വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സീരിയല്‍ നടിയാണ് അനുശ്രീ എന്ന പ്രകൃതി. ബാല താരമായി സീരിയല്‍ രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് സീരിയലില്‍ മികച്ച നടിയായി മാറുക ആയിരുന്നു. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലെ ജിത്തു മോന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അനുശ്രീ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
വളരെ മികച്ച സ്വീകാര്യത ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. നായിക ആയി എത്തിയപ്പോഴും വളരെ മികച്ച പിന്തുണ തന്നെയാണ് അനുശ്രീക്കു ലഭിച്ചത്. സീരിയല്‍ ക്യാമറാമാന് വിഷ്ണുവിനെ ആണ് അനുശ്രീ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നത്.
എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന് ആയിരുന്നു വിഷ്ണു. പ്രണയത്തില്‍ ആയിരുന്ന ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുക ആയിരുന്നു. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് വിവാഹ കാര്യം പുറത്ത് അറിഞ്ഞത്.
താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.
കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു. എന്നാല്‍ അടുത്തിടെ വിവാഹമോചനത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളും സോഷ്യല്‍മീഡിയയിലെ പോസ്റ്റുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിന്റെ നൂലുകെട്ടുമുതലുള്ള ആഘോഷങ്ങള്‍ക്ക് അനുശ്രീക്കൊപ്പം വിഷ്ണു ഉണ്ടായിരുന്നില്ല.
ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ വിഷ്ണുവിനെക്കുറിച്ച് അനുശ്രീയോട് തിരക്കിയിരുന്നു. എന്നാല്‍ ഇതിലൊന്നും അനുശ്രീ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. തന്റെ കാറില്‍ ദീര്‍ഘകാലത്തിനുശേഷം ഒരു ഡ്രൈവ് പോയതിന്റെ ചിത്രമാണ് അനുശ്രീ പങ്കുവെച്ചത്.
വളരെ മോഡേണായ വേഷത്തിലാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടത്. ‘ഏറെ നാളുകള്‍ക്കു ശേഷം സമാധാനമായ ഒരു ഡ്രൈവ്’ എന്ന് കുറിച്ചുകൊണ്ടായിരുന്നു നടി ചിത്രം പങ്കുവെച്ചത്. അനുശ്രീയുടെ മേക്കോവറിനെ പ്രശംസസിച്ച് ആരാധകര്‍ രംഗത്തെത്തിയപ്പോള്‍ മറ്റ് പലരില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
സ്വന്തം പിതാവ് കൂടെയില്ലാതെ വളര്‍ന്ന ഒരാള്‍ സ്വന്തം കുഞ്ഞിന് ഒരിക്കലും ആ അവസ്ഥ വരാന്‍ അനുവദിക്കാതിരിക്കുക എന്ന് ഒരാള്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തു. സിംഗിള്‍ മദര്‍ ലൈഫ് എന്നും ജീവിതത്തിലെ പ്രശ്നങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കാണിക്കാതെ സ്വന്തമായി പരിഹരിക്കൂവെന്നുമൊക്കെ ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.