ആദ്യ ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിച്ചതോടെ ധര്‍മ്മേന്ദ്രയുടെ കുടുംബം അകന്നു; എന്നാല്‍ ഗര്‍ഭിണിയായ തന്നെ അമ്മായിയമ്മ രഹസ്യമായി സന്ദര്‍ശിച്ചെന്ന് വെളിപ്പെടുത്തി ഹേമമാലിനി

1396

ബോളിവുഡ് സിനിമാലോകത്തെ പ്രശസ്ത നടിയും സംവിധായികയും നിര്‍മ്മാതാവും നര്‍ത്തകിയുമായി പേരെടുത്ത ഹേമമാലിനി ഇപ്പോള്‍ രാഷ്ട്രീയ രംഗത്തും സജീവമാണ്. 1961 ല്‍ ഇതു സത്തിയം എന്ന തമിഴ് സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് കാലെടുത്തുവെച്ച ഹേമ പിന്നീട് 1968ല്‍ സപ്‌നോ കാ സൗദാഗര്‍ (1968) എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറി.

1970കളിലെ ഹിന്ദി സിനിമാരംഗത്തെ പ്രധാന നടിയായിരുന്നു ഹേമ. ഷോലെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഹേമമാലിനിയുടെ കരിയറിനെ മാറ്റിമറിച്ചത്. സൂപ്പര്‍താര പദവിയിലേക്ക് ഹേമമാലിനി ഉയര്‍ന്നത് ഷോലെയിലെ ആ നൃത്ത രംഗത്തിലൂടെയായിരുന്നു. മിക്ക ചിത്രങ്ങളിലും ധര്‍മേന്ദ്രയും രാജേഷ് ഖന്നയും ദേവ് ആനന്ദുമായിരുന്നു ഹേമമാലിനിയുടെ നായകന്മാര്‍. തുടക്കത്തില്‍ ‘ഡ്രീം ഗേള്‍’ എന്ന പേരു നേടിയ ഹേമമാലിനി, 1977 ല്‍ അതേ പേരിലുള്ള ഒരു സിനിമയിലും അഭിനയിച്ചു.

Advertisements

പിന്നാലെ സിനിമാലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ധര്‍മ്മേന്ദ്രയുമായുള്ള ഹേമമാലിനിുടെ പ്രണം. വിവാഹിതനും നാലുമക്കളുടെ പിതാവുമായി ധര്‍മ്മേന്ദ്രയെ ഹേമമാലിനി പിന്നീട് വിവാഹവും ചെയ്തു. എന്നാല്‍ വിവാഹം അത്ര എളുപ്പമായിരുന്നില്ല ഹേമമാലിനിക്കും ധര്‍മ്മേന്ദ്രയ്ക്കും. ധര്‍മേന്ദ്ര രണ്ടാമതും വിവാഹം കഴിക്കുന്നതിനെ അദ്ദേഹത്തിന്റെ വീട്ടുകാര്‍ പോലും എതിര്‍ത്തിരുന്നു.

ALSO READ- മണിയെ കാത്ത് മദ്യപാനികളുടെ ഒരു സദസുണ്ടാകും; വലിയൊരു സുഹൃദ് വലയമുണ്ടായിരുന്നു; ഒരു കാറ് നിറയെ ആളുണ്ടാകും കൂടെ; മണിയെ കുറിച്ച് നിര്‍മ്മാതാവ്

ഹേമയെ വിവാഹം കഴിച്ചതോടെ ധര്‍മേന്ദ്രയുമായി അദ്ദേഹത്തിന്റെ കുടുംബം അകന്നു. എന്നാല്‍ മൂത്തമകള്‍ ഇഷയെ ഗര്‍ഭിണിയായതിന് ശേഷം അമ്മായിയമ്മ തന്നെ രഹസ്യമായി കാണാന്‍ വന്നിട്ടുണ്ടെന്ന് ഹേമ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ആരെയും അറിയിക്കാതെ നടന്ന കൂടിക്കാഴ്ചയെ പറ്റിയാണ് നടി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

ധര്‍മ്മേന്ദ്ര-ഹേമമാലിനി ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളാണ് ജനിച്ചത്. മൂത്തമകള്‍ ഇഷ ഡിയോളിന് ജന്മം കൊടുത്തതിന് പിന്നാലെയാണ് ഹേമയെ കാണാന്‍ അമ്മായിയമ്മ സത്വന്ത് കൗര്‍ ഒരു ഡബ്ബിങ് സ്റ്റുഡിയോയില്‍ എത്തിയത്. ഹേമ മാലിനി: ബിയോണ്ട് ദി ഡ്രീം ഗേള്‍ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്. ധരംജിയുടെ അമ്മ വളരെ ദയ ഉള്ളവളായിരുന്നു. ഇഷയെ ഗര്‍ഭം ധരിച്ചതിന് ശേഷം ഒരിക്കല്‍ ജുഹുവിലെ ഒരു ഡബ്ബിങ് സ്റ്റുഡിയോയില്‍ അവരെന്നെ കാണാന്‍ വന്നത് ഞാന്‍ ഓര്‍ക്കുന്നു. വീട്ടില്‍ ആരോടും പറയാതെയാണ് അന്ന് അമ്മായിയമ്മ എന്നെ കാണാന്‍ വന്നത്. ഞാന്‍ അമ്മയുടെ കാലില്‍ തൊട്ട് വണങ്ങി. അവര്‍ എന്നെ കെട്ടിപ്പിടിച്ചു. ‘എപ്പോഴും സന്തോഷത്തോടെ ഇരിക്കൂ’ എന്നേ എന്നോട് പറഞ്ഞുള്ളു. അമ്മയ്ക്ക് എന്നോടുള്ള പിണക്കം മാറിയതില്‍ ഞാന്‍ സന്തുഷ്ടയായെന്നും ഹേമ തുറന്നുപറയുന്നു.

ALSO READ- ഫെയിം കണ്ട് ഒപ്പം കൂടുന്ന ഇത്തിള്‍ കണ്ണികള്‍ ആണ് ഇവര്‍; അടുത്ത സൗഹൃദം അവസാനിപ്പിച്ച് റോബിനും ടോം ഇമ്മട്ടിയും; അമ്പരന്നവരില്‍ ആരതി പൊടി ഫാന്‍സും!

തന്റെ അമ്മായിമ്മയെ കുറിച്ച് മാത്രമല്ല ഹേമ അമ്മായിയച്ഛനെ കുറിച്ചും സംസാരിക്കുന്നുണ്ട്. എന്റെ സഹോദരനെയും അച്ഛനെയും ധര്‍മേന്ദ്രയുടെ പിതാവ് കേവല്‍ കിഷന്‍ സിംഗ് ഡിയോള്‍ കളിയാക്കുമായിരുന്നു. കാരണം അവരെ പഞ്ചഗുസ്തിയില്‍ അദ്ദേഹം തോല്‍പ്പിച്ചു. അന്ന് മുതലാണ് കളിയാക്കല്‍ തുടങ്ങിയതെന്നാണ് നടി പറയുന്നത്.

1980 ലായിരുന്നു ധര്‍മേന്ദ്രയും ഹേമ മാലിനിയും തമ്മിലുള്ള വിവാഹം. പിന്നീട് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ മൂത്തമകള്‍ ഇഷ ജനിച്ചു. ശേഷം 1985 ലാണ് ഇളയമകള്‍ അഹാന ഡിയോള്‍ ജനിക്കുന്നത്. എന്നാല്‍ ധര്‍മേന്ദ്രയുടെ ഈ വിവാഹത്തെ ആരാധകരടക്കം എതിര്‍ക്കുകയാണ് ഉണ്ടായത്. ഹേമയുമായി ഇഷ്ടത്തിലാവുന്ന സമത്ത്് ധര്‍മ്മേന്ദ്ര പ്രകാശ് കൗര്‍ എന്ന യുവതിയെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ താരത്തിന് നാല് മക്കളുണ്ട്. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ വീജിത, അജീത എന്നിങ്ങനെ നാല് മക്കളാണ് അദ്യ വിവാഹത്തില്‍ ധര്‍മ്മേന്ദ്രയ്ക്ക് ഉള്ളത്.

Advertisement