മലയാളി സിനിമാപ്രേമികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് ഭാവന. തെന്നിന്ത്യയിലും ധാരാളം ആരാധകരാണ് താരത്തിനുള്ളത്. 2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമാ ലോകത്തേയ്ക്ക് എത്തിയത്. ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സിഐഡി മൂസ, ക്രോണിക് ബാച്ച്ലര്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, തുടങ്ങി നിരവധി സിനിമകളിലാണ് ഭാവന അഭിനയിച്ചത്. മലയാളത്തിന് പുറമെ അന്യാഭാഷ ചിത്രങ്ങളില്‍ നിന്നും ഒരുപാട് അവസരങ്ങള്‍ ഭാവനയെ തേടി എത്തി. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്ന ഭാഷകളിലും നടി സജീവമായിരുന്നു.
വിവാഹ ശേഷം ഭാവന മലയാള സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്തിരുന്നു. കന്നഡ സിനിമാ നിര്‍മ്മാതാവ് നവീനെയാണ് താരം വിവാഹം കഴിച്ചത്.അതിനു ശേഷം കാനഡയില്‍ ഒന്ന് രണ്ടു ചിത്രങ്ങളില്‍ താരം അഭിനയിച്ചെങ്കിലും മലയാളത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍, നീണ്ട അഞ്ച് വര്‍ഷത്തിന് ശേഷം താരം മലയാള സിനിമാ ലോകത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. താന്‍ മനപൂര്‍വം എടുത്ത ഒരു ഇടവേളയാണ് അതെന്ന് താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിവാഹദിനത്തില്‍ സംഭവിച്ച രസകരമായ കാര്യങ്ഹലും അത് തെറ്റിദ്ധരിച്ചുണ്ടായ വിവാദങ്ങളേയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഭാവന.. ഫ്ളവേഴ്സ് ഒരുകോടിയില്‍ വെച്ചായിരുന്നു താരം അക്കാര്യം വെളിപ്പെടുത്തിയത്. മൃദുല മുരളി, ശില്‍പ്പ ബാല, ഷഫ്ന, സയനോര, രമ്യ നമ്പീശന്‍ ഇവരൊക്കെ ചേര്‍ന്ന ടീം ഭയങ്കര പ്ലാനിംഗിലായിരുന്നു. എന്റെ കല്യാണത്തിന് ഡാന്‍സ് കളിക്കണമെന്ന് പറഞ്ഞായിരുന്നു പ്ലാന്‍. ഭയങ്കര പ്രാക്ടീസായിരുന്നു. സന്തോഷമുള്ള കാര്യമാണല്ലോ അങ്ങനെയായിരുന്നു ഞാന്‍ ചിന്തിച്ചത്. ഞാന്‍ അടുത്തേക്ക് വരുമ്പോള്‍ ഇവരിത് നിര്‍ത്തും. ഞാന്‍ സ്റ്റെപ്പൊക്കെ കണ്ടാലോ എന്ന് കരുതിയാവുമെന്ന് കരുതി.
എന്നെ അറിയിക്കാതെ അവര്‍ക്കൊരു ഗ്രൂപ്പൊക്കെയുണ്ടായിരുന്നു. ഒരു കളര്‍കോഡ് സാരിയുമുണ്ടായിരുന്നു. അവരെല്ലാം ആക്റ്റീവായിരുന്നു അതില്‍. ഞാന്‍ ഓഡിറ്റോറിയത്തില്‍ എത്തുന്ന സമയത്ത് നിങ്ങളും വരണമെന്ന് ഞാന്‍ അവരോടെല്ലാം പറഞ്ഞിരുന്നു. എല്ലാവരും റെഡിയെന്ന് പറഞ്ഞതാണ്. ഞാന്‍ ഓഡിറ്റോറിയത്തിലെത്തി നോക്കുമ്പോള്‍ എന്റെ ഒരൊറ്റ ഫ്രണ്ട്സില്ല, ബാക്കി നമ്മള്‍ ക്ഷണിച്ചവരെയൊക്കെ അവിടെ ഉണ്ടായിരുന്നു. സ്റ്റേജിലെ പരിപാടി കഴിഞ്ഞ് ഫോട്ടോ എടുക്കുമ്പോഴും അവരെ കണ്ടില്ല. പറ്റികക്ാന്‍ മാറി നില്‍ക്കകുയാവും എന്ന് കരുതിയെങ്കിലും അതായിരുന്നില്ല. കുറേ കഴിഞ്ഞപ്പോഴാണ് എല്ലാവരും വന്നത്.
കയറി വരുമ്പോള്‍ അവരുടെ മുഖമൊക്കെ എന്തോ പോലെയുണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ എനിക്ക് സങ്കടവും ദേഷ്യവുമെല്ലാം വന്നു. വന്നയുടനെ എല്ലാവരും സോറി പറയാനായി എന്റെ അടുത്തേക്ക് വന്നെങ്കിലും, ഇല്ല എനിക്കൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ് അവരുടെ കൈ തട്ടിമാറ്റി. അത് അന്ന് വലിയ വാര്‍ത്തയും വിവാദവുമായി മാറി.
വിവാഹദിനത്തില്‍ ഭാവന കൂട്ടുകാരികളുടെ കൈ തട്ടിമാറ്റി എന്നൊക്കെയായിരുന്നു വന്ന വാര്‍ത്ത. പിന്നീട് മൃദുലയാണ് എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ചത്. അവര്‍ എല്ലാവരും റെഡിയാവാനായി പോയപ്പോള്‍ ലേറ്റായതാണ്. സാരിയും മുല്ലപ്പൂവുമൊക്കെ വെച്ച് വന്നപ്പോള്‍ സമയം വൈകിപ്പോയതാണെന്നുമാണ് വിശദീകരണം.