അനുശ്രീയോട് ഒപ്പം ഹണിമൂണിന് പോയില്ലേ? ആരതി പൊടിയെ അറിയില്ലെന്ന് ശില്‍പ; സ്വകാര്യങ്ങള്‍ പരസ്യമാക്കി ദമ്പതികള്‍!

2207

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്‍ റെയ്ജാന്‍ രാജന്‍ കുറച്ച് ദിവസം മുമ്പാണ് വിവാഹിതനായത്. വളരെ ലളിതമായ ചടങ്ങായിരുന്നു ഉണ്ടായിരുന്നത്. ‘കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങള്‍ ഇതുപോലെ സര്‍പ്രൈസ് ആയി വരും’ എന്നാണ് വിവാഹശേഷം റെയ്ജന്‍ ആരാധകരോട് പറഞ്ഞത്. വധൂവരന്മാരുടെ വസ്ത്രത്തിലും ആഭരണങ്ങളിലും വരെ ലാളിത്യമുണ്ടായിരുന്നു.

വിവാഹിതനാകുന്ന വിവരം റെയ്ജന്‍ നേരത്തെ യുട്യൂബിലൂടെ അറയിച്ചപ്പോഴാണ് പ്രേക്ഷകരും അറിഞ്ഞത്. മോഡലിങ്ങിലൂടെയാണ് റെയ്ജന്റെ തുടക്കം. മകള്‍ സീരിയലിലൂടെ മിനിസ്‌ക്രീനിലെത്തി. ഇതിനുശേഷം ഒരു ഇടവേളയെടുത്ത് റെയ്ജന്‍ ആത്മസഖിയിലൂടെ തിരിച്ചെത്തി.

Advertisements

ചുരുങ്ങിയ നാള് കൊണ്ട് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് റെയ്ജാന്‍ രാജന്‍.മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ആത്മസഖി എന്ന പരമ്പരയില്‍ സത്യന്‍ എന്ന കഥാപാത്രമായെത്തിയ താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.

ALSO READ-കിടിലന്‍ ഫാഷന്‍ ഔട്ട്ഫിറ്റില്‍ പ്രേക്ഷകരുടെ സരസ്വതി അമ്മ; കുടുംബവിളക്കിലെ വി ല്ലത്തിയായ അച്ഛമ്മയുടെ ചിത്രം വൈറലാവുന്നു; ആളൊരു കുഞ്ഞു ഫ്രീക്കത്തി തന്നെ

തുടര്‍ന്ന് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ നായകനായി അഭിനയിച്ചു.വളരെ ലളിതമായ ചടങ്ങുകള്‍ ആയിരുന്നു ഉണ്ടായിരുന്നത് .താരത്തിന് നിരവധി പേരാണ് ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സീരിയല്‍ താരം റെയ്ജന്‍ രാജന്‍ കോഴിക്കോട് സ്വദേശിനി ശില്‍പ ജയരാജിനെയാണ് റെയ്ജാന്‍ വിവാഹം ചെയ്തത്. തൃശൂരിലെ സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. വളരെ ലളിതമായിരുന്നു ചടങ്ങുകളെല്ലാം. ഇപ്പോഴിതാ വിവാഹശേഷമുള്ള വിശേഷങ്ങള്‍ ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുകയാണ് ശില്‍പയും താരവും.

വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു റെയ്ജനും ശില്‍പയും. പിന്നീട് ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. വിവാഹം കഴിഞ്ഞ സമയത്ത് വീഡിയോകള്‍ വൈറലായപ്പോള്‍ പലരും കമന്റിട്ടത് കണ്ടിരുന്നു. റോബിന്‍ രാധാകൃഷ്ണന്റെ ഗേള്‍ഫ്രണ്ട് ആരതി പൊടിയുടെ ഛായയുണ്ടെന്ന്. വിവാഹ ദിവസം ഫോണ്‍ നോക്കാനുള്ള സമയം കിട്ടിയിരുന്നില്ല. ഇങ്ങനെ സാമ്യതകള്‍ ആളുകള്‍ കമന്റ് ചെയ്തിരുന്നുവെന്ന് പിന്നീടാണ് കണ്ടത്. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ആരതി മെലിഞ്ഞിട്ടാണല്ലോ അതുകൊണ്ടാകും എനിക്ക് ആരതിയുമായി സാമ്യമുള്ളതായി തോന്നിയില്ല. ചിലപ്പോള്‍ മുഖഷേയ്പ്പായിരിക്കും ആളുകള്‍ ഉദ്ദേശിച്ചതെന്നും ശില്‍പ പറയുന്നു.

ALSO READ- പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; നടാഷയെ പ്രണയിക്കുമ്പോള്‍ ഉണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് വരുണ്‍ ധവാന്‍

ഇതിന് ശേഷം ശില്‍പ ആരതിയുടെ വീഡിയോ എടുത്ത് അവരുടെ ഛായയുണ്ടോയെന്ന് നോക്കുമായിരുന്നു. ആദ്യം ഇവള്‍ക്ക് ആരതി പൊടിയെ അറിയില്ലായിരുന്നു. ആരതി പൊടി ആരാണെന്ന് ചോദിച്ചിരുന്നുവെന്നും റെയ്ജന്‍ പറയുന്നു. കൂടാതെ, റെയ്ജനെ കുറിച്ച് ഏറ്റവും കൂടുതല്‍ ഗോസിപ്പ് കേട്ടിട്ടുള്ളത് നടി അനുശ്രീയുടെ പേരിനൊപ്പമാണ്. പക്ഷെ അതൊന്നും കേട്ടപ്പോഴും എനിക്കൊന്നും തോന്നിയിരുന്നില്ലെന്നാണ് ശില്‍പ പറയുന്നത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയത്തും അനുശ്രീയുമായി ബന്ധപ്പെട്ട് കമന്റുകള്‍ വന്നിരുന്നു. ഇയാള് നേരത്തെ അനുശ്രീയെ വിവാഹം കഴിച്ചതല്ലേ എന്നൊക്കെ. ഞങ്ങള്‍ ഹണിമൂണിന് പോയിയെന്ന് വരെ ഗോസിപ്പ് വന്നിരുന്നുവെന്നാണ് റെയ്ജന്റെ വെളിപ്പെടുത്തല്‍.

ആദ്യം എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് വീട്ടുകാര്‍ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു. പെട്ടന്നൊരു സുപ്രഭാതത്തിലായിരുന്നു ചേട്ടന്‍ വീട്ടിലേക്ക് വന്നതെന്ന്’ ശില്‍പ പറയുന്നു. അഭിമുഖങ്ങളിലേക്കൊന്നും വരില്ല. ഒറ്റയ്ക്ക് തന്നെ ഇന്റര്‍വ്യൂ കൊടുത്താല്‍ മതിയെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്ന് ശില്‍പ വെളിപ്പെടുത്തുന്നു.

എനിക്ക് ക്യാമറയെ അഭിമുഖീകരിച്ച് പരിചയമില്ല. അതുകൊണ്ടാണ്. സെലിബ്രിറ്റിയെ കല്യാണം കഴിച്ചതിലുള്ള ബുദ്ധിമുട്ട് അറിയുന്നത് ഇപ്പോഴാണെന്നാണ് താര്തതിന്റെ ഭാര്യ പറയുന്നത്.

കുക്കിംഗ് നല്ല ഇഷ്ടമാണ്. ബിരിയാണിയൊക്കെ ഉണ്ടാക്കാറുണ്ട്. ചേട്ടന്‍ നല്ല കെയറിങാണ്, ലവബിളാണ്, എല്ലാ സിറ്റുവേഷനും മനസിലാക്കി നില്‍ക്കുന്നയാളാണ് എന്ന് ശില്‍പ റെയ്ജനെ കുറിച്ച് പറഞ്ഞപ്പോള്‍, ശില്‍പ്പ ഓവര്‍ സൈലന്റാണ്, അതേപോലെ ചെറിയ കാര്യങ്ങള്‍ക്ക് പോലും നന്നായി ടെന്‍ഷനടിക്കുന്ന പ്രകൃതമാണെന്നായിരുന്നു റെയ്ജന്‍ പറഞ്ഞത്.

Advertisement