മിലിയോ വിളിപ്പേരാണ്; അമ്മയെ വേദനിപ്പിക്കാതെ ഓടിച്ചാടി പോരണമെന്ന് പറഞ്ഞത് കുഞ്ഞ് മിലിയോ അതുപോലെ അനുസരിച്ചു; മിറിയുടെ പ്രസവത്തെ കുറിച്ച് മീത്ത്

327

യൂട്യൂബ് വീഡിയോയിലൂടെയും റിയാലിറ്റി ഷോയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് മീത്ത് മിറി. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കുഞ്ഞതിഥിയുടെ വരവോടെ കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കലാണ് ഇരുവരുടേയും ഹോബി. ക

ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കിട്ടിരുന്നു. ഗര്‍ഭിണിയായതിന് ശേഷം ഡാന്‍സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പലരും മിറിയെ വിമര്‍ശിച്ചിരുന്നു. കാര്യങ്ങളറിയാതെയാണ് പലരും ഇതേക്കുറിച്ച് പറയുന്നത്. ഗര്‍ഭിണി ഡാന്‍സ് ചെയ്യുന്നത് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയുമായെത്തിയിരുന്നു മുന്‍പ് ഇരുവരും. ഇപ്പോഴിതാ ഡെലിവെറിയെ കുറിച്ചും മറ്റും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മീത്തും മിറിയും.

Advertisements

വൈറലായ ആ ഡെലിവറി കഴിഞ്ഞ് ആശുപത്രിയില്‍ നിന്നുള്ള വരവ് മുന്‍കൂട്ടി പ്ലാന്‍ ചെയ്തതായിരുന്നു. അത് മീത്തുവേട്ടന്റെ ഐഡിയ ആയിരുന്നു. മിറിക്ക് ചമ്മലായിരുന്നു. മിറിയുടെ അനിയനാണ് കൂളിങ് ഗ്ലാസൊക്കെ വെച്ച് പോയ അതേ വൈബില്‍ തിരിച്ച് വരാനായി പറഞ്ഞത്. മിറിക്ക് നോര്‍മ്മല്‍ ഡെലിവറിയായിരുന്നെങ്‌ലും സ്റ്റിച്ചിന്റെ വേദനയൊന്നുമില്ലേ മിറിക്ക് എന്നായിരുന്നു ഞാന്‍ ചിന്തിച്ചതെന്ന് മീത്ത് പറയുന്നു.

ALSO READ- ആദ്യ ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിച്ചതോടെ ധര്‍മ്മേന്ദ്രയുടെ കുടുംബം അകന്നു; എന്നാല്‍ ഗര്‍ഭിണിയായ തന്നെ അമ്മായിയമ്മ രഹസ്യമായി സന്ദര്‍ശിച്ചെന്ന് വെളിപ്പെടുത്തി ഹേമമാലിനി

താന്‍ മിലിയോനോട് അമ്മയെ വേദനിപ്പിക്കാതെ ഓടിച്ചാടി ഇറങ്ങി പോരണം എന്നാണ് പറഞ്ഞിരുന്നത്. അതേപോലെയാണ് അവന്‍ വന്നതെന്നും ഇരുവരും പറയുന്നു. എല്ലാത്തിനും പ്ലാനുള്ളയാളാണ് മിറി, എന്നാല്‍, അവസാന നിമിഷമാണ് എന്റെ പ്ലാനുകള്‍ വരുന്നത്, അത് വിജയിക്കാറുമുണ്ടെന്നായിരുന്നു മീത്ത് പറഞ്ഞത്.

ഇന്നെന്താ യൂട്യൂബില്‍ എന്താണ് ഇടുന്നതെന്നാണ് മീത്തുവേട്ടന്‍ എപ്പോഴും ചോദിക്കാറുള്ളത്. എന്നാണ് ബാംഗ്ലൂരിലേക്ക് പോവുന്നതെന്നാണ് മിറി തിരിച്ച് ചോദിക്കാറുള്ളത്. ബാംഗ്ലൂരിലായിരുന്നു ഞങ്ങള്‍ക്ക് ജോലി. ഞാന്‍ ഇടയ്ക്ക് വെച്ച് രാജി വെക്കുകയായിരുന്നു. ഒരു ബാങ്കിന്റെ റീജിയണല്‍ മാനേജറായിരുന്നു ഞാന്‍ എന്നും മീത്ത് പറയുന്നു.

ALSO READ- മണിയെ കാത്ത് മദ്യപാനികളുടെ ഒരു സദസുണ്ടാകും; വലിയൊരു സുഹൃദ് വലയമുണ്ടായിരുന്നു; ഒരു കാറ് നിറയെ ആളുണ്ടാകും കൂടെ; മണിയെ കുറിച്ച് നിര്‍മ്മാതാവ്

ബാംഗ്ലൂരില്‍ മിറി സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഇപ്പോള്‍ മെറ്റേണിറ്റി ലീവിലാണ്. പ്രസവത്തിന് തലേദിവസവും ജോലി ചെയ്തതിനെക്കുറിച്ച് മിറി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. തന്നെ കൊണ്ട് എപ്പോഴും ഡാന്‍സ് ചെയ്യിപ്പിക്കലാണ് മിലിയോയുടെ പണി. ഗര്‍ഭിണിയായ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു ഡാന്‍സ് കളിക്കരുതെന്ന്. ഇപ്പോഴാണ് എന്താണ് അങ്ങനെ പറയുന്നതെന്ന് മനസിലാക്കിയതെന്ന് മിറി വെളിപ്പെടുത്തി.

കുഞ്ഞിനെ മിലിയോ എന്ന് വിളിക്കുന്ന വിളിപ്പേരാണ്, വേറൊരു പേരിടുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. നാടന്‍ പേരൊക്കെയാണ് മിറിക്ക് ഇഷ്ടം. അതൊന്നും മീത്തിന് ഇഷ്ടമില്ല. പേരിടല്‍ ചടങ്ങില്‍ ആ പേര് പുറത്തുവിടും. നൈല്‍ ഇവാന്‍ഡ്രോയെന്നായിരുന്നു ആദ്യം പറഞ്ഞത്. അതല്ല ഇടുന്നതെന്നാണ് ഇരുവരും പറയുന്നത്.

Advertisement