ആദ്യ ദിനം മുതൽ ഒന്ന്; മുൻ കാമുകന് പിറന്നാൾ ആശംസകൾ നേർന്ന് ജാൻവി കപൂർ, പോസ്റ്റ് വൈറലാകുന്നു

472

ജാൻവി കപൂർ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിലേയ്ക്ക് ഓടിയെത്തുന്നത് ഒരു കാലത്ത് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന സുന്ദരി ശ്രീദേവിയെയാണ്. തന്റെ അമ്മയുടെ പാത പിന്തുടർന്നാണ് ജാൻവി കപൂർ ബോളിവുഡ് സിനിമാ ലോകത്തേയ്ക്ക് പ്രവേശിച്ചത്. എന്നാൽ ശ്രീദേവിയുടെ പുത്രി എന്ന ലേബലിൽ നിന്ന് മാറി ബോളിവുഡിന്റെ പ്രിയനടിയായി മാറിയിരിക്കുകയാണ് ജാൻവി കപൂർ. ചുരുങ്ങിയ കാലം കൊണ്ടാണ് നടി ഈ നേട്ടം കൈവരിച്ചത്.

Advertisements

ധടക്, ഗുഡ് ലക്ക് ജെറി, റൂഹി, ഗുഞ്ചൻ സക്സേന: ദി കാർഗിൽ ഗേൾ തുടങ്ങിയ സിനിമകളാണ് താരം ഇതുവരെ ചെയ്തത്. അമ്മയെക്കാൾ മികച്ചതാണെന്ന് പ്രേക്ഷകർ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. അതേസമയം, അഭിനയത്തോടുള്ള ഇഷ്ടം പോലെ ജാൻവി തന്റെ ശരീരത്തിന്റെ അകാര വടിവും നിലനിർത്തുന്നുണ്ട്. ഫിറ്റ്‌നസ് കൃത്യമായി നോക്കുന്ന താരം ഫാഷന്റെ കാര്യത്തിലും പുറകോട്ടല്ല. ഇതെല്ലാം ചർച്ചയാവുന്നതിനേക്കാൾ കൂടുതൽ നടിയുടെ വ്യക്തി ജീവിതത്തിലേയ്ക്കാണ് ക്യാമറകൾ പലപ്പോഴും ചലിക്കുന്നത്.

Also read; കുട്ട വഞ്ചിയിൽ ഗ്ലാമറസ് ലുക്കിൽ നടി സാധിക വേണുഗോപാൽ, ഏറ്റെടുത്ത് ആരാധകർ, വൈറലായി ഫോട്ടോസ്

താരം പ്രണയത്തിലാണെന്ന വാർത്തകൾ പല ആവർത്തി വന്നുകഴിഞ്ഞു. താരങ്ങളുടെ ഉൾപ്പെടെ പലരുടെയും പേരുകൾ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അവിടെയെല്ലാം ജാൻവി മൗനം പാലിക്കുകയായിരുന്നു. വാർത്തകൾ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. അക്കൂട്ടത്തിൽ പ്രചരിക്കുന്നതിൽ ആദ്യത്തെ പേര് ജാൻവിയുടെ കളിക്കൂട്ടുകാരൻ കൂടിയായ അക്ഷത് രാജന്റേതാണ്.

എന്നാൽ, നാളുകൾ മുൻപ് ഇരുവരും വേർപിരിഞ്ഞു എന്നതടക്കമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിലും നടി മൗനം പാലിച്ചു. അങ്ങനെ പാപ്പരാസികളുടെ അഭ്യൂഹങ്ങൾ നിലനിൽക്കെ ജാൻവി അക്ഷത് രാജന് പിറന്നാൾ ആശംസകൾ നേർന്നതാണ് ഇപ്പോൾ വൈറലാകുന്നത്. അക്ഷത് രാജനൊപ്പമുള്ള ചിത്രവും കേക്ക് മുറിക്കുന്ന ഒരു ചിത്രവും പങ്കുവെച്ചാണ് ജാൻവിയുടെ പിറന്നാൾ ആശംസ.

‘ഹാപ്പി ബർത്ത്‌ഡേ ടു മൈ ഹാർട്ട് കിസി, ടു യു ഫോറെവർ ലവ് യു’ എന്നാണ് ജാൻവി കുറിച്ചത്. ‘ആദ്യ ദിനം മുതൽ ഒന്ന്’ എന്നും നടി കുറിച്ചു. ഇതും ഊഹാപോഹങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ജാൻവി പലപ്പോഴും അക്ഷതിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ വൈറലാകുന്നതും. ഇതോടെയാണ് ഇരുവരും ഡേറ്റിംഗിൽ ആണെന്ന വാർത്ത പരന്നത്. 2016ൽ ഗൗരി ഷിൻഡെയുടെ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിൽ ജാൻവിക്കും അമ്മ ശ്രീദേവിക്കും ഒപ്പം അക്ഷതും എത്തിയിരുന്നു.

Also read; മദ്യപിച്ച് ലക്കുകെട്ട് നീ ഡേറ്റ് തരില്ലേടീ എന്ന് ആക്രോശിച്ചു; ഉർവ്വശിയെ അപമാനിച്ചത് പരസ്യമായി, പഴികേട്ടത് മറ്റൊരാളും, സംഭവം ഇങ്ങനെ

ഇത് ഊഹാപോഹങ്ങൾ ശരിവെയ്ക്കുന്ന തരത്തിലായിരുന്നു. എന്നാൽ ഔദ്യോഗികമായി താരം പ്രതികരിക്കാൻ തയ്യാറായില്ല. പിന്നീട്, കുട്ടിക്കാലം മുതലുള്ള തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അക്ഷത്ത് എന്ന് പറഞ്ഞു ജാൻവി അഭ്യൂഹങ്ങൾ നിഷേധിച്ചിരുന്നു. പാപ്പരാസികൾ കാരണം തനിക്കൊപ്പം കറങ്ങാൻ അക്ഷതിന് ഭയമാണെന്നും ജാൻവി വെളിപ്പെടുത്തിയിരുന്നു.

Advertisement