മലയാള സിനിമാ ലോകത്ത് ചിരിയുടെ മാലപ്പടക്കം തീർത്ത് പ്രേക്ഷകർക്കിടയിലേയ്ക്ക് ഇറങ്ങി വന്ന നടനാണ് ജഗതി ശ്രീകുമാർ. താരത്തിന് പകരം വെയ്ക്കാൻ ഇന്ന് സിനിമാ ലോകത്ത് ആരും തന്നെയില്ലെന്ന് എടുത്ത് പറയണം. കാരണം അദ്ദേഹത്തിലുള്ള അഭിനയ മികവ് തന്നെ. അപ്രതീക്ഷിതമായുണ്ടായ അപകടമാണ് താരത്തെ തളർത്തി കളഞ്ഞത്. എന്നാൽ നടന്റെ തിരിച്ചു വരവ് ആഗ്രഹിക്കുകയാണ് മലയാളികളും.
അതുപോലെ പ്രേക്ഷക പ്രിയങ്കരിയാണ് മല്ലിക സുകുമാരൻ. ജഗതിയുടെ ആദ്യത്തെ പ്രണയവും ഭാര്യയുമായിരുന്നു മല്ലിക. 10 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് നടി സുകുമാരന്റെ ജീവിതത്തിലെത്തിയത്. കലാലയ വേദികളിലായിരുന്നു ജഗതി-മല്ലിക പ്രണയം മൊട്ടിട്ടത്. താമസിയാതെ തന്നെ പ്രണയസാഫല്യവും. എന്നാൽ പക്വതയില്ലാത്ത കാലത്ത് നടന്ന വിവാഹവും പ്രണയം അധികകാലം നീണ്ടില്ല.
Also Read
ചതുരം സിനിമയിൽ തനിക്ക് ഒപ്പം തകർപ്പൻ പെർഫോമൻസ് കാഴ്ചവെച്ച അലസിയറെ കുറിച്ച് സ്വാസിക പറഞ്ഞത് കേട്ടോ
10 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ഇരുവരും രണ്ട് വഴിക്ക് തിരിഞ്ഞു. പിന്നീടാണ് നടൻ സുകുമാരൻ മല്ലികയെ വിവാഹം ചെയ്തത്. ഈ ബന്ധം ഇന്നും ദൃഢതയോടെ നിൽക്കുകയാണ്. പലപ്പോഴും തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ തന്റെ കഴിഞ്ഞുപോയ കാലത്തെ കുറിച്ചും മല്ലിക വെളിപ്പെടുത്തുകയാണ്. നടൻ ജഗതിയുമായി വേർപിരിയാനുള്ള കാരണവും നടി തുറന്ന് പറയുകയാണ് ഇപ്പോൾ.
കോളേജ് പഠന കാലത്ത് കലാപ്രവർത്തങ്ങളുമായി സജീവമായി നിന്ന ആളാണ് ഞാൻ. അങ്ങനെയിരിക്കെ ഇന്റർകോളേജ് ഫെസ്റ്റിന് പോയ സമയത്താണ് ജഗതിയെ പരിചയപ്പെടുന്നതും അടുത്തിടപഴകിയും. ബാലചന്ദ്രമേനോൻ, വേണുനാഗവള്ളി തുടങ്ങിയവരും അന്നത്തെ കാലത്ത് സൗഹൃദങ്ങളായി ഒപ്പമുണ്ടായിരുന്നു. ആ സൗഹൃദങ്ങളിലൂടെയാണ് ജഗതിയിലേയ്ക്ക് എത്തിയത്. വിവാഹത്തിന് രണ്ട് വീട്ടിൽ നിന്നും എതിർപ്പുണ്ടാകുമെന്ന് ഉറപ്പായിരുന്നു.
അങ്ങനെ ഞാൻ ഡിഗ്രി അവസാന വർഷം പഠിക്കുന്ന സമയത്ത് പെട്ടെന്ന് ഒരു ദിവസം ആള് എന്നെയും കൊണ്ട് വീട്ടിലേയ്ക്ക് ചെന്നു കയറി. എന്റെ വീട്ടിലും ചെന്ന് സംസാരിക്കാം എന്ന് പറഞ്ഞു, പക്ഷേ എന്തോ അത് നടന്നില്ല. ശേഷം, അഞ്ച് വർഷത്തോളം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ എന്റെ മാതാപിതാക്കളെ കാണാതെയും സംസാരിക്കാതെയും നിന്നു. പഠനം അവിടെ നിലച്ചു. പിന്നെ ഞങ്ങൾക്കിടയിൽ ഉണ്ടായത് സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു. ആ സമയത്താണ് തിക്കോടിയൻ സർ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സിനിമയിൽ അവസരം വന്നത്.
അന്ന് 500 രൂപയാണ് എനിക്ക് കിട്ടിയത്. പിന്നെ അങ്ങോട്ട് ഒരുപാട് സിനിമകൾ കിട്ടി. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട സമയത്ത് എന്റെ സ്വർണ്ണം എല്ലാം വിറ്റു. അദ്ദേഹത്തിന് ഒപ്പം എന്നും അദ്ദേഹത്തിന്റെ വീട്ടുകാർ ഉണ്ടായിരുന്നു. ആരും ഇല്ലാതെ ആയത് എനിക്ക് മാത്രം. കുറെക്കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് കുറയേറെ ബന്ധങ്ങൾ ഉണ്ടെന്ന് എനിക്ക് മനസിലായത്. പക്ഷേ ഞാൻ ഒന്നും ചോദിച്ചില്ല. ആ സമയത്ത് അദ്ദേഹം സിനിമയിൽ അത്യാവശ്യം തിരക്കുള്ള നടനായിരുന്നു.
പതിയെ പതിയെ ഞങ്ങൾക്ക് ഇടയിലെ അകൽച്ച കൂടി വരികയായിരുന്നു. വല്ലപ്പോഴും വീട്ടിൽ വരുന്ന ഒരു അതിഥിയെ പോലെ ആയി പിന്നീട്. അന്ന് സുകുവേട്ടന് ഇതെല്ലാം അറിയാമായിരുന്നു. എന്നെ വീട്ടിലേയ്ക്ക് പോകാൻ നിർബന്ധിച്ചു. ആ സമയത്ത് എനിക്ക് സുകുവേട്ടനോട് ബഹുമാനം കലർന്ന സ്‌നേഹം മാത്രമായിരുന്നു. ഒരിക്കൽ എന്നെ വിവാഹം കഴിക്കാമെന്ന് എന്നോട് ഇങ്ങോട്ട് പറയുകയായിരുന്നു.
ഇതറിഞ്ഞപ്പോൾ, ശ്രീകുമാരൻ തമ്പി സാർ മുൻകൈ എടുത്ത് രണ്ടു വീട്ടിലും സംസാരിച്ച് അനുകൂലമായ തീരുമാനം എടുത്തു. എല്ലാവരുടെയും അനുഗ്രഹത്തോടെ ഞങ്ങൾ വിവാഹിതരായി. രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. യഥാർത്ഥത്തിൽ എന്റെ ജീവിതത്തിലെ രക്ഷകനായിരുന്നു സുകുവേട്ടൻ. രാവിലെ 7.30 ഓടെ കല്ല്യാണവും കഴിച്ച് അപ്പോൾ തന്നെ വേഷം മാറി ലുങ്കിയും ഉടുത്ത് സിനിമയിൽ അഭിനയിക്കാൻ പോയ ആളാണ്, അതുവരെ ഒഴുക്കിയ കണ്ണീർ അവിടെ നിച്ചു. പിന്നീട് സന്തോഷം മാത്രം നിറഞ്ഞ ജീവിതമായിരുന്നുവെന്ന് മല്ലിക പറയുന്നു.