താര ആരാധന തലയ്ക്ക് പിടിച്ച് ജീവിതം കളഞ്ഞ പലരേയും കുറിച്ച് കേട്ടിട്ടുണ്ട്. സ്വന്തം ജീവിതം പോലും ത്യജിച്ചിട്ടായിരിക്കും ഒരിക്കല്‍ പോലും നേരിട്ട് കാണാത്ത താരത്തിന് വേണ്ടി പലരും എല്ലാ സന്തോഷങ്ങളും ത്യജിക്കുന്നത്. ഇത്തരത്തില്‍ നടി കാവ്യ മാധവനോടുള്ള അടങ്ങാത്ത ഇഷ്ടം കാരണം ജീവിതം തന്നെ നാട്ടുകാര്‍ക്ക് മുന്നില്‍ പരിഹാസ്യമായി തീര്‍ന്നയാളാണ് കാവ്യ പ്രകാശന് എന്നറിയപ്പെടുന്ന പ്രകാശന്.
കാവ്യാ മാധവനോടുള്ള ആരാധനയുടെ പുറത്ത് ജീവിക്കാന്‍ മറന്നുപോയ കാവ്യാ പ്രകാശന് എന്ന ഈ ആാരാദകന്റെ കഥ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കാവ്യയോടുള്ള അമിതമായ ആരാധനയും ഇഷ്ടവും കാരണം ഒരു ജീവിത കാലം മുഴുവന്‍ കാവ്യയെ സ്വന്തമാക്കാനാകാത്ത നിരാശയിലും ദിവാ സ്വപ്നങ്ങളിലും ജീവിക്കുകയാണ് ഇയാള്‍.
ശരിയായ പേര് പ്രകാശന് എന്നാണ് എങ്കിലും കാവ്യയോടുള്ള അയാളുടെ അന്ധമായ ആരാധന കാരണം നാട്ടുകാര്‍ കാവ്യപ്രകാശന് എന്നാണ് വിളിക്കുന്നത്. കാവ്യയോടുള്ള പ്രമയം പോലെ പ്രകാശന്റെ ലോട്ടറി പ്രേമവും പ്രശസ്തമാണ്. 16 വര്‍ഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറി എടുത്തും പ്രകാശന് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം, കാവ്യയോടുള്ള അമിതമായ പ്രണയം മാത്രമല്ല, കാവ്യയെ സ്വന്തമാക്കാനായി ഇപ്പോഴും പ്രകാശന് കാത്തിരിക്കുന്ന കഥയും നാട്ടുകാര്‍ തന്നെ വിശദീകരിക്കുന്നുണ്ട്. കൂടാതെ, കാവ്യയോട് മാത്രമല്ല, ലോട്ടറിയോടും പ്രകാശന് അടങ്ങാത്ത പ്രേമമാണ് എന്നാണ് നാട്ടുകരാുടെ വാക്കുകള്‍.
എന്നെങ്കിലും പണക്കാരനായി കാവ്യയെ സ്വന്തമാക്കാം എന്ന സ്വപ്നമാകാം ലോട്ടറി സ്നേഹത്തിന് പിന്നിലെന്നാണ് മിക്കവരും പറയുന്നത്. ലോട്ടറി അടിച്ച് പണക്കാരന് ആയാല്‍ കാവ്യയെ വിവാഹം കഴിക്കാമെന്നും പ്രകാശന് സ്വപ്നം കണ്ടുകാണും. ഒരു ദിവസം നൂറു ടിക്കറ്റ് വരെയൊക്കെ എടുത്ത കഥയുണ്ട് പ്രകാശന് പറയാന്‍.
കഴിഞ്ഞ മുപ്പത്തിനാല് വര്‍ഷമായി തുടരുന്ന ശീലമാണ് ഇത്. ഇത്രയൊക്കെ ടിക്കറ്റ് എടുക്കാന്‍ പണമുണ്ടായിട്ടല്ല. സാധാരണ കൂലിപ്പണിക്കാരനായ പ്രകാശന് കല്ലും മണ്ണും ചുമന്നു കിട്ടുന്ന പണം കൊണ്ടാണ് ലോട്ടറി വാങ്ങി കൂട്ടുന്നത്. 16 വര്‍ഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറിയാണ് പ്രകാശന് വാങ്ങിയത്. മറ്റൊരു വിചിത്രമായ കാര്യമെന്തെന്നാല്‍ ഇത്രയേറെ ടിക്കറ്റ് എടുത്തിട്ടും ഒരിക്കല്‍ പോലും പ്രകാശന് ഒരു ലോട്ടറി പോലും അടിച്ചിട്ടില്ലെന്നാണ്.
ഇപ്പോള്‍ നാട്ടില്‍ കാവ്യാ പ്രകാശന് എന്ന് പറഞ്ഞാല്‍ മാത്രമേ ഈ ലോട്ടറി പ്രേമിയെ തിരിച്ചറിയുകയുള്ളൂ. കാവ്യയെ ഞാന്‍ വിവാഹം കഴിക്കും എന്നാണ് ഒരു സമയം വരെ പ്രകാശന് പറഞ്ഞു നടന്നിരുന്നു. അതിനായി ഒരുപാട് ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടും പ്രകാശന് നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്.
കൂടാതെ, കാവ്യയുടെയും പ്രകാശാന്റെയും ഫോട്ടോ ഒന്നിച്ചാക്കി വീട്ടിലെ മുന്‍പിലത്തെ മുറിയില്‍ തന്നെ തൂക്കി ഇട്ടിട്ടുണ്ടുമുണ്ട്. കാണുന്നവരെല്ലാം പരിഹസിച്ചിട്ടും പ്രകാശന് ആ ചിത്രം എടുത്തുമാറ്റാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ്, അദ്ദേഹത്തിന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ത്ത് കാവ്യ ദിലീപിനെ വിവാഹം ചെയ്തത്. ഇതോടെ വിഷമിച്ച് സമനില തെറ്റിയ പോലത്തെ അവസ്ഥയായിരുന്നു പ്രകാശന്.
ഇന്നും കാവ്യ പ്രകാശന് കാവ്യയോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല, ഇപ്പോഴും ഏവര്‍ക്കും ഒരു പരിഹാസ കഥാപാത്രമായിട്ടും തന്റെ ഇഷ്ടം വിടാതെ ജീവിക്കുകയാണ് ഇയാള്‍.