മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും വർഷങ്ങളായി ഒരേപോലെ തിളങ്ങുന്ന താരമാണ് സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ സ്വാസിക മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയിലൂടെ ആണ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.
തുടർന്ന് നിരവധി സിനിമകളിലും സീരിയലുകളിലും വേഷങ്ങൾ ചെയ്തു. സ്വാസികയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സീരിയൽ സീതയാണ്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ച സ്വാസിക തുടക്കകാലത്ത് ഒരുപാട് കഷ്ടപ്പെടുകയും താരത്തിന്റെ മിക്ക സിനിമകളും ബ്ലോക്‌സ് ഓഫീസിൽ പരാജയമാവുകയും ചെയ്തിരുന്നു.
പിന്നീട് ദത്തുപുത്രി എന്ന സീരിയലിൽ അഭിനയിച്ച് ശ്രദ്ധനേടിയ സ്വാസികയ്ക്ക് സീരിയൽ ഒരു വലിയ ബ്രേക്കായി മാറുകയായിരുന്നു. അതിന് ശേഷം ചെയ്ത സീത എന്ന സീരിയലാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയിലെ പ്രകടനം കൊണ്ട് താരത്തിന് സിനിമയിൽ മികച്ച വേഷങ്ങൾ കിട്ടുകയും ചെയ്തു.
സ്വർണക്കടുവ ആണ് അതിന് ശേഷം വന്ന ആദ്യ സിനിമ. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയുടെ റോളാണ് ജനങ്ങൾക്കിയിൽ കൂടുതൽ പ്രിയങ്കരിയാക്കി മാറ്റിയത്. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും തന്റെ യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങൾ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സീരിയലിൽ നിന്നും സിനിമയിലേക്ക് വരാൻ ബുദ്ധിമുട്ട് ആണെങ്കിലും തനിക്ക് അത്രയും ബുദ്ധിമുട്ട് തോന്നിയിട്ടില്ല എന്നാണ് സ്വാസിക പറയുന്നത്. സിനിമ വന്നപ്പോൾ പലരും സീരിയൽ ഉപേക്ഷിക്കാൻ പറഞ്ഞിരുന്നു എന്നാൽ താനത് ചെയ്യില്ല എന്നും സ്വാസിക വ്യക്തമാക്കി. ഇന്നത് ചെയ്ത് കഴിഞ്ഞാൽ എന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കും അതുകൊണ്ട് ഞാൻ അത് ചെയ്യുന്നില്ല എന്നൊന്നും ഞാൻ ചിന്തിക്കാറില്ല.
എനിക്ക് ആദ്യമായിട്ട് സീരിയലിൽ ഓഫർ വന്നപ്പോ ഇനി എനിക്ക് ഒരിക്കലും സിനിമ ചെയ്യാൻ പറ്റില്ല അതുകൊണ്ട് സീരിയൽ ചെയ്യില്ല, ഞാൻ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാം എന്ന് ചിന്തിച്ചിട്ടില്ല. അങ്ങനെയൊരു പേടിയെ എനിക്ക് വന്നിട്ടില്ല. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ചെയ്തപ്പോഴാണ് എനിക്ക് ഒരു ബ്രേക്ക് കിട്ടിയത്.
അപ്പോൾ എന്നോട് ഒരുപാട് പേര് പറഞ്ഞു സീരിയൽ നിർത്തണമെന്ന്. പക്ഷെ ഞാൻ പറഞ്ഞു അത് ഒരിക്കലും നിർത്താൻ പറ്റില്ല, കാരണം ഞാൻ ആ സീരിയലുമായി കമ്മിറ്റഡ് ആണ്. അത് തീരുന്നത് വരെ ചെയ്യണം അത് മാത്രമല്ല എനിക്ക് എല്ലാം തന്നത് ആ സീരിയൽ ആണ്. അത് അങ്ങനെ ഇട്ടെറിഞ്ഞ് എനിക്ക് പോകാൻ പറ്റില്ല.
എനിക്ക് ഒരു പേടി ഉണ്ടായിട്ടില്ല. ഒരു വിശ്വാസമുണ്ട് സിനിമ എന്ന് പറയുന്നത് നമ്മൾ ചെയ്തിരിക്കും, അത് ചെയ്യാനുള്ള അവസരം നമുക്ക് ദൈവം തന്നിരിക്കും. കാരണം ഞാനൊരു മോശപ്പെട്ട തൊഴിൽ ചെയ്യുന്ന ഒരാളല്ല. സീരിയൽ എന്ന് പറഞ്ഞാൽ നല്ലൊരു ജോലി തന്നെയാണ്. അത് ചെയ്തിട്ട് സിനിമ കിട്ടുന്നില്ലെങ്കിൽ അത് എന്റെ വിധിയാണെന്ന് കരുതി അങ്ങ് പോകും.
പക്ഷെ സീരിയൽ ചെയ്യണ്ട ഇനി കംപ്ലീറ്റ് സിനിമ മതി എന്നൊരു തീരുമാനം പേടിച്ചിട്ട് ഞാൻ എടുത്തിട്ടില്ല എന്നാണ് സ്വാസിക പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സ്വാസികയുടെ ഈ തുറന്നു പറച്ചിൽ.