ഹണി റോസ് ജാഡ കാണിക്കുന്നതിന് കാരണമെന്തെന്ന ചോദ്യത്തിന് ഒടുവില്‍ താരത്തിന്റെ മറുപടി എത്തി!

104

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങുന്ന താരസുന്ദരിയാണ് ഹണി റോസ്.
മലയാള സിനിമയിലൂടെ ആണി അഭിനയത്തിന്റെ തുടക്കം എങ്കിലും തമിഴിലും തെലുങ്കിലും ഉള്‍പ്പടെ പല ഭാഷകളിലെ സിനിമയിലും താരം തിളങ്ങി നില്‍ക്കുകയാണ്.

വിനയന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് ഹണി റോസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പതിനാല് വയസിലാണ് മണിക്കുട്ടന്റെ നായികയായി ഹണി സിനിമയില്‍ എത്തിയത്. എന്നാല്‍ 2012 ല്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമാണ് താരത്തിന് കരിയര്‍ ബ്രേക്ക് നേടി കൊടുത്തത്.

Advertisements

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രത്തിന് പ്രേക്ഷകരില്‍ നിന്ന് നിറഞ്ഞ കൈയ്യടി ലഭിക്കുകയും ചെയ്തു. പതിനേഴ് വര്‍ഷത്തില്‍ ഏറെയായി അഭിനയ രംഗത്ത് തുടരുന്ന ഹണി റോസ് മെഗാ സ്റ്റാറുകള്‍ക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്. ഈയടുത്തായി താരം സോഷ്യല്‍മീഡിയയിലും പൊതുവേദികളിലും താരമായി നില്‍ക്കുകയാണ്. മുന്‍നിര താരശ്രേണിയിലേക്ക് വളര്‍ന്ന നടി അമ്മ സംഘടനയുടെ നേതൃത്വനിരയിലുമുണ്ട്.

ALSO READ- ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് എന്റെ വല്യേട്ടന് അറിയാം; അമൃതയ്ക്കും ഗോപി സുന്ദറിനുമൊപ്പം അഭിരാമിയുടെ ഓണാഘോഷം

ഈയടുത്ത് ശ്രീകണ്ഠന്‍ നായര്‍ അവതാരകനായിട്ടെത്തുന്ന ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി ഹണി എത്തിയിരുന്നു. സിനിമയിലെയും കുടുംബത്തിലെയും വിശേഷങ്ങളാണ് പരിപാടിയിലൂടെ താരം പങ്കുവെച്ചത്. ഇതിനിടയില്‍ പൊതുപരിപാടിയിലൊക്കെ പര്‍ദ്ദ ധരിച്ചും മറ്റും പോവുന്നതിനെ കുറിച്ചും ഹണി പറഞ്ഞിരുന്നു.

നടി ഹണി റോസ് അല്‍പം ജാഡക്കാരിയാണെന്ന് എല്ലാവരും പറയുന്നതിന്റെ കാരണമെന്താണെന്നാണ് അവതാരകന്‍ ചോദിച്ചപ്പോഴാണ് ഹണി മനസ് തുറന്നത്. നമ്മള്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നാവാം അങ്ങനൊരു അഭിപ്രായത്തിലേക്ക് ആളുകള്‍ എത്തിയതെന്ന് തോന്നുന്നെന്നാണ് ഹണിയുടെ മറുപടി. കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് ചില താരങ്ങളെ പറ്റി ഒരു ഇമേജ് ഉണ്ടാവും. കുറേ വില്ലന്‍ വേഷം ചെയ്ത നടന്മാരെ കാണുമ്പോള്‍ നമുക്ക് തന്നെ പേടിയാവും. നമ്മുടെ അടുത്ത് പ്രശ്നം ഉണ്ടാക്കുമോ എന്നൊക്കെയുള്ള പേടി വരും.

ALSO READ- നൂത്തന്റെ വീട്ടിലേയ്ക്ക് പോകുമ്പോൾ ഞാൻ ഗർഭിണി, ഏഴാം മാസത്തിൽ മരത്തിൽ നിന്ന് വീണു; വേദനയും ഒപ്പം സന്തോഷവും നിറഞ്ഞ നാളുകൾ ഓർത്ത് പൊന്നമ്മ ബാബു

‘താന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം അല്‍പം ബോള്‍ഡായിട്ടുള്ളതാണ്. എന്തും എതിര്‍ത്ത് പറഞ്ഞ് ആരെയും കൂസാത്ത റോളുകളാണ് അവയില്‍ പലതുമെന്നും അതുകൊണ്ട് അങ്ങനൊരു തോന്നല്‍ ഉണ്ടായേക്കുമെന്നും നടി പറയുന്നു. അതേ സമയം ആളുകളുടെ ഇടയിലേക്ക് താന്‍ ഇറങ്ങി ചെല്ലുന്ന രീതിയെ പറ്റിയും ഹണി വെളിപ്പെടുത്തി.

ചില പരിപാടികളൊക്കെ ചെയ്യാറുണ്ട്. ആളുകളെ കാണുമ്പോള്‍ നമുക്കും നമ്മളെ കാണുമ്പോള്‍ അവര്‍ക്കും സന്തോഷമാണെന്ന് നടി പറയുന്നു. ഇടയ്ക്ക് ഹണി പര്‍ദ്ദ ഇട്ട് നില്‍ക്കുന്നത് സിസിടിവിയില്‍ കണ്ടതിനെ പറ്റിയും അവതാരകന്‍ ചോദിക്കുന്നുണ്ട്. ‘ഇതിനിടയ്ക്ക് ലുലു മാളില്‍ എന്തെങ്കിലും സാധനങ്ങളൊക്കെ വാങ്ങിക്കാന്‍ പോവുമ്പോള്‍ പര്‍ദ്ദ ഇട്ടിട്ട് പോവും. അത് വളരെ രസകരമായ കാര്യമാണ്. ഇടയ്ക്ക് അവിടെ പോവുമ്പോള്‍ സിനിമയുടെ പ്രൊമോഷനൊക്കെ നടക്കുന്നുണ്ടാവും. അവര്‍ പറയുന്നതൊക്കെ കേട്ട് ഞാന്‍ അവിടെ പോയി നില്‍ക്കും. ഭയങ്കര രസമാണത്. അതല്ലെങ്കില്‍ അത്രയും വലിയ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നമുക്ക് നില്‍ക്കാന്‍ പറ്റില്ലെന്നാണ് ഹണി പറയുന്നത്.

അക്വേറിയം എന്ന ചിത്രമാണ് മലയാളത്തില്‍ ഹണി റോസിന്റേതായി റിലീസ് ചെയ്തത്. അതിന് പുറമേ തമിഴില്‍ അഭിനയിച്ച പട്ടാംപൂച്ചി എന്ന സിനിമയും റിലീസ് ചെയ്തു. 2007 ല്‍ ഹണിയുടെ തുടക്ക കാലത്താണ് തമിഴില്‍ അഭിനയിച്ചത്. അതുകഴിഞ്ഞു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തമിഴിലേക്ക് വീണ്ടും അഭിനയിക്കാന്‍ പോയത്. ഇനി മലയാളത്തില്‍ മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് വരാനുള്ളത്. തെലുങ്കിലും എന്‍ബികെ 107 എന്നൊരു സിനിമ ഹണിയുടേതായി ചിത്രീകരണം നടക്കുന്നുണ്ട്.

Advertisement