വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത മലയാളി താരമാണ് അൻസിബ ഹസൻ. മലയാളത്തിന്റെ ഇന്റലിജന്റ് സംവിധായകൻ ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്് താരരാജാവ് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ ആണ് അൻസിബ ഹസ്സൻ മലയാളികളുടെ പ്രിയ താരമായി മാറിയത്.
മലയാളത്തിൽ മാത്രമല്ല തമിഴിലും ഒരുപോലെ സജീവമാണ് അൻസിബ ഹസ്സൻ. അൻസിബയ്ക്ക് കരിയറിൽ ബ്രേക്ക് നൽകുന്നത് ദൃശ്യം എന്ന സിനിമ ആയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ സിബിഐ ദി ബ്രെയിൻ ആണ് അൻസിബയുടേത് ആയി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിബിഐ 5 ദ ബ്രെയിനിൽ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനായത് തന്റെ കരിയറിൽ തന്നെ വലിയ നേട്ടമായി എന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. സിബിഐ ഓഫീസർ ട്രെയിനിയായിട്ടാണ് അൻസിബ സിനിമയിൽ വേഷമിട്ടത്.
ഒരു മിനി സ്‌ക്രീൻ റിയാലിറ്റി ഷോയിലൂടെയാണ് അൻസിബ ഹസൻ ബിഗ്സ്‌ക്രീനിലേക്ക് എത്തുന്നത്. തമിഴ് സിനിമയിലൂടെ ആയിരുന്നു അൻസിബയുടെ അരങ്ങേറ്റം. ഏകാദശി സംവിധാനം നിർവഹിച്ച കൊഞ്ചം വെയിൽ കൊഞ്ചം മഴൈ എന്ന ചിത്രമാണ് ആണ് അൻസിബയുടെ ആദ്യ സിനിമ. ശേഷം മണിവണ്ണൻ സംവിധാനം നിർവഹിച്ച അവസാനത്തെ ചിത്രമായ നാഗരാജ ചോളൻ എംഎ എം എൽ എ തുടങ്ങി മൂന്നോളം തമിഴ് ചിത്രങ്ങളിൽ അൻസിബ അഭിനയിച്ചിരുന്നു.
തമിഴ് സിനിമയിൽ അൻസിബ ഗ്ലാമറസ്സ് റോളുകലിലാണ് എത്തിയത്. ഇപ്പോൾ മലയാള സിനിമയിൽ വീണ്ടും നടി അൻസിബയുടെ കാലം തെളിഞ്ഞിരിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ അഭിനയത്തിന്റെ തിരക്കുകളിൽ ആണ് താരം. ആ കഥാപാത്രം വളരെ മികച്ച രീതിയിൽ താരം കാഴ്ചവെച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ അൻസിബ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്.
അടുത്തിടെ സാരിയിൽ നടത്തിയ ഫോട്ടോഷോട്ട് ചിത്രങ്ങൾ എല്ലാം വളരെ അധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും തനിക്ക് ഏറെ ഇഷ്ടമുള്ള സാരിയിലുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് എത്തിയിരിക്കുക ആണ് അൻസിബ. അതേ സമയം വർഷങ്ങൾക്കു ശേഷം വീണ്ടും മോഹൻലാലിനൊപ്പം ദൃശ്യം 2 ൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം നേരത്തെ അൻസിബ ഹസ്സൻ പങ്കുവെച്ചിരുന്നു. ദൃശ്യം 2 സിനിമ വലിയ വിജയമായി മാറിയിരുന്നു.
2013 ലാണ് ദൃശ്യം ഒന്ന് പ്രദർശനത്തിനെത്തിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. ദൃശ്യം 2വും എത്തിയിരുന്നു. ഒടിടി റിലീസായിട്ടായിരുന്നു രണ്ടാം ഭാഗം എത്തിയത്. ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു കൊണ്ട് ആന്റണി പെരുമ്പാവൂർ എത്തിയിരുന്നു. മോഹൻലാലിന്റെ സാന്നിധ്യത്തിൽ മഴവിൽ എന്റർടൈമന്റെ് പുരസ്‌കാരദാന ചടങ്ങിൽ വെച്ചായിരുന്നു പ്രഖ്യാപനം.