തമിഴ് സൂപ്പര്‍ താരം വിജയ്യുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദളപതി 67’. പ്രമുഖ സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയില്‍ വന്‍ വിജയം കൊയ്ത വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണിത്.
അതുകൊണ്ടുതന്നെ ‘ദളപതി 67’ വാര്‍ത്തകളില്‍ എല്ലാം ഇടംനേടിയിരിക്കുകയാണ്. ആരാധകര്‍ക്കെല്ലാം വലിയ പ്രതീക്ഷയാണ് ഈ ചിത്രം നല്‍കുന്നത്. മാസ്റ്റര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടന്‍ വിജയിയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ചിത്രം കൂടിയാണ് ദളപതി 67.
അതുകൊണ്ടുതന്നെ ആരാധകര്‍ വന്‍വിജയത്തില്‍ കുറഞ്ഞതൊന്നും ഈ ചിത്രത്തെക്കുറിച്ച് പ്രതീക്ഷിക്കുന്നില്ല. ദളപതി 67 ല്‍ ബോളിവുഡിലെ താരം സഞ്ജയ് ദത്തും അഭിനയിക്കുന്നുണ്ട്. ഇപ്പോവിതാ താരത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്.
ദളപതി 67 ല്‍ സഞ്ജയ് ദത്ത് വില്ലന്‍ റോളിലാണ് എത്തുക. ഈ വിജയ് ചിത്രത്തില്‍ അഭിനയിക്കാന്‍ 10 കോടി രൂപയാണ് സഞ്ജയ് പ്രതിഫലമായി ആവശ്യപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ടോളിവുഡ് ഡോട് നെറ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ല. സഞ്ജയ് ദത്തിനെ കൂടാതെ നടന്‍ അര്‍ജുനും ‘ദളപതി 67’ല്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ചിത്ത്രതിന്റെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുകയാമ് ആരാധകര്‍.