ഞാൻ സ്വപ്നത്തിൽപ്പോലും കരുതിയില്ല കല്യാണി ഇങ്ങനെ ഒക്കെ ചെയ്യുമെന്ന്, ഇതെല്ലാം യാദൃശ്ചികമായി സംഭവിച്ചത് ആണ്: തുറന്ന് പറഞ്ഞ് പ്രിയദർശൻ

1587

ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ഇദ്ദേഹത്തിന്റെ മകൾ കല്യാണി പ്രിയദർശനും ഇപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറിയിരിക്കുകയാണ്. ഒരു പിടി സൂപ്പർഹിറ്റ് സിനികളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടിയിരിക്കുകയാണ് കല്യാണി ഇപ്പോൾ.

ഒരു തെലുങ്ക് ചിത്രത്തിലൂടെയായാണ് കല്യാണി സിനിമയില്ഡ അരങ്ങേറ്റം കുറിച്ചത് കല്യാണി ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന വിജയ നായികയാണ്. നടിയുടെ മലയാളത്തിലെ എല്ലാ സിനിമകളും വളരെ വലിയ വിജയമായിരുന്നു.

Advertisements

കല്യാണി നായികയായി എത്തി സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനായി വിനീത് ശ്രീനിവാസൻ എഴുതു സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ. ഈ ചിത്രത്തോടെ മലയാള സിനിമക്ക് ഒരുപാട് പ്രിയപ്പെട്ട താര ജോഡികളായി മാറിയിരിക്കുയാണ് കല്യാണിയും പ്രണവും. ഹൃദയം എന്ന ഒരൊറ്റ ചിത്രം കൊണ്ട് ഇരുവർക്കും ലോകമെങ്ങും ആരാധകരാണ്.

Also Read
അവരൊക്കെ എന്നോട് അത് വേണമെന്ന് പറഞ്ഞു, തന്നെ ലൈം ഗി ക താൽപ്പര്യത്തോടെ സമീപിച്ചു പ്രമുഖ സംവിധായകരയും നിർമ്മാതാക്കളേയും കുറിച്ച് യുവ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കുടുംബപരമായി വളരെ അടുപ്പമുള്ള ഇവർ ഇരുവരും പ്രണയത്തിലാണ് എന്ന രീതിയിൽ അടുത്തിടെ പല ഗോസിപ്പുകളൂം വന്നിരുന്നു. അടുത്തിടെ തങ്ങളുടെ മക്കൾക്ക് ലഭിച്ച അവാർഡ് വാങ്ങാൻ എത്തിയ പ്രിയദർശനും മോഹൻലാലും പറഞ്ഞ കാര്യങ്ങലാണ് ഇപ്പോൾ വൈറൽ ആകുന്നത്.

മഴവിൽ എന്റർടൈൻമെൻസ് അവാർഡിൽ കല്യാണിക്ക് ലഭിച്ച പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയത് പ്രിയദർശൻ ആയിരുന്നു. പ്രണവിനുള്ള പുരസ്‌കാരം സ്വീകരിച്ചത് മോഹൻലാലും ആയിരുന്നു. സത്യൻ അന്തിക്കാട് ആയിരുന്നു മോഹൻലാലിനേയും പ്രിയദർശനേയും വേദിയിലേക്ക് വിളിച്ചത്.

ബെസ്റ്റ് എന്റർടൈനിംഗ് കപ്പിൾ അവാർഡായിരുന്നു പ്രണവിനും കല്യാണിക്കും ലഭിച്ചത്. അവാർഡ് നൽകാൻ വേദിയിൽ എത്തിയത് സത്യൻ അന്തിക്കാട് ആയിരുന്നു. അദ്ദേഹം പറഞ്ഞത് ഈ പേര് പറയാൻ തന്നെ എനിക്കിഷ്ടമുണ്ട്. കാരണം അവരുടെ പിതാക്കൻമാർ എന്റെ സുഹൃത്തുക്കളാണ്. കല്യാണി ആദ്യമായി മലയാളത്തിൽ അഭിനയിച്ചത് എന്റെ മോൻ സംവിധാനം ചെയ്ത ചിത്രത്തിലാണ്.

ഞങ്ങളുടെ പ്രിയ സുഹൃത്ത് ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലാണ് പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ചത്. മൊത്തത്തിൽ ഇതൊരു കുടുംബ സദസാണെന്നായിരുന്നു സത്യൻ അന്തിക്കാട് പറഞ്ഞത്. അച്ഛൻ എന്ന നിലയിൽ വളരെ സന്തോഷത്തോടെയാണ് പ്രിയനും ലാലും വേദിയിൽ എത്തിയത്.

പല കാര്യങ്ങളും ഓർത്തിട്ടുണ്ടെങ്കിലും ഇങ്ങനൊരു മുഹൂർത്തം ജീവിതത്തിൽ ഒരിക്കലും ഓർത്തിട്ടില്ലെന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്. ഇതിനപ്പുറമൊരു അവാർഡ് വേദി എനിക്കും മോഹൻലാലിനും പങ്കിടാനില്ല. എന്റെ മകൾ സിനിമയിൽ അഭിനയിക്കുമെന്ന് ഞാനൊരിക്കലും കരുതിയിട്ടില്ല, നമ്മൾ വിചാരിക്കുന്ന പോലെയല്ലല്ലോ കാര്യങ്ങൾ നടക്കുന്നത്.

അതങ്ങ് സംഭവിച്ച് പോവുകയാണ്. സിനിമാ കുടുംബത്തിന് കിട്ടിയ അവാർഡാണ് ഇതെന്നുമായിരുന്നു പ്രിയദർശൻ പറഞ്ഞത്. പ്രണവിനും കല്യാണിക്കും സിനിമയിൽ അഭിനയിക്കാൻ ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല, ഞാനും ലാലും വന്നപോലെ വളരെ യാദൃശ്ചികമായാണ് അവരും സിനിമയിലെത്തിയത്.

Also Read
ആകെ അഭിനയിച്ചത് രണ്ടേ രണ്ട് സിനിമകളില്‍; രണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം; എന്നിട്ടും കാണാമറയത്ത് അഖില ശശിധരന്‍; താരം എവിടെയെന്ന് തേടി സോഷ്യല്‍മീഡിയ; ഒടുവില്‍!

ഞങ്ങൾക്കേറെ പ്രിയപ്പെട്ട ശ്രീനിവാസന്റെ മകന്റെ ചിത്രത്തിലൂടെയാണ് അവർ ഇരുവരും ഒരുമിച്ചത് എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

Advertisement