ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവന്‍, നിങ്ങളെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്, റോബിന് നന്ദി പറഞ്ഞ് ആരതി പൊടി

195

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ബിഗ്ബോസ് മലയാളം. ഇതുവരെയുള്ള ബിഗ്ബോസ് സീസണില്‍ ആദ്യമായി ഒരു വനിത വിന്നര്‍ ആയ ഷോ ആയിരുന്നു സീസണ്‍ 4. നര്‍ത്തകിയും മോഡലുമായ ദില്‍ഷ പ്രസന്നന്‍ ആയിരുന്നു. ഈ ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരന്‍ ആയി മാറിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഈ പേര് കേട്ടാല്‍ ഇപ്പോള്‍ തിരിച്ച് അറിയാത്തവര്‍ ആയി ആരും ഉണ്ടാവില്ല.

ബിഗ് ബോസ് സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ ആണ് ഡോക്ടര്‍ റോബിന്‍ ജനങ്ങള്‍ക്ക് പ്രിയങ്കരന്‍ ആയി മാറയത്. നാലാം സീസണ്‍ 20 മത്സരാര്‍ത്ഥികളും ആയാണ് തുടങ്ങിയത്. 17 മത്സരാര്‍ത്ഥികള്‍ തുടക്കത്തിലും 3 മത്സരാര്‍ത്ഥികള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയും ആണ് മത്സരിക്കാന്‍ എത്തിയിത്.

Advertisements

ഷോ തുടങ്ങി ആദ്യ രണ്ടാഴ്ചക്ക് ഉള്ളില്‍ തന്നെ ആരാധകരെ സമ്പാദിച്ച് തുടങ്ങിയ മത്സരാര്‍ത്ഥി ആണ് റോബിന്‍. ഷോയെക്കുറിച്ച് മനസ്സിലാക്കിയ ശേഷമാണ് മത്സരിക്കാന്‍ എത്തിയത്. അതുകൊണ്ട് പ്രേക്ഷകര്‍ക്ക് കൊടുക്കേണ്ട കണ്ടന്റിനെ കുറിച്ച് നല്ലതുപോലെ റോബിന് അറിയാമായിരുന്നു. ആ രീതിയില്‍ തന്നെയാണ് റോബിന്‍ മത്സരിച്ചതും. സീസണ്‍ നാലിലെ ശക്തമായ മത്സരാര്‍ത്ഥി കൂടെയായിരുന്നു പക്ഷെ എഴുപതാമത്തെ ദിവസം ഷോയില്‍ പുറത്ത് പോകേണ്ടി വന്നു.

Also Read: എന്ത് വേണമെങ്കിലും പറയാന്‍ മടിക്കേണ്ടെന്ന് പറഞ്ഞു, സൂപ്പര്‍നടിമാരായ നയന്‍താരയും കീര്‍ത്തിയും തന്നോട് കാണിച്ച സ്‌നേഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് കുളപ്പുള്ളി ലീല

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ റിയാസ് സലീം എന്ന മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് ഷോയില്‍ നിന്ന് പോകേണ്ടി വന്നത്. ഒരുപാട് സംഭവ ബഹുലമായ നാടകീയതകള്‍ക്ക് ഒടുവിലാണ് ഷോ അവസാനിച്ചത്. ബിഗ് ബോസ് സീസണ്‍ നാല് സംപ്രേക്ഷണം ചെയ്യുന്ന ദില്‍ഷ എന്ന മത്സരാര്‍ത്ഥിയോട് പ്രണയം ഉണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു. പക്ഷെ ബിഗ് ബോസ് അവസാനിച്ച ശേഷം അധികനാള്‍ ആ സൗഹൃദം നിലനിന്നില്ല.

പിന്നീട് റോബിന്റെ ജീവിതത്തിലേക്ക് വന്ന പെണ്‍കുട്ടിയാണ് ആരതി പൊടി. ഷോ കഴിഞ്ഞതിന് ശേഷം റോബിനെ ഇന്റര്‍വ്യു ചെയ്യാന്‍ വന്ന കുട്ടിയാണ് ആരതി പൊടി. എന്നാല്‍ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ ആരതി ട്രോളുകളൊക്കെ ഏറ്റുവാങ്ങിയിരുന്നു.

പിന്നീട് റോബിന്റെ ഒെപ്പം റീല്‍സ് വീഡിയോകള്‍ ചെയ്ത് ആരതിയും റോബിന്റെ ആരാധകരുടെ ഇഷ്ടം നേടുക ആയിരുന്നു. ആദ്യമൊന്നും ആരതിയുമായി പ്രണയം ആണെന്നുള്ള കാര്യമൊന്നും റോബിന്‍ വെളിപ്പെടുത്തിയിരുന്നില്ല. ആരാധകര്‍ക്ക് സംശയങ്ങള്‍ ഇണ്ടായിരുന്നു. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയില്ല.

എന്നാല്‍ തിരുവനന്തപുരത്തെ ഒരു പൊതുപരിപാടിയില്‍ വെച്ച് ആരതിയുമായി കമ്മിറ്റഡ് ആണെന്നും ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നും ആരാധകരോട് റോബിന്‍ പറഞ്ഞു. പിന്നീട് അങ്ങോട്ട് റോബിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Also Read: ‘നമുക്ക് ചുംബിച്ചാലോ’ എന്ന് പരസ്യമായി ചോദിച്ച് ആരാധകന്‍, നടി ജാന്‍വി കപൂര്‍ നല്‍കിയ മറുപടി ഇങ്ങനെ,് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ഓരോദിവസവും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍. ഇപ്പോഴിതാ ആരതി പൊടിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ജന്മദിനം
കളര്‍ഫുള്‍ ആക്കിയതിന് റോബിന് നന്ദി പറഞ്ഞ് കൊണ്ടാണ് ആരതി പോസ്റ്റ് ഷെയര്‍ ചെയ്തത്.

”ഈവര്‍ഷത്തെ ജന്മദിനം എനിക്ക് വളരെ സ്‌പെഷ്യലാണ്. എന്റെ പ്രിയപ്പെട്ടവര്‍ എ ല്ലാം എന്നോട് ഒപ്പമുണ്ടായിരുന്നു. എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഞാന്‍ നന്ദി പറയുന്നു. കൂടാതെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവനും (റോബിന്‍ രാധാകൃഷ്ണന്‍) സ്‌പെഷ്യല്‍ താങ്ക്‌സ്.” എന്ന് ആരതി കുറിച്ചു.

തന്നെ സര്‍പ്രൈസ് ചെയ്യാനുള്ള ഒരവസരവും റോബിന്‍ മിസ്സ് ചെയ്യാറില്ലെന്നും നിന്നോടുള്ള സ്‌നേഹം കൂടുകയാണെന്നും ആരതി പറയുന്നു. നിങ്ങള്‍ ഒരു പ്രതിസന്ധി ഘട്ടത്തിലാണ് തന്റെ ജീവിതത്തിലേക്ക് വന്നതെന്നും നിങ്ങളുടെ കൈകളില്‍ താന്‍ കൂടുതല്‍ സന്തോഷവതിയും സുരക്ഷിതയുമായി തോന്നാറുണ്ടെന്നും ആരതി കുറിച്ചു.

റോബിന്‍ ഒരു വണ്ടര്‍ഫുള്‍ മനുഷ്യനാണ്, നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യും. നിങ്ങളെ കിട്ടിയതില്‍ താന്‍ ഭാഗ്യവതിയാണെന്നും ആരതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ”എന്റെ ജന്മദിനം ഇത്രയും കളര്‍ഫുള്‍ ആക്കിയതിന് ഒരിക്കല്‍ കൂടി നന്ദി പറയുന്നു. ” എന്നും ആരതി പറയുന്നു.

Advertisement