സണ്ണി ലിയോണിന്റെ ആകെ അസ്തി എത്രയാണെന്ന് അറിയാമോ, ഒരുമാസത്തെ വരുമാനം എത്രയാണെന്ന് കണ്ടോ, കണ്ണുമിഴിച്ച് തലയിൽ കൈവെച്ച് ആരാധകർ

173

ലോകം മുഴുവൻ ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ. നീ ല ചി ത്ര രം ഗ ത്ത് നിന്നും ബോളിവുഡിലേക്ക് എത്തിയ സണ്ണിയ്ക്ക് കരിയറിന്റെ തുടക്കത്തിൽ പല തരത്തിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ തന്റെ കഠിനാധ്വാനത്തിലൂടെ തന്റെ വിമർശകരെയെല്ലാം സണ്ണി ലിയോൺ ആരാധകരാക്കി മാറ്റിയിരുന്നു.

തന്റെ ഈ യാത്ര യിലുടനീളം സണ്ണിയ്ക്ക് പിന്തുണയായി കൂടെ ഉണ്ടായിരുന്നത് ഭർത്താവ് ഡാനിയേൽ വെബ്ബറായിരുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു ബോളിവുഡിൽ എത്തിയത്. പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച സണ്ണി പിന്നീട് മലയാളം ഉപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു.

Advertisements

ഇപ്പോൾ ആമസോൺ പ്രൈമിന്റെ സൂപ്പർ ഹിറ്റ് സ്റ്റാന്റ് അപ്പ് കോമഡി ഷോ ആയ വൺ മൈക്ക് സ്റ്റാൻഡിലൂടെ സ്റ്റാന്റ് അപ്പ് കോമഡിയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ ആസ്തിയെ കുറിച്ചും വരുമാനത്തെ കുറിച്ചും ഒക്കെയുള്ള വാർത്തകൾ ആണ് വൈറൽ ആയി മാറുന്നത്.

Also Read
26 കിലോ ഭാരം കുറച്ചു ഇപ്പോ കൂളാണ്, പ്രസവ ശേഷമുള്ള വണ്ണം കുറച്ച് കൂടുതൽ സുന്ദരിയായി പാർവതി കൃഷ്ണ, പുത്തൻ ചിത്രങ്ങൾ വൈറൽ, അത്ഭുതകരം എന്ന് ആരാധകരും സഹതാരങ്ങളും

ഏതാണ്ട 98 കോടി ഡോളർ ആണ് സണ്ണി ലിയോണിയുടെ ആകെയുള്ള ആസ്തി. ലോസ് ഏഞ്ചൽസിൽ 19 കോടി വിലമതിക്കുന്ന ബംഗ്ലാവും സണ്ണിക്ക് ഉണ്ട്. അക്ക്‌നോളജ് ഡോട്ട് കോം എന്ന സൈറ്റാണ് വിവരങ്ങൾ പുറത്ത് വിട്ടത്
12 കോടി രൂപയാണ് സണ്ണി ലിയോണിന്റെ ഇപ്പോഴത്തെ പ്രതിവർഷ ശമ്പളം.

സിനിമയിൽ നിന്നും അവതാരക എന്ന നിലയിലുമാണ് താരത്തിന്റെ ഈ വരുമാനം. ഒരു കോടിയിലധികം രൂപയാണ് സണ്ണിയുടെ ഇപ്പോഴത്തെ ഒരു മാസത്തെ ശരാശരി വരുമാനം. 13 മില്യൺ ആണ് താരത്തിന്റെ നെറ്റ് വർത്ത്. 2005ൽ മുതൽ ആണ് തന്റെ നീ ല ചിത്രങ്ങളിലൂടെ താരം അഭിനയരംഗത്ത് ശ്രദ്ധിക്കപെടുന്നത്. ഇതിലൂടെ എംടിവിയുടെ ഇന്ത്യയുടെ റെഡ് കാർപെറ്റ് റിപ്പോർട്ടിങ്ങിലും ഇടം നേടി.

2011ൽ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമാ രംഗത്തും എത്തി. അതേ സമയം ഇപ്പോൾ ഇന്ത്യൻ മുഴുവൻ ആരാധകരുള്ള, മലയാളികൾക്കും പ്രിയങ്കരിയായ ബോളവുഡ് താരസുന്ദരിയാണ് സണ്ണി ലിയോൺ. ഹിന്ദി ബിഗ് ബോസിലൂടെ 2011 ൽ ആണ് സണ്ണി ലിയോൺ ഇന്ത്യൻ ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്.

പിന്നാലെ ബോളിവുഡ് സിനിമാ രംഗത്തെത്തിയ സണ്ണി തരംഗമായി മാറുക ആയിരുന്നു. ഇന്ന് ബോളിവുഡിലെ നിറ സാന്നിധ്യമായി മാറിയ സണ്ണി ലിയോൺ ബോളിവുഡിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും ഇങ്ങ് മലയാളത്തിൽ വരെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Also Read
എന്റെ മകന്‍ എന്നേക്കാള്‍ വലുതായി, ഞാന്‍ എന്തുപറഞ്ഞാലും കേള്‍ക്കും, പക്ഷേ ഒന്നും അനുസരിക്കില്ല, ഒരിക്കല്‍ ഷെയിനെക്കുറിച്ച് അബി പറഞ്ഞതിങ്ങനെ

അഭിനയത്തിന് പുറമെ അവതാരകയായും കയ്യടി നേടുന്നുണ്ട് സണ്ണി. പൂജ ഭട്ട് ഒരുക്കിയ ജിസം 2വിലൂടെയായിരുന്നു സണ്ണി ലിയോണിയുടെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് ജാക്ക്‌പോട്ട്, രാഗിണി എംഎംഎസ് 2, ഏക് പഹേലി ലില തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മ്യൂസിക് വീഡിയോകളിലൂടേയും സണ്ണി കയ്യടി നേടി.

എന്നാൽ തന്റെ കരിയറിന്റെ തുടക്കകാലത്ത് പല മുൻനിര താരങ്ങളും സണ്ണിയോടൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചിരുന്നു. തന്റെ നിലപാടുകളിലൂടേയും ആരാധകരുടെ മനസിലിടം നേടിയ വ്യക്തിയാണ് സണ്ണി ലിയോൺ. ഒരിക്കൽ തനിക്കൊപ്പം അഭിനയിക്കുന്നതിൽ നിന്നും നായകന്മാരെ അവരുടെ ഭാര്യമാർ തടയുന്നതായി സണ്ണി തുറന്നടിച്ചിരുന്നു.

മലയാളത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജ എന്ന സിനിമയിൽ സണ്ണി എത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരുപിടി ചിത്രങ്ങൾ കൂടി മലയാളത്തിൽ ഒരുങ്ങുന്നുണ്ട്.

Advertisement