ഇപ്പോൾ ഞാൻ സിംഗിൾ മോം ആണ്, ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിയ്ക്കുന്നു എന്ന് അനുശ്രീ, ഇങ്ങനെ വെറുപ്പിക്കണോ എന്ന് ആരാധകർ

189

മലയാളം സീരിയലുകളുടെ ആരാധകരായ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ പ്രകൃതി. ഒരുപിടി സീരിയലുകളിലെ മികച്ച സീരിയലുകളിലൂടെ ആരാധകർക്ക് സുപരിചിത ആയി മാറുകയായിരുന്നു അനുശ്രീ.

അതേ സമയം കഴിഞ്ഞ കുറച്ചു നാളുകളായി നടി അനുശ്രിയുടെ കുടുംബ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിലെ പ്രധാന വിഷയം. വിവാഹ മോചനത്തെ കുറിച്ച് നടി ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചതോടെയാണ് വാർത്തകൾക്ക് തുടക്കം. പിന്നീട് ഫ്ളവേഴ്സ് ചാനലിന്റെ ഒരു കോടിയിൽ എത്തിയ താരം ഭർത്താവുമായി ചില പ്രശ്നങ്ങൾ ഉണ്ട് എന്നും ചിലപ്പോൾ പരിഹരിക്കപ്പെട്ടേക്കാം അല്ലെങ്കിൽ വേർപിരിഞ്ഞേക്കാം എന്നും പറയുകയുണ്ടായി.

Advertisements

ഇപ്പോഴിതാ തന്റെ പുതിയ പോസ്റ്റുമായി രംഗത്ത് എത്തിയിരിയ്ക്കുക ആണ് അനുശ്രീ. വിവാഹ ശേഷം നെറുകിൽ നിറയെ സിന്ദൂരമൊക്കെയായി നാടൻ വേഷഷത്തിലെത്തിയ അനുശ്രീ ഇപ്പോൾ അടിമുടി മാറിയ ഒരു ചിത്രവുമായിട്ടാണ് ഇൻസ്റ്റഗ്രാമിൽ എത്തിയിരിയ്ക്കുന്നത്.

Also Read
എന്റെ അമ്മ ഹിന്ദുവും അച്ഛൻ മുസ്ലീമും ആണ്, ആദ്യ പ്രണയം പതിമൂന്നാം വയസിൽ ആയിരുന്നു, അവർക്ക് അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്നില്ല: തുറന്നു പറഞ്ഞ് ഇനിയ

ഒരുപാട് നാളുകൾക്ക് ശേഷം സമാധാനത്തോടെ ഒരു ഡ്രൈവിന് പോയി എന്നാണ് ക്യാപ്ഷൻ. ക്യാപ്ഷനെക്കാൾ ആളുകൾ ശ്രദ്ധിച്ചത് അതിനൊപ്പം കൊടുത്ത ഹാഷ് ടാഗുകളും അുശ്രീയുടെ വേഷ വിധാനവും ആണ്. വസ്ത്ര ധാരണത്തിൽ കുറച്ചുകൂടെ പ്രതീക്ഷിക്കുന്നു എന്ന കമന്റുകളും ചിലർ ഇടുന്നുണ്ട്.

ഓരോ നിമിഷവും ആസ്വദിയ്ക്കുന്നു, സ്വതന്ത്രയായ അഭിനേത്രി, സിംഗിൾ മോം എന്നിങ്ങനെയാണ് ഹാഷ് ടാഗുകൾ.
ഒരുപാട് പേർ അനുശ്രീയുടെ തിരിച്ചുവരവിനെ പ്രശംസിയ്ക്കുന്നുണ്ട്. അതേ സമയം ചിലരൊക്കെ എങ്കിലും ഉപദേശവും ആയി കമന്റ് ബോക്സിൽ എത്തുന്നുണ്ട്.

വെറുതെ എന്തിനാണ് കുടുംബ പ്രശ്നങ്ങൾ ഇങ്ങനെ പരസ്യപ്പെടുത്തുന്നത്. ഭർത്താവുമായുള്ള പ്രശ്നങ്ങൾ വീട്ടിൽ തീർത്താൽ പോരെ. വെറുപ്പിയ്ക്കുന്ന ക്യാപ്ഷനുമായി വരണോ എന്നൊക്കെയാണ് കമന്റുകൾ പോകുന്നത്.

ഏറ്റവും ഒടുവിൽ അനു ജോസഫിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ഞങ്ങൾ തമ്മിൽ സംസാരിച്ച് കഴിഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്നാണ് അനുശ്രീ പറഞ്ഞത്. കമ്യൂണിക്കേഷൻ ഗ്യാപ് ആണ് അത് മാറിയേക്കും എന്ന് അനുശ്രീ വ്യക്തമാക്കിയിരുന്നു.

Also Read
ബിനീഷിന് എതിരെ കേസ് കൊടുക്കാനില്ല! ഹിന്ദുക്കളുടെ ഓണം നീയൊക്കെ എന്തിനാടോ ആഘോഷിച്ചത് എന്ന് ചോദിച്ചത് മ ദ്യ ലഹരിയിലെന്ന് ഒടുവില്‍ കുറ്റസമ്മതം

Advertisement