മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് നടന്‍ ശ്രീനിവാസന്‍. ഒത്തിരി നല്ല ചിത്രങ്ങള്‍ അദ്ദേഹം മലയാളസിനിമയില്‍ സംഭവാന ചെയ്തിട്ടുണ്ട്. ഒരു നല്ല നടന്‍ മാത്രമല്ല, മികച്ച തിരക്കഥാകൃത്തുകൂടിയാണ് അദ്ദേഹം.
ഇപ്പോള്‍ അസുഖ ബാധിതനായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ശ്രീനിവാസന്‍. വിശ്രമത്തിലാണെങ്കിലും സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന തിരക്കില്‍ കൂടിയാണ് ശ്രീനിവാസന്‍. ശ്രീനിവാസന് പിന്തുണയായി ഭാര്യ വിമലയും ഒപ്പമുണ്ട്.
ഇപ്പോഴിതാ വിമലയെ കണ്ടുമുട്ടിയതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് ശ്രീനിവാസന്‍. കുറച്ചുകാലം താന്‍ പാരലല്‍ കോളേജില്‍ അധ്യാപകനായിരുന്നുവെന്നും കോളേജിലേക്ക് നടന്നുപോകുന്ന വഴിയില്‍ വെച്ചാണ് വിമലയെ ആദ്യമായി കണ്ടെതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
എന്നാല്‍ വീട്ടിലെ സാഹചര്യം മോശമായിരുന്നതിനാല്‍ പ്രണയം, വിവാഹം തുടങ്ങിയ ചിന്തകളൊന്നും ഉണ്ടായിരുന്നില്ല. കാണും സംസാരിക്കും അത്രമാത്രം. അങ്ങനെയിരിക്കെയാണ് അഡയാര്‍ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ നിന്ന് എന്നെ ഇന്റര്‍വ്യൂവിന് വിളിച്ചത്.
അപ്പോള്‍ വിമലയോട് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞു, എന്നാല്‍ വിമല നിങ്ങള്‍ക്ക് കിട്ടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാമെന്ന് പറഞ്ഞുവെന്നും അവള്‍ പക്ഷേ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുമെന്നും ശ്രീനിവാസന്‍ പറയുന്നു.വീടും പറമ്പും ജപ്തി ചെയ്തതിന് ശേഷമായിരുന്നു വിവാഹമെന്നും കല്യാണ ശേഷം വാടക വീട്ടില്‍ വന്നുവെന്നും പിന്നീട് കഠിനാധ്വാനത്തിലൂടെ ഇവിടെ എത്തിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.