ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്നു ഖുശ്ബു സുന്ദർ. തമിഴിലേയും മലയാളത്തിലേയും തെലുങ്കിലേയും ഒക്കെ ഒട്ടുമിക്ക എല്ലാ സൂപ്പർതാരങ്ങൾക്കും നായിക ആയിട്ടുള്ള ഖുശ്ബു അഭനയിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു.
ചിന്നത്തമ്പി എന്ന തമിഴ് ചിത്രത്തിലെ വേഷത്തിലൂടെയാണ് ഖുശ്ബു മലയാളികളുടേയും പ്രിയങ്കരിയായി മാറിയത്. പിന്നീട് ഒരുപിടി മികച്ച മലയാള സിനിമയിലും ഖുശ്ബു വേഷമട്ടിരുന്നു. ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമായ ഖുശ്ബുവിന്റെ ഒരു വെളിപ്പെടുത്തൽ ആണ് ശ്രദ്ധേയമാകുന്നത്. മുസ്ലീമായാണ് താൻ ജനിച്ചതെന്നും ഇന്നും മതവിശ്വാസി തന്നെ ആണെന്നുമാണ് ബിജെപി നേതാവു കൂടിയായ ഖുശ്ബു.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഖുശ്ബു സുന്ദറിന്റെ ഈ വെളിപ്പെടുത്തൽ. അതേസമയം മുസ്ലീമിനെ പോലെ ഹിന്ദുമതവും താൻ പിന്തുടരുന്നുണ്ട് ഖുശ്ബു പറഞ്ഞു. മുസ്ലിമായാണ് ഞാൻ ജനിച്ചത്. നിറയെ ഹിന്ദുക്കൾ വസിക്കുന്ന സ്ഥലത്താണ് താൻ വളർന്നത്.
പരമ്പരാഗത മുസ്ലിം കുടുംബത്തിൽപ്പട്ടവൾ ആയിരുന്നു. വിനായക ചതുർത്ഥിയും ദീപാവലിയും ഞങ്ങൾ ആഘോഷ പൂർവ്വം കൊണ്ടാടിയിരുന്നു ഖുശ്ബു പറഞ്ഞു. ഗണേശ ഭഗവാനാണ് എനിക്ക് ഏറ്റവും കൂടുതൽ അടുപ്പമുള്ള ഹിന്ദു ദേവൻ. ഞാനദ്ദേഹത്തെ വിഗ്ഗി എന്നാണ് വിളിച്ചിരുന്നത്.
ഇന്ന് എന്റെ വീട്ടിൽ ധാരാളം ഗണേശ വിഗ്രഹങ്ങൾ ഉണ്ട്. അതേസമയം ഞാൻ മുസ്ലിം ആചാരങ്ങൾ കൈയൊഴിഞ്ഞിട്ടില്ലെന്നും ഖുശ്ബു വ്യക്തമാക്കി. മുസ്ലീം മതാഘോഷങ്ങളിൽ ഞാൻ പങ്കെടുക്കാറുണ്ട്. ഉമ്മയും ഞാനുമായി കാണുമ്പോൾ പരസ്പരം അഭിവാദ്യം ചെയ്യുന്നത് അസ്സലാമു അലൈകും എന്ന് പറഞ്ഞാണ്.
ഞങ്ങൾ ഒരിക്കലും മുസ്ലിം ആചാരങ്ങൾ കൈയൊഴിഞ്ഞിട്ടില്ല. എന്നാൽ രണ്ടും സഹവർത്തിത്വത്തോടെ നിലനിൽക്കും.
എന്റെ കുട്ടികൾ പെരുന്നാളും ദീപാവലിയും ഒരേ വീര്യത്തോടെ ആണ് ആഘോഷിക്കാറുള്ളത്. ഭർത്താവ് ഒരിക്കലും എന്നോട് മതം മാറാൻ നിർബന്ധിച്ചിട്ടില്ല.
സ്വന്തം മതത്തിന് പുറത്തു നിന്ന് വിവാഹം ചെയ്തവർ ഞങ്ങളുടെ കുടുംബത്തിൽ വേറെയുമുണ്ട്. ഈ പങ്കാളികളെയും മതം മാറാൻ ആരും നിർബന്ധിക്കാറില്ല ഖുശ്ബു പറഞ്ഞിരിക്കുന്നു. തന്റെ രണ്ട് സഹോദരങ്ങൾ അമുസ്ലിങ്ങളെയാണ് വിവാഹം ചെയ്തത്.
ഒരാൾ ഇന്തോനേഷ്യൻ ഹിന്ദുവിനെയും മറ്റൊരാൾ ക്രിസ്ത്യാനിയെയും ആണ് വിവാഹം കഴിച്ചത്. ഭർത്താവ് റമസാനും പെരുന്നാളും ഒരുപോലെ ആഘോഷിക്കാറുണ്ട്. അതേസമയം ഹിന്ദുക്കളും മുസ്ലിങ്ങളുമായി ജീവിക്കുന്ന ധാരാളം പേർ രാജ്യത്തുണ്ട്. ചിലർ മാത്രമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഖുശ്ബു പറഞ്ഞു.
മുംബൈയിലെ വെർസോവയിൽ മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിക്കുന്നത്. നഖാത് ഖാൻ എന്നായിരുന്നു ആദ്യത്തെ പേര്. തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവായിരുന്ന ഖുശ്ബു രണ്ട് വർഷം മുൻപാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.