അമ്മയോട് അങ്ങനെയൊക്കെ ചെയ്തത് ഓര്‍ത്താല്‍ ഉറക്കം വരാറില്ല; പല ദിവസങ്ങളിലും എല്ലാം ഓര്‍ത്ത് സങ്കടപ്പെട്ടിരിക്കും; മിഥുന്‍ പറയുന്നത് കേട്ടോ?

158

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് സസ്‌നേഹം. മക്കള്‍ ഉപേക്ഷിച്ച രണ്ടു വയോധികരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ഏഷ്യാനെറ്റിലെ ഈ പരമ്പരയ്ക്ക് ആരാധകര്‍ ഏറെയാണ്. മാതാപിതാക്കളെ മക്കളും മരുമക്കളും അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ദ്രോഹിക്കുന്നതിന്റെ കഥയും പരമ്പരയില്‍ കാണിക്കുന്നുണ്ട്.

പൊതുവെയുള്ള സീരിയലുകളില്‍ നിന്നും വ്യത്യസ്തമായ കഥാസന്ദര്‍ഭത്തിലൂടെയാണ് സസ്നേഹം മുന്നോട്ട് പോകുന്നത്. സീരിയലില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനു എന്ന വേഷം ചെയ്യുന്ന മിഥുന്‍ മേനോന്‍ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

Advertisements

ഭാര്യ പറയുന്നത് കേട്ട് നില്‍ക്കുന്ന ഒരു ഭര്‍ത്താവായ കഥാപാത്രത്തെയാണ് മിഥുന്‍ ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നത്. മനു എന്നാണ് കാഥാപാത്രത്തിന്റെ പേര്. പരമ്പരയില്‍ അമ്മയെ വേദനിപ്പിക്കുന്ന സീനുകള്‍ അഭിനയിക്കുമ്പോള്‍ തനിക്ക് വല്ലാത്ത വിഷമം ഉണ്ടായെന്ന് മിഥുന്‍ പറയുന്നു. ആ രംഗങ്ങളെല്ലാം ഓര്‍ത്ത് ചില രാത്രികളില്‍ ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നാണ് താരത്തിന്റെ വാക്കുകള്‍.

ALSO READ- സ്വന്തം അമ്മ മരി ച്ചപ്പോള്‍ പോലും അച്ഛനെ തേടി വന്നില്ല; എന്നാല്‍ ഏറെ വെറുത്ത രണ്ടാനമ്മ ശ്രീദേവി മരിച്ചപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങായി അര്‍ജുന്‍ എത്തി; ഇപ്പോള്‍ ഞങ്ങള്‍ നല്ല സ്‌നേഹത്തിലാണ് എന്ന് ബോണി

ചില ദിവസം അഭിനയിച്ച രംഗങ്ങളെക്കുറിച്ചു ഓര്‍ത്താല്‍ സങ്കടം വരും. ഒരു നിമിഷം താന്‍ തന്റെ അമ്മയോട് ഇങ്ങനെ ചെയ്തിട്ടുണ്ടോയെന്ന് ആലോചിച്ചു പോവാറുണ്ട്. ആ ചിന്ത തന്നെ വല്ലാതെ സങ്കടപെടുത്തിയിരുന്നു. പിന്നെ സ്വയം ഇരുന്ന് ആലോചിക്കും ഒരു നിസ്സഹായനായ ആളുടെ കഥാപാത്രമാണ് ചെയ്യുന്നതെന്നും അത് വെറും ഒരു കഥാപാത്രം മാത്രമാണ് എന്ന് ആലോചിക്കുമ്പോള്‍ ആശ്വാസമാകുമെന്നും മിഥുന്‍ പറയുന്നു.

ആദ്യം കഥ കേട്ടപ്പോള്‍ വല്ലാതെ ഇഷ്ടമായെങ്കിലും ആളുകളിലേക്ക് ഈ പരമ്പര എത്രത്തോളം എത്തും എന്നതില്‍ ചെറിയ പേടി ഉണ്ടായിരുന്നു. കാരണം രണ്ടു വയോധികരുടെ കഥ പറയുന്ന പരമ്പര എത്രത്തോളം ആളുകള്‍ സ്വീകരിക്കും എന്നത് സംശയമായിരുന്നു. എന്നാലിപ്പോള്‍ തനിക്ക് കിട്ടുന്ന ചില അമ്മമാരുടെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാവുന്നത് സസ്നേഹം ശരിക്കും ചിലരുടെയൊക്കെ യഥാര്‍ത്ഥ ജീവിത കഥയാണ് എന്നതാണെന്നും മിഥുന്‍ പറയുന്നു.

ALSO READ- ആശുപത്രിയില്‍ ചെലവഴിച്ച കഴിഞ്ഞ ഓണത്തിന് പകരം വീട്ടി ഇത്തവണ ഓണം കെങ്കേമമാക്കി പാച്ചു! വിശേഷങ്ങള്‍ പങ്കുവെച്ച് ഡിംപിള്‍

ഇത്തരത്തില്‍ തനിക്ക് പരമ്പരകളില്‍ വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യാനാണ് കൂടുതല്‍ താല്‍പര്യമെന്നും താരം പറയുന്നു. അതിന് കാരണം പരമ്പരകള്‍ അധികവും സ്ത്രീ പ്രാധാന്യമുള്ള കഥകളായതു കൊണ്ടാണ്. പുരുഷന്മാര്‍ക്ക് അത്ര പ്രാധാന്യം കിട്ടാറില്ല. പക്ഷെ സീരിയലില്‍ വില്ലനായാല്‍ ഒരുപാട് അഭിനയ സാധ്യതകള്‍ ഉണ്ടെന്നും മിഥുന്‍ പറഞ്ഞു.

തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് ആ കഥാപാത്രങ്ങളെ അത്ര ഇഷ്ടമാകില്ലെങ്കിലും പതിയെ സ്‌നേഹം പിടിച്ചുപറ്റാനാകും എന്നാണ് മിഥുന്‍ പറയുന്നത്.

Advertisement