതെന്നാണ് സിബി മലയില്‍ തുറന്നു പറയുന്നത്.

Advertisement