ഓണസദ്യ കുടുംബത്തോടൊപ്പം ഉണ്ട് വരദ; വീഡിയോയില്‍ ജിഷിനില്ല; നൈസായി അങ്ങ് ഒഴിവാക്കിയല്ലേ എന്ന് പരിഭവം പറഞ്ഞ് ആരാധകര്‍

459

മിനിസ്‌ക്രീന്‍ സീരിയല്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താര ദമ്പതികള്‍ ആണ് ജിഷിന്‍ മോഹനും വരദയും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇവര്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് പ്രണയത്തിലാകുന്നത്.

പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് എങ്ങും.തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന വീഡിയോസും ഇവരുടെ വിശേഷങ്ങളുമൊക്കെ ആരാധകര്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്യുന്ന് പതിവാണ്.

Advertisements

ഇതിനിടെ, കഴിഞ്ഞ ഒരു മാസമായി ഇരുവരും വേര്‍പിരിഞ്ഞു എന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ കാണാന്‍ കഴിയുന്നത്. ഈ വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാലും ഇവരുടെ ആരാധകരുടെ സംശയങ്ങള്‍ ഇനിയും മാറിയിട്ടില്ല. ഇതിനിടെയാണ് ഓണം എത്തിയത്. പിന്നാലെ, വരദ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. വരദയുടെ കുടുംബമാണ് വീഡിയോയില്‍ ഉള്ളത്.

ALSO READ- നമ്മള്‍ ചെയ്ത കഥാപാത്രമാകാം കാരണം! ഹണി റോസ് ജാഡ കാണിക്കുന്നതിന് കാരണമെന്തെന്ന ചോദ്യത്തിന് ഒടുവില്‍ താരത്തിന്റെ മറുപടി എത്തി!

വൈറലായ ഈ വീഡിയോക്ക് ഓണാശംസകള്‍ നേരുന്ന ആരാധകര്‍ ജിഷിനെ തിരക്കി കമന്റ് ഇട്ടിരുന്നു. ജിഷിനെ ഒഴിവാക്കിയല്ലേ എന്നാണ് ഒരു കമന്റ്. ജിഷിന്‍ എവിടെയെന്ന് ചോദിക്കുന്ന നിരവധി പേര്‍ ഉണ്ട്. നിങ്ങള്‍ തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണെങ്കില്‍ കൊച്ചിനെ ഓര്‍ത്ത് ഒരുമിക്കണമെന്ന് ഉപദേശിക്കുന്നവരും കുറവല്ല. പോകുന്നവര്‍ പോട്ടെ, വരദക്ക് വേറെ ചെക്കനെ കിട്ടും എന്നാണ് മറ്റൊരാളുടെ കമന്റ്. കൂടാതെ വരദയുടെ അച്ഛന്‍ സദ്യ കഴിച്ചത് ഇടത് കൈ കൊണ്ടാണ്. അതിനെക്കുറിച്ച് അന്വേഷിച്ചവരും ഉണ്ട്. അച്ഛന്റെ കൈയ്ക്ക് എന്ത് പറ്റിയെന്ന് ചോദിച്ചവരും കുറവല്ല.

ഇതിനിടെ, വരദയും ജിഷിനും തമ്മില്‍ ഡിവോഴ്‌സ് ആയോ എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ ആയി എന്നാണ് ഇതിന് മറുപടിയായി മറ്റൊരാള്‍ കമന്റ് ചെയ്തത്. എന്തായാലും തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ അറിയിച്ച് കൊണ്ടുള്ള വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്.

ALSO READ-മകൾ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം; ജീവിതത്തിലെടുത്ത തീരുമാനങ്ങളെ കുറിച്ച് നടി മഞ്ജു വാര്യരുടെ വെളിപ്പെടുത്തൽ

അമ്മയും അച്ഛനും മകനും ചേര്‍ന്ന് ഓണസദ്യ കഴിക്കുന്ന വീഡിയോ ആണ് വരദ കുടുംബത്തോടൊപ്പമുള്ള വീഡിയോയില്‍ പങ്കുവെച്ചിട്ടുള്ളത്. വരദ യൂട്യൂബ് ചാനല്‍ തുടങ്ങിയതോടെ ഇവരുടെ പ്രിയപ്പെട്ട ആരാധകര്‍ ജിഷിനെ തിരക്കാന്‍ തുടങ്ങിയതാണ്. വരദയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇതോടെ ജിഷിനും വരദയും വേര്‍പിരിഞ്ഞെന്ന സംശയം ഉയരുകയാണ്.

വാര്‍ത്തകളും അഭ്യൂഹങ്ങളും ശക്തമായതോടെ വിവാഹ മോചന വാര്‍ത്തകളോട് ജിഷിനും വരദയും പ്രതികരിച്ചിരുന്നു. ജിഷിന്‍-വരദ എന്ന് സെര്‍ച്ച് ചെയ്താല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്ത എന്താണെന്ന് എനിക്ക് അറിയാം. കുറച്ച് സമയം കൂടി തരണം. ഡിവോഴ്‌സ് ആയിട്ടില്ല. ആവുമ്പോള്‍ എന്തായാലും അറിയിക്കാം എന്നാണ് ജിഷിന്‍ നടന്‍ ആദിത്യന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. വരദയുടെ കൂടെ വേണം ഇനി ഒരുമിച്ച് വരാനെന്ന് ആദിത്യന്‍ പറയുമ്പോള്‍ ഡിവോഴ്‌സ് ആയിട്ടില്ലെങ്കില്‍ വരാമെന്നായിരുന്നു താരത്തിന്റെ മറുപടി.

അതേസമയം, വരദയും ജിഷിനും പിരിഞ്ഞെന്ന വാര്‍ത്ത മാത്രമല്ല, ഒരിക്കല്‍ വരദ ഗര്‍ഭിണിയാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ‘കുറേ നാള്‍ മുന്‍പ് എന്നെ ഒരാള്‍ വിളിച്ചിട്ട് കണ്‍ഗ്രാസ് പറഞ്ഞു. എന്താ സംഭവമെന്ന് ചോദിച്ചപ്പോള്‍ വരദ ഗര്‍ഭിണിയല്ലേന്ന് പറഞ്ഞു. ഗര്‍ഭത്തിന്റെ ന്യൂസായി വന്നത് അവളുടെ അനിയന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞതാണ്. ഇതോടെ, ഞാന്‍ അവളെ വിളിച്ച് നീ ഗര്‍ഭിണിയാണോന്ന് ചോദിച്ചു. അവള്‍ എന്നെ ആട്ടുകയാണ് ചെയ്തത്. ഞാനിതൊക്കെ എന്‍ജോയ് ചെയ്യുകയാണെന്നും താരം പറഞ്ഞിരുന്നു.

Advertisement