പതിനാറാം വയസിൽ കൂട്ടികൊടുത്തത് സ്വന്തം അമ്മ, പിന്നെ സഹോദരങ്ങളും അദ്ധ്യാപകരും: ഷക്കീലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

5075

ഒരു കാലത്ത് മലയാള സിനിമയിൽ സൂപ്പർ താരങ്ങളെക്കാൾ ഡിമാൻഡ് ഉണ്ടായിരുന്ന നടി ആയിരുന്നു ഷക്കീല. ഇക്കിളി ചിത്രങ്ങൾ മലയാളത്തിൽ അരങ്ങു തകർത്തിരിരുന്ന കാലത്ത് സൂപ്പർതാര ചിത്രങ്ങളെ പോലും ഷക്കീല ചിത്രങ്ങൾ പരാജയപ്പെടുത്തിരുന്നു.

അതേസമയം 2018 ൽ പുറത്തിറങ്ങിയ നടി ഷക്കീലയുടെ ആത്മകഥ പുസ്തകം ഏറെ വിവാദങ്ങൾ നിറഞ്ഞത് ആയിരുന്നു. തന്റെ പതിനാറാം വയസിൽ ജന്മം നൽകിയ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാരെ പട്ടിണിയിൽ നിന്ന് രക്ഷിക്കുവാൻ ശരീരം വിറ്റ് തുടങ്ങിയ ജീവിതം പിന്നീട് വെളളിത്തിരയിൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന നടിയിലേക്ക് വളർന്ന കഥയാണ് പുസ്തകത്തിൽ ഷക്കീല പറയുന്നത്.

Advertisements

എന്നാൽ ചതിയുടെയും അവഗണനയും നിറഞ്ഞ ജീവിതം താൻ നരകിച്ചു തീർക്കുകയാണെന്നും ഷക്കീല പറയുന്നു. അന്ന് മലയാളത്തിലെ പ്രമുഖ നടൻ സലിം കുമാർ പുസ്തകത്തെ പറ്റി തന്റെ ഫേസ്ബുക്ക് പോസറ്റിൽ കുറിച്ചിരുന്നു. ആ കുറിപ്പ് ഇങ്ങനെയായിരുന്നു.

Also Read
അന്ന് എന്തൊരു അഹങ്കാരിയാണെന്ന് മനസിൽ പറഞ്ഞാണ് ഒരു പുഞ്ചിരി പാസാക്കിയത്, ജാഡക്കാരി; മീനാക്ഷിയുമായി നമിതയുടെ സൗഹൃദത്തിന് കാരണം ഒരു പയ്യൻ

കൗമാരക്കാരനെപ്പോലെ എഴുപത് വയസ്സുകാരനും എന്നെ നോക്കുക സെ ക് സി ലൂടെയായിരിക്കും.എൻെ ശരീരത്തിന്റെ എല്ലായിടങ്ങളിലും അവരുടെ മലിനമായ കണ്ണുകൾ കുത്തിയിറക്കി പരതുമെന്നുറപ്പാണ്. എനിക്കതിലൊന്നും പ്രശ്‌നമില്ല. കാരണം ഞാൻ അറിയപ്പെട്ടത് അത്തരം സിനിമകളിലൂടെയാണ്. എന്റെ അഭിനയമല്ല ശരീരമാണ് അവർ കാണാൻ വരുന്നത് – ഷക്കീല.

”ഷക്കീല” എൻറെയും എന്നെപ്പോലെയുള്ള ഒരു തലമുറയുടെയും കൗമാര യൗവ്വന മനസ്സുകളുടെ രാത്രികളിൽ നിറമുള്ള കിനാക്കൾ നല്കി സംമ്പുഷ്ടമാക്കിയവൾ. കൗമാരകാല ഘട്ടത്തിൽ ഷക്കീലയുടേ ഇറക്കിവെട്ടിയ ബ്ലൗസിൻറെയും മാടിക്കുത്തിയ മുണ്ടിന്റെയും നിറമാർന്ന ചിത്രങ്ങൾ ആദ്യം ചുവരിരിലെ സിനിമ പോസ്റ്ററുകളിൽ ഒളികണ്ണിട്ട് നോക്കിയും പിന്നീട് കുറച്ചൂടെ ധൈര്യമായപ്പോൾ ആരും കാണാതെ തിയറ്ററിലെ അരണ്ട വെളിച്ചത്തിൽ കിന്നാരത്തുമ്പിയും മറ്റു സിനിമകളും കണ്ടപ്പോഴും കാമ മോഹിനിയായ ഒരു യുവതി എന്നതിലപ്പുറം അവരെ കണ്ടിരുന്നില്ല ഈ പുസ്തകം വായിക്കും വരെ.

ഷക്കീലയുടെ ആത്മ കഥ രണ്ടുമാസം മുമ്പാണ് കൈയ്യിലെത്തിയത് എർണാകുളത്തേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ വായിക്കാനായി കൈയ്യിൽ എടുത്തപ്പോൾ തന്നെ കണ്ടു സഹയാത്രികരുടെ മുഖത്തെ പുശ്ചച്ചിരിയും അർത്ഥം വച്ചുള്ള നോട്ടവും. ഷക്കീല എന്നും കാമത്തിന്റെയും കപട സദാചാരത്തിന്റെയും പ്രതീകമായിരുന്നല്ലോ മലയാളിക്ക്.

തൻറെ പതിനാറാം വയസ്സിൽ ജന്മം നല്കിയ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാരെ പട്ടിണിയിൽ നിന്ന് രക്ഷിക്കുവാൻ ശരീരം വിറ്റ് തുടങ്ങിയ ജീവിതം പിന്നീട് വെളളിത്തിരയിൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന നടിയിലേക്ക് എത്തിയ യാത്രയും. സിനിമക്കും ജീവിതത്തിനുമിടയിൽ താൻ വെറുമൊരു പെൺ ശരീരം മാത്രമായി ചുരുങ്ങി പോയെന്ന തിരിച്ചറിവും ജീവിത്തിലുണ്ടായ ചതിയുടെയും ദുരന്തത്തിന്റെയും കഥയും തന്റെ ശരീരത്തെ മനസ്സുകൊണ്ടുപോലും കാമിച്ച പ്രേക്ഷകരരോട് തനിക്ക് ഒരു ഹൃദയവും ജീവിതവും അനേകം അവസ്ഥകളുമുണ്ടെന്നും ധീരമായി വെളിവക്കുകയാണ് ഷക്കീല ഈ ആത്മകഥയിൽ

1973 നവംബറ് 19 ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ഷക്കീല ജനിച്ചത്. തിരിച്ചറിവില്ലാത്ത കാലം മുതൽ താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി ഷക്കീല പറയുന്നു. സുന്ദരിയായിപ്പോയി എന്ന കാരണത്താൽ അധ്യാപകർ വരെ തന്നെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് അവർ വേദനയോടെ പറയുന്നു.

ഷക്കീലയെന്ന നാടൻ പെൺകുട്ടിയുടെ തകർച്ചയ്ക്ക് ആദ്യ കാരണം പതിനാറാം വയസ്സിൽ കൂട്ടിക്കൊടുത്ത അവളുടെ മാതാവായിരുന്നെങ്കിൽ പിന്നെയത് സഹോദരങ്ങളും കൂടിയായിരുന്നു. വീട്ടുകാർക്ക് താൻ പണം കായ്ക്കുന്ന മരം അല്ലെങ്കിൽ എപ്പോൾ കുത്തിയാലും പണം ലഭിക്കുന്ന ഒരു എറ്റിഎം മെഷീൻ മാത്രമായിരുന്നു യന്ത്രമായിരുന്നുവെന്ന് അവൾ പറയുന്നു.

ആരും എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ തിരക്കുള്ള സമയത്തുപോലും അഭിനയിക്കുക എന്നതിൽക്കവിഞ്ഞ് താൻ പ്രതിഫലത്തെക്കുറിച്ചു പോലും ചിന്തിച്ചില്ലെന്ന് ഷക്കീല വേദനയോടെ ഓർക്കുന്നു. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏൽപ്പിച്ചു.അമ്മ പണം ചേച്ചിയെയും അവർ പണമെല്ലാം സ്വന്തം അക്കൗണ്ടിലേയ്ക്ക് ആണ് നിക്ഷേപിച്ചത്.

ചേച്ചി ഇപ്പോൾ കോടീശ്വരിയാണ്. ഞാൻ അന്നന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്ന നിത്യ ദരിദ്രയും. എനിക്ക് ആയിരം രൂപ പോലും സമ്പാദ്യമായിട്ടില്ല ക്രൂ രമായ അവഗണനയുടെ ഇരയാണ് താനെന്ന് ഷക്കീല ആത്മകഥയിൽ കോറിയിടുന്നു. കുടുംബത്തിൽ ഉള്ളവർക്കെല്ലാം ഞാൻ അഭിനയിച്ചുണ്ടാക്കിയ കാശ് മാത്രം മതിയായിരുന്നു.അതേ സമയം എന്റെ സാന്നിധ്യം അരോചകവും.

ചേച്ചിയുടെ മകളെ താൻ സ്വന്തം മകളെപ്പോലെ കരുതി സ്‌നേഹിച്ചു എന്നാൽ അവളുടെ കല്യാണം പോലും എന്നെ അറിയിക്കാതെ മംഗള കർമങ്ങളിൽ നിന്നെപ്പോലൊരു സെ ക് സ് നടി അപശകുനമാണെന്ന ചേച്ചി മുഖത്തുനോക്കി പറഞ്ഞെന്ന് ഷക്കീല പങ്ക് വയ്ക്കുമ്പോൾ നമ്മുടെ ഉള്ളവും ഒന്ന് പൊള്ളും. കുടുംബത്തിലെ ആർക്കെങ്കിലും കുഞ്ഞുങ്ങൾ പിറന്നാൽ ഞാനോടി ചെല്ലാറുണ്ട്.

Also Read
കാവ്യ, മീനാക്ഷി, മഹാലക്ഷ്മി, ഇവർ മൂന്നുപേരുമാണ് എന്റെ ഭാഗ്യം, അല്ലെങ്കിൽ ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്: ദിലീപ് പറയുന്നത് കേട്ടോ>

എന്നാൽ കുഞ്ഞുങ്ങളുടെ മുഖംപോലും എന്നെ അവർ കാണിക്കാറില്ല. കുറച്ച് ഗ്ലാമർ സിനിമകളിൽ അഭിനയിച്ചതിന്റെ പേരിലാണ് ഈ അയിത്തം. ഞാനിപ്പോൾ കരയാറില്ല. ഈ ജന്മം ഇങ്ങനെയങ്ങ് നരകിച്ചു തീർക്കുകയാണെന്നും ഷക്കീല പറയുന്നു. ഇരുപത് പേരെയെങ്കിലും താൻ പ്രണയിച്ചുവെന്നും വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാൻ ആ ബന്ധങ്ങൾ കണ്ടതെന്നും പക്ഷേ വിധി എല്ലാം മാറ്റി മറിച്ചെന്നും.

പ്രണയ ബന്ധങ്ങളെല്ലാം പരാജയമായി തീർന്നെന്നും. ഒരു പുതിയ പ്രണയത്തിനായി ഞാൻ ഇപ്പോഴും കാത്തിരിക്കുക ആണെന്നും ഷക്കീല പറയുന്നു. ഒറ്റപെട്ടു പോകും എന്ന് സുരക്ഷിത താവളങ്ങളിൽ മറഞ്ഞു പറയുന്നവരുടെയും എന്തെങ്കിലും ഒക്കെ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ തെറി വിളിച്ചും സഹതപിച്ചും പരിഹസിച്ചും നിശബ്ദർ ആക്കുന്നവരുടെയും ഇടയിൽ ജീവിക്കാനുള്ള ഊർജ്ജം നിറച്ച് തെറിയും അസഭ്യങ്ങളും മാത്രം കേട്ടു ശീലിച്ച ചതി മാത്രം പരിചയിച്ച ഒരു യുവതി മാനുഷിക പരിഗണന എന്ന മിനിമം കടമയെങ്കിലും തന്നോട് കാണിക്കമെന്ന് പറയാതെ പറയുന്നു ഈ പുസ്തകത്തിൽ.

പുസ്തകം – ആത്മകഥ- ഷക്കീല, പ്രസാധനം – ഒലിവ് കോഴിക്കോട് വില – 220, കുറിപ്പ് തയ്യാറാക്കിയത് – ജോയിഷ് ജോസ്

Advertisement