ഓഹോ ഇതുപോലൊരു സീനുണ്ടായിരുന്നോ, ലിപ് ലോക് ഒന്നും ചെയ്യാൻ സമ്മതിക്കില്ല; സജിന് തലവേദനയായി ഷഫ്‌നയുടെ കുശുമ്പ്

475

സജിൻ-ഷഫ്‌ന ദമ്പതികൾ മലയാളികളുടെ ഇഷ്ട ജോഡികളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും നിമിഷ നേരംകൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയാറുള്ളത്. പ്ലസ് ടു എന്ന ചിത്രത്തിൽ മൊട്ടിട്ട പ്രണയമാണ് പൂത്തുലഞ്ഞ് വിജയകരമായ ദാമ്പത്യത്തിലെത്തി നിൽക്കുന്നത്. ഇരുവരുടെയും പ്രണയവും ഒത്തൊരുമയോടു കൂടിയുള്ള ജീവിതവും പലർക്കും മാതൃക കൂടിയാണ്. സിനിമാ ലൊക്കേഷനിൽ നിന്ന് തുടങ്ങിയ പ്രണയം പലപ്പോഴും ഇരുവരും വെളിപ്പെടുത്തിയിട്ടുമുണ്ട്.

Advertisements

എന്നാൽ ഇപ്പോൾ സജിന് തലവേദന സൃഷ്ടിക്കുന്നത് ഭാര്യയും നടിയുമായ ഷഫ്‌നയുടെ ചെറിയ ചെറിയ കുശുമ്പുകളാണ്. ഇപ്പോൾ ആ കുശുമ്പുകളും മറ്റും തുറന്ന് പറയുകയാണ് ഇരുവരും. ഇപ്പോൾ, മലയാളികളുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിലാണ് സജിൻ അഭിനയിക്കുന്നത്. പരമ്പരയിൽ ശിവൻ എന്ന കഥാപാത്രമായാണ് സജിൻ പ്രത്യക്ഷപ്പെടുന്നത്.

Also read; പ്രണയിച്ചിട്ട് എനിക്ക് പണി കിട്ടിയിട്ടുണ്ട്, പ്രണയത്തിന്റെ സന്തോഷവും ബ്രേക്കപ്പിന്റെ ഡിപ്രെഷനും ഒക്കെ ഞാൻ അനുഭവിച്ചിട്ടും ഉണ്ട്: തുറന്നു പറഞ്ഞ് നടി പൂജിത മേനോൻ

ശിവനും ജോഡിയായ അഞ്ജലിയും പരമ്പരയിലെ ഹിറ്റ് കപ്പിൾസാണ്. ശിവാഞ്ജലി എന്ന പേരിൽ അറിയപ്പെടുന്ന ഇരുവർക്കും കൈനിറയെ ആരാധകരും ഉണ്ട്. എന്നാൽ, ഭർത്താവ് അധികം റൊമാന്റികായി അഭിനയിക്കുന്നത് കാണാൻ ഇഷ്ടമല്ലെന്നാണ് ഷഫ്‌ന വെളിപ്പെടുത്തുന്നത്. അതേസമയം, തന്റെ കാര്യത്തിൽ സജിന് യാതൊരു വിധ കുശുമ്പും ഇല്ലെന്നും നടി കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരദമ്പതിമാരുടെ വെളിപ്പെടുത്തൽ.

ഞങ്ങൾ രണ്ട് പേരിലും ഏറ്റവും പൊസസ്സീവും ഷഫ്നയാണെന്ന് സജിൻ പറയുന്നു. സീരിയലിൽ എന്നോട് ഓവറായിട്ടൊന്നും അഭിനയിക്കേണ്ടെന്നാണ് ഇവൾ പറഞ്ഞിരിക്കുന്നതെന്ന് സജിൻ വെളിപ്പെടുത്തി. മറുവശത്ത് നായികയായി ഗോപിക അഭിനയിക്കാൻ വന്നത് ഭാഗ്യമാണ്. അല്ലെങ്കിൽ ഞാൻ ഇക്കാനെ കൊന്നേനെ എന്നും ഷഫ്ന തമാശ രൂപേണ പറഞ്ഞു. അഞ്ജലിയായി എത്തുന്നത് ഇരുവരുടെയും ഉറ്റസുഹൃത്ത് കൂടിയായ ഗോപികയാണ്.

അതേസമയം, സീരിയലിലെ തന്റെ പ്രകടനത്തെ കുറിച്ചും സജിൻ പറയുന്നുണ്ട്. അഭിനയിക്കാൻ ഇഷ്ടമുള്ളത് കൊണ്ട് എന്താ ചെയ്തേ ഏതാ ചെയ്തേ എന്നൊന്നും നോക്കാറില്ല. കംഫർട്ടബിളായി അഭിനയിക്കും. പിന്നെ ഗോപിക ആയത് കൊണ്ട് ഞങ്ങൾ സംസാരിച്ചാണ് ചില സീനുകളിൽ അഭിനയിക്കുന്നത്. പിന്നെ പ്ലാൻ ചെയ്തിട്ടൊന്നും അധികം അഭിനയിക്കാറില്ല. ആ സമയത്ത് എങ്ങനെ വരുന്നോ അതുപോലെ ചെയ്യുകയാണെന്ന് സജിൻ പറയുന്നു.

എന്നാൽ, എന്റെ സീരിയലിൽ ഇതുപോലെയുള്ള എന്തെങ്കിലും സീനിനെ കുറിച്ച് പറയുമ്പോൾ അതിനെന്താണ് നീ ചെയ്യണം, അത് നിന്റെ ജോലിയല്ലേ എന്നാണ് സജിൻ പറയുന്നതെന്നും, ആ സമയം, ഇതെന്ത് ഭർത്താവാണെന്ന് ഞാൻ ചിന്തിക്കാറുണ്ടെന്നും ഷഫ്‌നയും വെളിപ്പെടുത്തി. പക്ഷേ ഭർത്താവ് ചിലപ്പോൾ ഏതെങ്കിലും സീനിൽ അഭിനയിച്ചതിന് ശേഷം അതേ കുറിച്ച് ഇക്ക എന്നോട് പറഞ്ഞില്ലല്ലോ എന്ന് ചോദിക്കാറുണ്ടെന്നും ഷഫ്‌ന പറയുന്നു.

അതൊക്കെ വെറുമൊരു സീനല്ലേ എന്ന് കരുതി നിസാരമായി കാണുകയേ ഞാൻ ചെയ്യാറുള്ളുവെന്ന് ഷഫ്‌നയുടെ വാക്കുകൾക്ക് സജിൻ മറുപടി പറഞ്ഞു. സിനിമയിൽ അഭിനയിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ ഭർത്താവ് ലിപ് ലോക് ഒന്നും ചെയ്യേണ്ടെന്ന നിലപാടാണ് തനിക്കുള്ളതെന്നും ഷഫ്‌ന വെളിപ്പെടുത്തി. ഞാനതിന് സമ്മതിക്കില്ലെന്ന് നടി പറയുമ്പോൾ എനിക്കത് ചെയ്യാൻ പ്രശ്നമില്ലെന്നാണ് സജിന്റെ അഭിപ്രായം. പക്ഷേ കഥാപാത്രം അത് ആവശ്യപ്പെടുകയാണെങ്കിൽ ചെയ്തെന്ന് വരുമെന്നും സജിൻ കൂട്ടിച്ചേർത്തു.

Also read; തെരുവ് പട്ടിയെ കൊല്ലാൻ പാടില്ലെന്ന് സെലിബ്രിറ്റികൾ പറയുന്നത് കേട്ടു, നിങ്ങളുടെ വീട്ടിലെ പട്ടി ഫാൻസി ബ്രീഡല്ലേ, ഒരു നാടൻ പട്ടിയെ വളർത്തിയിട്ട് പ്രസംഗിക്കൂ; പൊട്ടിത്തെറിച്ച് ലക്ഷ്മി മേനോൻ

ഇങ്ങനെയെല്ലാം ഭർത്താവിനെ നിയന്ത്രിക്കുന്നത് തെറ്റാണെന്ന് തനിക്ക് അറിയാമെന്നും ഷഫ്ന കൂട്ടിച്ചേർത്തു. രണ്ടാളും ഒരേ പ്രൊഫഷനിൽ ഉള്ളവരാണ്. നാളെ എന്നോട് നീ ഈ സീനിൽ അഭിനയിക്കേണ്ടെന്ന് ഇക്ക പറഞ്ഞാൽ അതോടെ എല്ലാം തീർന്നു. പക്ഷേ ഇക്കായ്ക്ക് എന്നെ അറിയാം. എന്റെയുള്ളിലെ കുശുമ്പ് അങ്ങോട്ട് പോവണം. അതിന് വേണ്ടി പറയുന്നതാണെന്നും ഇക്കായ്ക്ക് അറിയാമെന്നും ഷഫ്‌ന പറഞ്ഞു.

Advertisement