വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ ആയ നടിയാണ് ലക്ഷ്മി പ്രിയ. ഡല്‍ഹി സ്വദേശിയായ പത്മപ്രിയ തെന്നിന്ത്യന്‍ സിനിമയില്‍ ആണ് സജീവമായി നില നിന്നത്. 2005ലാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം പുറത്തിറങ്ങുന്നത്.
അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം സെയ്ഫ് അലി ഖാന്‍ നായകനായി 2017 പുറത്തിറങ്ങിയ ഷെഫ് എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിനയന്റെ 1999 പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലൂടെയാണ് പത്മപ്രിയ അഭിനയ രംഗത്തേക്ക് കടന്നുവന്നത്.
നടി പ്രവീണ മലയാളത്തില്‍ കൈകാര്യം ചെയ്ത വേഷം മനോഹരമായി അവതരിപ്പിച്ചതുകൊണ്ടുതന്നെ പിന്നീട് നിരവധി അവസരങ്ങളാണ് പത്മപ്രിയയ്ക്ക് സിനിമ രംഗത്ത് ലഭിച്ചത്. കാഴ്ച എന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.
അതിനു ശേഷം മമ്മൂട്ടിയുടെ തന്നെ ചിത്രമായ രാജമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചു. ഞെട്ടിക്കുന്ന പ്രകടനവുമായി മോഹന്‍ലാലിന്റെ വടക്കുംനാഥന്‍ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടതോടെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി പത്മപ്രിയയുടെ പേരും എഴുതുക ആയിരുന്നു.
മലയാള സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത്.
അടുത്ത കാലത്തായി സിനിമയിലെ ചര്‍ച്ചാവിഷയമാണ് തുല്യ വേതനം.ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പത്മപ്രിയ. ഈ മേഖലയിലെ പ്രമുഖരെല്ലാം പറയുന്നത് താര മൂല്യമാണ് പ്രതിഫലം നല്‍കാനുള്ള മാനദണ്ഡം എന്നാണ്.
പക്ഷേ ചില നടീനടന്മാര്‍ക്ക് ന്യായമായ വേതനം പോലും ലഭിക്കുന്നില്ലെന്ന് പത്മപ്രിയ പറയുന്നു. അര്‍ഹതപ്പെട്ട വേതനം ചോദിക്കുന്ന നടിമാരെ ബാന്‍ ചെയ്യുകയാണ്. നടി മീര ജാസ്മിന്‍ അതിന് ഉദാഹരണമാണ്. ഇവിടെ സിനിമയില്‍ നടിമാരുടെ കഴിവിന് യാതൊരുവിലയും ലഭിക്കുന്നില്ലെന്നും താരം പറയുന്നു.
താന്‍ സിനിമകള്‍ ചെയ്യുന്ന സമയത്ത് മീര ജാസ്മിന്‍ ഉണ്ടായിരുന്നു. മീരയും ഹിറ്റ് സിനിമകള്‍ ചെയ്തിരുന്ന സമയമായിരുന്നു. അന്ന് മീര പ്രതിഫലം കൂട്ടിച്ചോദിച്ചതിന് അവര്‍ക്ക് ബാന്‍ നേരിടേണ്ടി വന്നുവെന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു.