ആദ്യകാലത്ത് മുത്തുച്ചിപ്പി, ഇന്ന് തുണ്ട് വീഡിയോയിലൂടെ ലൈംഗിക വിദ്യാഭ്യാസം നേടാമെന്ന് മല്ലു ട്രാവലര്‍, എന്തുപറഞ്ഞാലും അവസാനം മണ്ടത്തരത്തിലേ അവസാനിക്കൂവെന്ന് ട്രോളന്മാര്‍

441

ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള യൂട്യൂബറാണ് മല്ലു ട്രാവലര്‍. മല്ലു ട്രാവലര്‍ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുന്ന വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവാറുള്ളത്. അടുത്തിടെയായി മല്ലു ട്രാവലര്‍ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്.

വിവാഹേതരബന്ധത്തെ കുറിച്ച് പരസ്യമായി സംസാരിച്ചതിന് പിന്നാലെയായിരുന്നു മല്ലു ട്രാവലര്‍ വിവാദത്തില്‍പ്പെട്ടത്. തനിക്ക് ഭാര്യയും മക്കളുമുണ്ടെന്നും എന്നാല്‍ താന്‍ മറ്റൊരു പ്രണയത്തിലായിരുന്നുവെന്നും അത് ബ്രേക്കപ്പായതിന്റെ വിഷമത്തിലാണിപ്പോഴെന്നുമായിരുന്നു ഒരു അഭിമുഖത്തിനിടെ മല്ലു ട്രാവലര്‍ പറഞ്ഞത്.

Advertisements

കൂടാതെ പ്രണയം ഉപേക്ഷിച്ചുപോയാല്‍ അല്ലെങ്കില്‍ നിരസിച്ചാല്‍ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതില്‍ തെറ്റില്ലെന്നുള്ള രീതയിലായിരുന്നു മല്ലു ട്രാവലറുടെ സംസാരരീതി. ഈ വീഡിയോ വൈറലായിരുന്നു. പിന്നാലെ വലിയ വിമര്‍ശനമാണ് മല്ലു ട്രാവലറിനെതിരെ ഉയര്‍ന്നത്.

ഇപ്പോഴിതാ മല്ലു ട്രാവലറുടെ മറ്റൊരു അഭിമുഖ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ രീതികള്‍ ശരിയല്ലെന്ന് തുറന്നുപറഞ്ഞുകൊണ്ടുള്ള കോഫി വിത്ത് അല്‍ത്താഫ് എന്ന യൂട്യൂബര്‍ക്ക് നല്കിയ അഭിമുഖമാണ് വൈറലാവുന്നത്.

Also Read: കേരള സാരിയില്‍ അടിപൊളി ഡാന്‍സുമായി സ്വാസികയും കൂട്ടുകാരും, വൈറലായ വീഡിയോ കാണാം

കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസരീതി ശരിയല്ലെന്നും തന്റെ മകന്‍ മൂന്നാംക്ലാസ്സിലാണ് പഠിക്കുന്നത്, എന്നാല്‍ മലയാളം എഴുതാനും വായിക്കാനും പോലും അറിയില്ലെന്നും മല്ലു ട്രാവലര്‍ പറയുന്നു. കേരളത്തില്‍ ലൈംഗിക വിദ്യാഭ്യാസം വേണമെന്നും മല്ലു ട്രാവലര്‍ അഭിപ്രായപ്പെട്ടു.

ആദ്യകാലങ്ങളില്‍ മുത്തുച്ചിപ്പി എല്ലാം ഉള്ളത് കൊണ്ട് സാരമില്ലായിരുന്നുവെന്നും ഇന്നത്തെക്കാലത്ത് പോണ്‍ വീഡിയോസ് ഒക്കെയുണ്ടെന്നും മല്ലു പ്രതികരിച്ചു. അതേസമയം, പോണ്‍ വീഡിയോസൊക്കെ കണ്ടാല്‍ ലൈംഗിക വിദ്യാഭ്യാസം കിട്ടുമൊയെന്ന അവതാരകന്റെ ചോദ്യത്തിന് മല്ലുവിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല.

Also Read: എല്ലാവരും കൊട്ടിഘോഷിച്ചു, പിന്നാലെ തകിടം മറിഞ്ഞു, രണ്ടാമൂഴം സംഭവിക്കാന്‍ സാധ്യതയില്ലെന്ന് മോഹന്‍ലാല്‍

വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മല്ലു ട്രാവലറുടെ മാത്രം കുഴപ്പമല്ല, കേരളത്തിലെ ഭൂരിഭാഗം ആളുകളും ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിയ്ക്കുന്നത് ഇങ്ങനെ തന്നെയാണെന്ന് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. എന്ത് പറഞ്ഞാലും അവസാനം മല്ലു ട്രാവലര്‍ മണ്ടത്തരത്തിലേ എത്തുവുള്ളൂവെന്നും ചിലര്‍ കമന്റ് ചെയ്തു.

Advertisement